പറയേണ്ട രീതിയില്‍ പറയേണ്ട സമയത്ത് അത് പറഞ്ഞാല്‍ ആരെയും വരച്ച വരയില്‍ നിര്‍ത്താം; ഏതൊരു സ്ത്രീയും പുരുഷനോട് ബൗണ്ടറീസ് ക്രോസ് ചെയ്യരുതെന്ന് പറഞ്ഞാല്‍ എല്ലാം ശരിയാകും; ശേഷം മിണ്ടാതിരുന്ന് നോക്ക് ; റിയാസ് പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാകുന്നു!

ഇനി ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്നത് ആറ് മത്സരാര്‍ത്ഥികളാണ്. അതും ആറ് ദിവസങ്ങൾ
മാത്രം. ആറ് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ബിഗ് ബോസ് സീസൺ ഫോറിലെ അവസാന വീക്കിലി ടാസ്‌ക്ക് തുടങ്ങിയിരിക്കുകയാണ്.

ടാസ്ക് അല്പം കുഴപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ടാസ്കിന്റെ പേരിൽ തര്‍ക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് കേള്‍പ്പിച്ച സംഭാഷണ ഭാഗങ്ങളില്‍ റോബിനേയും ദില്‍ഷയേയും കുറിച്ച് പറയുന്ന കാര്യങ്ങളിലാണ് വീട്ടില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയത്. റോബിനും ബ്ലെസ്ലിക്കും ദില്‍ഷയോട് തോന്നിയ പ്രണയം അവരുടെ സ്ട്രാറ്റജിയാണെന്ന് പറഞ്ഞു തുടങ്ങുന്നതോടെയാണ് ടാസ്‌ക്കിൽ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്.

റോബിനോടും ബ്ലസ്ലിയോടും ദില്‍ഷ പറയേണ്ടതുപോലെ പറയാത്തതാണ് അവര്‍ ഇപ്പോഴും ഈ പ്രണയം പറഞ്ഞ് നടക്കുന്നതെന്നാണ് റിയാസ് പറഞ്ഞത്. എന്നാല്‍ ഞാന്‍ ഇത് സംസാരിച്ചിട്ടില്ല എന്ന് നിങ്ങള്‍ പറയുന്നത് എന്ത് ധൈര്യത്തിലാണ് എന്നും ദില്‍ഷ ചോദിക്കുന്നു.

ബ്ലെസ്ലി, റോബിന്‍ എന്നിവര്‍ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ താന്‍ തിരിച്ച് പ്രതികരിച്ചത് നിങ്ങള്‍ ആരെങ്കിലും കണ്ടോ എന്നാണ് ദില്‍ഷ ഇതിന് മറുപടിയായി ചോദിച്ചത്. അതോ നിങ്ങളെ കാണിച്ച് സംസാരിച്ചാല്‍ മാത്രമേ പറ്റൂ എന്നാണോ നിങ്ങള്‍ പറയുന്നത്. ഇപ്പോഴാണ് എനിയ്ക്ക് പലരുടേയും മനസ്സിലിരിപ്പ് മനസ്സിലാകുന്നതെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു.

ഇതില്‍ ദില്‍ഷയെ മാത്രമല്ല മറ്റുള്ളവര്‍ കുറ്റപ്പെടുത്തുന്നത്. പൂര്‍ണമായും ഇത് റോബിന്റേയും ബ്ലെസ്ലിയുടേയും ഭാഗത്തു നിന്ന് വന്ന പ്രശ്‌നമാണ്. പക്ഷേ അവരെ അകറ്റി നിര്‍ത്താന്‍ നിനക്ക് പറ്റുമായിരുന്നു. ദില്‍ഷ അത് ചെയ്യാതെ പോയതിലാണ് എല്ലാവരും ദില്‍ഷയെ കുറ്റപ്പെടുത്തുന്നത്.

‘കഴിഞ്ഞ വീക്കെന്‍ഡില്‍ പോലും ബ്ലെസ്ലി നൂറ് തവണ പ്രണയം എന്ന് പറയുന്നുണ്ട്. ഇവര്‍ ഇങ്ങനെ പ്രണയിക്കുന്നതില്‍ നീ തന്നെ പ്രശ്‌നമുണ്ടെന്ന് പറയുന്നുണ്ട്. പക്ഷേ പറയേണ്ട രീതിയില്‍ പറയേണ്ട സമയത്ത് അത് പറഞ്ഞാല്‍ ആരെയും വരച്ച വരയില്‍ നിര്‍ത്താം.

അങ്ങനെ ആണെങ്കില്‍ സീരിയസ് ആയി അവനോട് സംസാരിക്കണമായിരുന്നു. എന്നിട്ട് ഒരാഴ്ച മിണ്ടാതിരുന്ന് നോക്ക്. അവന്‍ അത് നിര്‍ത്തും. ഏതൊരു സ്ത്രീയും പുരുഷനോട് ബൗണ്ടറീസ് ക്രോസ് ചെയ്യരുതെന്ന് പറഞ്ഞാല്‍ എല്ലാം ശരിയാകും’ എന്നാണ് റിയാസ് പറഞ്ഞത്.

about biggboss

Safana Safu :