തിലകന്‍ ചേട്ടന്റെ പേരില്‍ അദ്ദേഹം സഹതാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; നാട്ടുകാര്‍ക്ക് തന്നെ ശല്യമാണ്, ; ഷമ്മിക്കെതിരെ ഗണേഷ്!

നടൻ ഷമ്മി തിലകനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഗണേഷ് കുമാര്‍. അദ്ദേഹം പറഞ്ഞ കാര്യങ്ങളൊന്നും ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ഗണേഷ് പറയുന്നു. തിലകന്‍ ചേട്ടന്റെ പേരില്‍ അദ്ദേഹം സഹതാപം ഉണ്ടാക്കാന്‍ നോക്കുകയാണ്. അല്ലാതെ വേറെ ഒന്നുമില്ല. നാട്ടുകാര്‍ക്ക് അടക്കം ശല്യമാണ് ഷമ്മി

ഒരു സംഘടനയ്ക്കുള്ളില്‍ കാര്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പുറത്തേക്ക് വിടുന്നത് ആര് ചെയ്താലും ശരിയല്ല. അതിനെ ഷമ്മി ന്യായീകരിക്കുന്നത് നോക്കേണ്ട. അവന്‍ ചെയ്തത് തെറ്റ് തന്നെയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഷമ്മിക്കെതിരെ തല്‍ക്കാലം അമ്മ നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു

കൊല്ലത്ത് ജോലി ചെയ്യുന്ന പോലീസുകാരാണ് ഷമ്മി തിലകനെ കുറിച്ച് പറയുന്നത്. എന്നും പരാതിയാണ് സാറേ എന്ന് അവര്‍ പറയുന്നു. അടുത്ത വീട്ടുകാര്‍ക്കൊക്കെ ശല്യമാണ്. ഞാന്‍ ഈ സത്യം പറഞ്ഞില്ലെങ്കില്‍ കൊല്ലത്തുള്ള നാട്ടുകാര്‍ എന്ത് വിചാരിക്കും. ഒരു ജനറല്‍ ബോഡിയില്‍ പോയിരുന്ന് അവിടെ നടക്കുന്ന കാര്യങ്ങളുടെ വീഡിയോ എടുത്ത് പുറത്തിടുക. ഷമ്മി തിലകന്‍ പറയുന്നത് പോലെ അതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
വീഡിയോ പുറത്ത് വിടുന്നത് മോശം കാര്യം തന്നെയാണ്. ഇപ്പോള്‍ നമ്മള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുകയാണ്. അവിടെ നടക്കുന്ന ഒരു യോഗം ഞാന്‍ മൊബൈലില്‍ ഷൂട്ട് ചെയ്താല്‍ എങ്ങനെയിരിക്കും. എന്റെ മൊബൈല്‍ ഉണ്ട്. എന്നാല്‍ ഞാന്‍ അതില്‍ അസംബ്ലി ഷൂട്ട് ചെയ്യാന്‍ പാടുണ്ടോ. അതിന് മാധ്യമങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സഭാ ടിവിയുണ്ട്. അസംബ്ലിയില്‍ ഫോട്ടോ എടുക്കാന്‍ പോലും പാടില്ല. അങ്ങനെയിരിക്കുമ്പോള്‍ ഞാന്‍ വീഡിയോ എടുക്കുന്നത് ഗുരുതരമായ തെറ്റല്ലേ എന്നും ഗണേഷ് കുമാര്‍ ചോദിച്ചു.നിയമസഭയിലെ കാര്യങ്ങള്‍ ഷൂട്ട് ചെയ്ത് പുറത്തേക്ക് അയച്ച് കൊടുക്കുന്നത് തെറ്റാണ്. അതുപോലെ എല്‍ഡിഎഫ് യോഗത്തിലായാലും ഈ നിയന്ത്രണങ്ങളുണ്ട്. സിപിഎമ്മിനും കോണ്‍ഗ്രസിനും ഈ നിയമമുണ്ട്.

മാധ്യമങ്ങള്‍ ആദ്യം ഇവര്‍ ഇരിക്കുന്നത് മാത്രമാണ് ഷൂട്ട് ചെയ്യുക. പിന്നീട് അകത്ത് നടക്കുന്ന കാര്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ അനുവദിക്കാറില്ല. പാര്‍ട്ടി യോഗങ്ങളാവുമ്പോള്‍ പല വിമര്‍ശനങ്ങളും കാണും. അതൊക്കെ ഷൂട്ട് ചെയ്ത് പുറത്ത് പറയാന്‍ സാധിക്കുമോ. അതുപോലെ തന്നെയാണ് എല്ലാ യോഗങ്ങളും.ഷമ്മി തിലകനെ കൊല്ലത്ത് താമസിക്കുന്ന വീടിന്റെ സമീപത്തുള്ളവര്‍ക്കുള്ള ശല്യം ഭയങ്കരമാണ്. എനിക്കും അറിയാം നിങ്ങള്‍ക്കുമറിയാം അക്കാര്യം. അങ്ങനെയൊന്നും പുള്ളി പറയാന്‍ പാടില്ലായിരുന്നു. അടച്ചാക്ഷേപമായിരുന്നു അത്. അമ്മ ഒരു മാഫിയ സംഘമാണെന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാണ്. അങ്ങനെയൊന്നും താരസംഘടന ചെയ്യുന്നില്ല. ക്ലബ്ബാക്കി എന്ന് പറയുന്നത് തീര്‍ത്തും തെറ്റായ കാര്യമാണ്. ഒരാളെ രക്ഷിക്കാന്‍ വേണ്ടി അങ്ങനെ ചെയ്യുന്നതിനോട് യോജിപ്പില്ല. അതിജീവിതയായ കുട്ടിയുടെ സംശയങ്ങള്‍ക്ക് അമ്മ മറുപടി കൊടുത്തേ തീരൂ.
ഷമ്മി തിലകന്‍ പറയുന്ന എല്ലാ കാര്യങ്ങളും, സോഷ്യല്‍ മീഡിയയില്‍ എഴുതുന്ന കാര്യമൊന്നും നമുക്ക് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. തിലകന്‍ ചേട്ടനോട് ദേഷ്യമുണ്ടെന്ന് പറയുന്നതൊക്കെ വെറുതെയാണ്. തിലകന്‍ ചേട്ടനോട് ആര്‍ക്കും ദേഷ്യമൊന്നുമില്ല.

