നടിയെ ആക്രമിച്ച കേസ് വളരെ നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് .എല്ലാവരും ഒരുപോലെ ഉറ്റു നോക്കിയ ഒന്നായിരുന്നു ദിലീപിന്റെ ജാമ്യം റദ്ദാക്കുമോ എന്നുള്ളത് . എന്നാൽ പ്രോസിക്യൂഷൻ വൻ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത് .
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണക്കോടതി തള്ളിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി അഡ്വ പ്രിയദര്‍ശന്‍ തമ്പി രംഗത്ത് എത്തിയിരിക്കുകയാണ് .ഈ വിധി പ്രതീക്ഷിച്ചത് തന്നെയാണെന്ന് തമ്പി പറഞ്ഞു.
ഇതേ ഈ ആവശ്യം ഈ കോടതി തന്നെ തള്ളിയതാണെന്നും ഇത്തവണ ഒട്ടേറെ തെളിവുകളുമായി പ്രോസിക്യൂഷന്‍ ഈ കോടതിയെ തന്നെ സമീപിച്ചത്. ആ അവസരത്തില്‍ കുറേയെറെ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞന്നു തന്നെയാണ് താന്‍ കരുതുന്നത് എന്ന പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു.
കോടതിയുടെ വിധിയിവല്‍ തനിക്ക് അദ്ഭുതം ഇല്ലെന്നും താനിത് പ്രതീക്ഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വാദം നടക്കുന്ന സമയത്ത് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നമ്മള്‍ കണ്ടതാണ്. പക്ഷേ ഇതിലെ പ്രധാനപ്പെട്ട കാര്യം തെളിവുകള്‍ കൊടുക്കുമ്പോല്‍ രണ്ട് തലങ്ങളിലാണ് ഇതിനെ കാണേണ്ടത്. ഒന്ന് ഒരു പ്രതിക്ക് ജാമ്യം കൊടുക്കുന്നതിന്റേയും ജാമ്യം റദ്ദ് ചെയ്യുന്നതിന്റേയും അളവ് കോല്‍ രണ്ടും രണ്ടാണ്,അദ്ദേഹം പറഞ്ഞു.
കേസില്‍ പ്രോസിക്യൂഷന്റെ വാദമുഖങ്ങള്‍ ഏതാണ്ട് പൂര്‍ത്തി ആയെന്നാണ് താന്‍ കരുതുന്നതെന്നും ഫോറന്‍സിക്കിന്റെ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനില്‍ വന്ന് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ധരിപ്പിച്ചു. ഫോറന്‍സിക്കിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ തന്നെ നേരിട്ട് ഓണ്‍ലൈനിലൂടെ അപ്പിയര്‍ ചെയ്തു. ഏതൊക്കെ സാഹചര്യത്തിലാണ് കാര്യങ്ങള്‍ സംഭവിച്ചത് എന്നൊക്കെ വ്യക്തമായി ധരിപ്പിച്ചു.
അതിജീവിതയുടെ വാദവും വരുംദിവസങ്ങളില്‍ പൂര്‍ത്തിയാവും എന്നാണ് കരുതുന്നത്. അത് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ തന്നെ ഉണ്ടാവും പക്ഷേ ഇത്, ഇങ്ങനെ ഒരു വിധി വളരെ പ്രധാനപ്പെട്ടതാണ്. ഒരു ജാമ്യം കൊടുത്താല്‍ ജാമ്യത്തിന്റെ വ്യവസ്ഥ പ്രതി ലംഘിക്കുന്നുണ്ടോ സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോ എന്നൊക്കെ പ്രധാനപ്പെട്ട കാര്യമാണ്, അദ്ദേഹം പറഞ്ഞു
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന പ്രോസിക്യൂഷന്റെ ഹര്‍ജി ചൊവ്വാഴ്ചയാണ് വിചാരണക്കോടതി തള്ളിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണം എന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം നടന്നത് ഗൗരവത്തോടെ കാണണം എന്നും വ്യക്തമാക്കിയിരുന്നു.
ദിലീപ് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതിന്റെ വിശദാംശങ്ങളടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചന എന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
അതേസമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയിരിക്കുന്ന മെമ്മറി കാര്‍ഡില്‍ ഫൊറന്‍സിക് പരിശോധനയുടെ ആവശ്യം ഇല്ലെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്. മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്.
മെമ്മറി കാര്‍ഡിന്റെ മിറര്‍ ഇമേജുകള്‍ താരതമ്യം ചെയ്താല്‍ തന്നെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടോ എന്നറിയാന്‍ പറ്റും. വീണ്ടും സാക്ഷിവിസ്താരം നടത്തിയാലും ഇക്കാര്യം മനസ്സിലാക്കാം എന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു ഫോറന്‍സിക് ലാബില്‍ പരിശോധിക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് ദിലീപിനോട് കോടതി ചോദിച്ചു. ഹര്‍ജിയില്‍ നാളെ വാദം തുടരും.