ഹോളിവുഡിലെ സൂപ്പര്‍താരമാണ് ബ്രാഡ് പിറ്റ്. നിരവധി മികച്ച കഥാപാത്രങ്ങളാണ് ബ്രാഡ് പിറ്റ് സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാലിപ്പോള്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് ലോകത്തോട് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ബ്രാഡ് പിറ്റ്.
ആളുകളുടെ മുഖം ഓര്‍മിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് താനിപ്പോള്‍ എന്നാണ് ഹോളിവുഡിലെ സൂപ്പര്‍താരം ബ്രാഡ് പിറ്റ് പറയുന്നത്.അടുപ്പമുള്ളവരെപോലും തിരിച്ചറിയാനാവുന്നില്ല എന്നും ബ്രാഡ് പിറ്റ് പറയുന്നു.
അമേരിക്കയിലെ ഫാഷന്‍ മാഗസിന്‍ ആയ ജിക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പ്രോസോപാഗ്‌നോസിയ അഥവാ ഫെയ്‌സ് ബ്ലൈന്‍ഡ്‌നെസ്സ് എന്ന രോഗാവസ്ഥയിലൂടെയാണ് ബ്രാഡ് പിറ്റ് കടന്നുപോകുന്നത്.
ഈ രോഗം കാരണം തനിക്ക് പാര്‍ട്ടികളിലോ മറ്റു പൊതുപരിപാടികളിലോ പങ്കെടുക്കാനാകുന്നില്ലെന്നും താരം പറഞ്ഞു. തനിക്ക് ആളുകളുടെ മുഖം ഓര്‍ക്കാന്‍ കഴിയുന്നില്ല, എന്നാല്‍ തനിക്ക് അഹങ്കാരമാണ് എന്നാണ് എല്ലാവരും കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു.തന്നെ ആരും വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞു.
ആളുകളുടെ മുഖം മറന്നുപോകുന്ന, അടുപ്പമുള്ളവരെപോലും തിരിച്ചറിയാന്‍ സാധിക്കാതിരിക്കുന്ന രോഗ അവസ്ഥയാണ് പ്രോസോപാഗ്‌നോസിയ.
ഒരിക്കല്‍ കണ്ട് പരിചയപ്പെട്ടവരുടെ മുഖവും നേരത്തെ പരിചയമുണ്ടായിരുന്നവരുടെ മുഖവും ഇത്തരത്തില്‍ തിരിച്ചറിയപ്പെടാതെ പോകാം.
എന്നാല്‍ തലച്ചോറിന്റെ മറ്റു പ്രവര്‍ത്തനങ്ങളെയൊന്നും ഈ രോഗാവസ്ഥ ബാധിക്കില്ല. ഈ രോഗം ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ കഴിയില്ല. രോഗത്തെ കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയെടുക്കലാണ് പ്രധാനം.