ജഗതി ശ്രീകുമാർ സിനിമാലോകത്തേക്ക് മടങ്ങി വരുന്നോ?

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ ഹാസ്യ നടനാണ്‌ ജഗതി ശ്രീകുമാർ. വാഹന അപകടത്തെ തുടർന്ന് ഗുരുതര പരുക്ക് പറ്റിയ അദ്ദേഹം ഏറെ കാലമായി സിനിമാലോകത്ത് നിന്നും വിട്ടു നിൽക്കുകയാണ്. എന്നാലിപ്പോൾ ജഗതി ശ്രീകുമാര്‍ അഭിനയ ജീവിതത്തിലേക്ക് തിരികെ വരികയാണോ എന്ന് പലരും ചോദിച്ച്‌ തുടങ്ങിയിട്ടുണ്ട്. അതിന്റെ കാരണം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും പുറത്തെത്തുന്ന വിവരങ്ങള്‍ ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

കഴിഞ്ഞ ദിവസം വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുന്ന ജഗതിയുടെ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ഭാര്യ ശോഭയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍. എഴുന്നേറ്റു നിന്നുകൊണ്ട് ഭാര്യയെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ചുംബിക്കുന്നതാണ് ചിത്രം. സ്‌നേഹത്തണല്‍ എന്ന അടിക്കുറിപ്പില്‍ ജഗതി ശ്രീകുമാറിന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി വീല്‍ചെയറില്‍ കണ്ടിരുന്ന താരത്തെ എഴുന്നേറ്റ് നിന്ന് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന ഇദ്ദേഹം ഏകദേശം 1200-ഓളം ചിത്രങ്ങളിൽ ആഭിനയിച്ചിട്ടുണ്ട്. നാടകാചാര്യനായ എൻ കെ ആചാര്യയുടെയും പൊന്നമ്മാളിന്റെയും മകനായി 1951 ജനുവരി 5-നാണ് ജഗതി ശ്രീകുമാറിന്റെ ജനനം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്കുള്ള കാൽ വയ്പ്പ്‌. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അനശ്വര നടൻ പ്രേംനസീറിന് ശേഷം ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജഗതി.

മികച്ച ഹാസ്യ താരത്തിനുള്ള 2011-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് കടക്കുന്നത്. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാൽ 3-അം വയസ്സിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ ശ്രീകുമാർ അഭിനയിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചു കാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്.

ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു.[5] വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയർന്നു. 2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല.

Noora T Noora T :