ഷമ്മി തിലകനെ സാങ്കേതികമായി ഇപ്പോഴും പുറത്താക്കിയിട്ടില്ല. അദ്ദേഹം യോഗത്തില്‍ പോയിരുന്നെങ്കില്‍ തിരിച്ചെടുക്കുമായിരുന്നു. യോഗത്തിന്റെ കാര്യം അദ്ദേഹത്തെ അറിയിച്ചില്ല എന്ന വാദത്തിനൊന്നും കഴമ്പില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.താരസംഘടന എനിക്ക് യോഗം നടക്കുന്നതായി അറിയിപ്പ് ലഭിച്ചത്. പോസ്റ്റിലൂടെയാണ് അത് ലഭിച്ചത്. ഷമ്മി തിലകന്‍ അതൊന്നും വെച്ചല്ല പറയുന്നത്. അദ്ദേഹത്തിന്റെ ചില കാര്യങ്ങള്‍ വെച്ചാണ് പറയുന്നത്.

അതിജീവിതയ്‌ക്കൊപ്പം പരസ്യമായി നില്‍ക്കുമെന്ന് ഷമ്മി തിലകന്‍ പറഞ്ഞില്ലല്ലോ. ഷമ്മി അദ്ദേഹത്തിന്റെ കാര്യം മാത്രമാണ് പറയുന്നത്. ഷമ്മി എഴുതുന്ന ചില ലേഖനങ്ങളെ കുറിച്ചൊക്കെയാണ് സംസാരിക്കുന്നത്. അതിനോടൊന്നും യോജിപ്പില്ല. ഷമ്മി പല കാര്യങ്ങളും ചോദിച്ച് വാങ്ങുന്നതാണെന്നും ഗണേഷ് പറഞ്ഞു.തിലകന്‍ ചേട്ടനെ വെറുതെ ഇതുമായി ബന്ധപ്പെടുത്തണ്ട. ഷമ്മി ചില എഴുത്തുകളൊക്കെ നടത്താറുണ്ട്. എന്റെ ഇമെയിലില്‍ ഒക്കെ അത് വരാറുണ്ടായിരുന്നു. ഞാന്‍ അതുകൊണ്ട് ഷമ്മിയെ ബ്ലോക് ചെയ്തു. അതിന്റെ ആവശ്യമില്ല. അതൊന്നും കേള്‍ക്കേണ്ട കാര്യവുമില്ല. ഇയാളെ കൊണ്ട് നിവൃത്തിയില്ല എന്നാണ് പോലീസുകാര്‍ പറയുന്നത്. പുള്ളിയെ കൊണ്ട് ശല്യമാണെന്നാണ് പരാതി. നാളെ അമ്മ എനിക്ക് നോട്ടീസ് അയച്ചാല്‍ ഞാന്‍ അതിന് മറുപടി കൊടുക്കണം അതാണ് സംഘടനാ രീതി.

മറുപടി തൃപ്തികരമല്ലെങ്കില്‍ സംഘടനയ്ക്ക് നടപടിയെടുക്കാം. ഷമ്മി തിലകന്‍ മറുപടി കൊടുത്തില്ലെന്നാണ് മനസ്സിലാവുന്നത്. ഷമ്മി നല്‍കിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. പുള്ളിയുടെ മറുപടി അവിടെ കിട്ടിയില്ലെന്നാണ് അമ്മയിലെ ആളുകള്‍ പറയുന്നത്. കൊടുത്തിട്ടില്ലെന്നാണല്ലോ ഷമ്മി കഴിഞ്ഞ ദിവസം ടിവിയില്‍ പറയുന്നത് കേട്ടത്. അതെ പറ്റി ചോദിച്ചത് ഷമ്മി ഒഴിഞ്ഞു മാറുന്നതാണ് കണ്ടത്. മറുപടി കൊടുത്തിട്ടുണ്ടെങ്കില്‍ എല്ലാവര്‍ക്കും ഇമെയിലും ഷമ്മി അയച്ചിട്ടുണ്ടാവും. ഞാന്‍ ഷമ്മിയെ ബ്ലോക് ചെയ്തിട്ടുണ്ട്. അത് മറ്റുള്ളവരെ കുറിച്ച് ദുഷിച്ച കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

AJILI ANNAJOHN :