മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മീന. മലയാള നടി എന്ന് പറയുന്നെങ്കിലും തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാൻ മീനയ്ക്ക് അവസരം ലഭിച്ചിരുന്നു.
എന്നാല്‍ ഇന്ന് മീനയുടെ ഒരു ദുഃഖ വാർത്തയിൽ ഒപ്പം ചേരുകയാണ് സിനിമാലോകം . മീനയുടെ ഭര്‍ത്താവിന്റെ മരണ വാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകരും സിനിമാ ലോകവും. ശ്വാസകോശത്തിലെ അണുബാധ കാരണം ദിവസങ്ങളായി ആശുപത്രിയില്‍ കഴിഞ്ഞ് വരികയായിരുന്നു അദ്ദേഹം.
അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവയവദാതാവിനെ കിട്ടാതെ വന്ന സാഹചര്യം ആയിരുന്നു. കുറച്ച് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ രോഗാവസ്ഥ വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
മീനയുടെ ഭര്‍ത്താവിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ചു കൊണ്ട് തെന്നിന്ത്യൻ സിനിമാ ലോകത്തുനിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം, തങ്ങളുടെ 13ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കവെയാണ് വിദ്യാസാഗറിന്റെ വിയോഗം എന്നതും സിനിമാലോകത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ എല്ലാമെല്ലാമായ പ്രിയപ്പെട്ടവനെക്കുറിച്ച് പറഞ്ഞുള്ള മീനയുടെ പോസ്റ്റുകളും അഭിമുഖങ്ങളുമെല്ലാം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
”എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെയായി കടന്നുവന്നയാളാണ് നിങ്ങള്‍. നിങ്ങളുടെ വരവോട് ജീവിതം കൂടുതല്‍ മനോഹരമായി. രണ്ടാളും ഒന്നിച്ചുള്ള ജീവിതം വളരെ മികച്ചതും എനിക്കേറെ പ്രിയപ്പെട്ടതുമാണ്. എന്റെ മുഖത്തെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്, എന്നും അതങ്ങനെ തന്നെയായിരിക്കും’ എന്നാണ് തന്റെ ഭര്‍ത്താവിനെക്കുറിച്ച് നേരത്തെ മീന പറഞ്ഞത്. കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന് മീന പങ്കുവച്ച സോഷ്യല്‍ മീഡിയ കുറിപ്പും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
2009 ലായിരുന്നു മീനയും വിദ്യാ സാഗറും വിവാഹിതരാകുന്നത്. ജൂലൈ 12 ന് തങ്ങളുടെ വിവാഹ ജീവിതത്തിന്റെ 13-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു മീനയും സാഗറും. മലയാളത്തിലും തമിഴിലുമെല്ലാം സജീവമായി നില്‍ക്കുന്ന സമയത്തായിരുന്നു മീനയുടെ വിവാഹം. സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് സാഗര്‍. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ചെന്നൈയിലും ബാംഗ്ലൂരിലും പ്രത്യേകം വിരുന്നുകള്‍ സംഘടിപ്പിച്ചിരുന്നു.
about meena