നാരായണനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജെയിംസ് ബോണ്ട് ഒരു കുട്ടി ആണ്; തുറന്ന് പറഞ്ഞ് മാധവന്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് മാധവന്‍. താരത്തിന്റെ റോക്കട്രി: ദി നമ്ബി എഫക്റ്റ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിക്കുകാണ് താരം. മുന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്ബി നാരായണന്റെ ജീവചരിത്രമാണ് ചിത്രം.

ഇപ്പോഴിതാ മാധവന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. നാരായണനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനപ്രിയ സാങ്കല്‍പ്പിക ചാരനായ ജെയിംസ് ബോണ്ട് ഒരു കുട്ടി ആണെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു നമ്ബി നാരായണന്‍.

എന്നാല്‍ ചാരനാണെന്ന് ആരോപിച്ച് 1994ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് കുറ്റവിമുക്തനാക്കിയെങ്കിലും നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. സിനിമയില്‍ നിന്ന് ചില വസ്തുതാപരമായ സംഭവങ്ങള്‍ നീക്കം ചെയ്യേണ്ടി വന്നെന്നും നമ്ബി നാരായണന്റെ യാത്ര വളരെ അസാധാരണമാണെന്നും മാധവന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും, ഇന്ന് ശാസ്ത്രജ്ഞനെ കുറിച്ച് അന്വേഷിച്ചാല്‍ പോലും ആദ്യം പുറത്തുവരുന്നത് കേസാണെന്ന് പറഞ്ഞു. ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്താനിരിക്കുന്ന റോക്കട്രി: ദി നമ്ബി ഇഫക്ട് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസ് ചെയ്യും. മാധവനു പുറമെ സിമ്രാന്‍, രജിത് കപൂര്‍, ഗുല്‍ഷന്‍ ഗ്രോവര്‍, ഷാരൂഖ് ഖാന്‍, സൂര്യ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Vijayasree Vijayasree :