നടി ആക്രമിക്കപ്പെട്ട കേസ്, ദിലീപിന് വേണ്ടി കാവ്യ കോടതിയിൽ; മാസ്സ് എൻട്രിയുമായി താരം എന്തും സംഭവിക്കാം! നിർണ്ണായകം

ഇടവേളയ്ക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിവിസ്താരം ഇന്ന് മുതല്‍ പുനരാരംഭിക്കും. പ്രോസിക്യൂട്ടര്‍ രാജിവച്ചതിനെ തുടര്‍ന്ന് വിചാരണ നിലച്ചിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നാലെയാണ് കേസില്‍ വിസ്താരം ആരംഭിക്കാന്‍ പോകുന്നത്. കേസില്‍ പ്രതി എന്ന് പറയപ്പെടുന്ന ലീപിന്റെ ഭാര്യ കാവ്യാമാധവനെ ഈ മാസം 28ന് കോടതി വിസ്തരിക്കും. സംവിധായകന്‍ നാദിര്‍ഷയെ അടുത്ത മാസം രണ്ടിനാണ് വിസ്തരിക്കുക.

അഡ്വ.വി.എൻ.അനിൽ കുമാറിനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. മുൻ സിബിഐ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു അനിൽ കുമാർ. മുൻ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെച്ചതിനെ തുടർന്നായിരുന്നു പുതിയ നിയമനം.

കേസിലെ പ്രതിയും മാപ്പ് സാക്ഷിയുമായ വിപിന്‍ലാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചട്ടം ലംഘിച്ചാണ് ഇയാളെ മോചിപ്പിച്ചതെന്ന് ആരോപണമുണ്ട്. വിപിന്‍ ലാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളെയാണ് ഇന്ന് കോടതിയില്‍ വിസ്തരിക്കും .എം ചങ്ങനാശേരി സ്വദേശിയാണ് വിപിന്‍ലാല്‍. ബന്ധുവിന്റെ കാസര്‍കോട്ടെ വീട്ടിലാണ് താമസം. മറ്റൊരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയവെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുമായി ഇയാള്‍ക്ക് ബന്ധം വരുന്നത്. തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് പത്താം പ്രതിയാക്കി. വൈകാതെ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു. നേരത്തെ അറസ്റ്റിലായ കേസില്‍ ജാമ്യം ലഭിച്ചതോടെ ഇയാളെ ജയില്‍ മോചിതനാക്കുകയായിരുന്നു. എന്നാല്‍ മപ്പ് സാക്ഷി വിചാരണ പൂര്‍ത്തിയാകും മുമ്പ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതാണ് കേസിലെ മറ്റു പ്രതികള്‍ ചോദ്യം ചെയ്തത്. വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ സെക്രട്ടറി പ്രദീപ് അറസ്റ്റിലായിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

അതെ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും. മാപ്പ് സാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ മറ്റു സാക്ഷികളെ മൊഴി മാറ്റാനും പ്രേരിപ്പിച്ചു എന്നാണ് ആരോപണം. ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദായ സംഭവം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ സഞ്ചരിക്കവെ നടിയെ ആക്രമിച്ചതാണ് കേസ്. ക്വട്ടേഷന്‍ സംഘങ്ങളാണ് ഇതിന് പിന്നില്‍ എന്ന് പോലീസ് കണ്ടെത്തി. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. പിന്നീടാണ് ക്വട്ടേഷന് പിന്നില്‍ ദിലീപാണ് എന്ന ആരോപണം ഉയര്‍ന്നത്. അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞു. കര്‍ശന വ്യവസ്ഥയാണ് ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നത് പ്രധാന വ്യവസ്ഥയായിരുന്നു. ഇത് ലംഘിച്ചു എന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദിക്കുന്നത്. ഇക്കാര്യം കോടതി അംഗീകരിച്ചാല്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കും. പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യും.

Noora T Noora T :