ഒരുബാഗിന് ഇത്രയും വിലയോ?!…നയന്‍താരയുടെ ബാഗിന്റെ വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ; പ്രാഡ വിറ്റെലോ ഡൈനോയുടെ ലെതര്‍ ക്യാമറ ബാഗിന്റെ വില എത്രയെന്നോ

വിവാഹത്തിനു പിന്നാലെ നയന്‍താരയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. തായ്‌ലന്‍ഡില്‍ നിന്നുള്ള ഹണിമൂണ്‍ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സ്‌റ്റൈലിഷ് ലുക്കിലുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നയന്‍താര ധരിച്ച ബാഗാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

പ്രാഡ വിറ്റെലോ ഡൈനോയുടെ ലെതര്‍ ക്യാമറ ബാഗ് ആണ് നയന്‍താര അണിഞ്ഞത്. ഈ ബാഗിന്റെ വില കേട്ട് അമ്പരക്കുകയാണ് ആരാധകര്‍. 91,555 രൂപയാണ് ഈ ബാഗിന്റെ വില. ഇറ്റാലിയന്‍ ബ്രാന്‍ഡാണ് പ്രാഡ. ക്ലാസിക്കും മോഡേണും സമന്വയിപ്പിക്കുന്ന ഡിസൈനാണ് പ്രാഡ ബാഗിന്റെ സവിശേഷത. തായ്‌ലാന്‍ഡില്‍ നിന്നും നയന്‍താരയും വിഘ്‌നേഷും കഴിഞ്ഞ ദിവസമാണ് ചെന്നൈയിലേക്ക് മടങ്ങിയത്.

നയന്‍താരയുടെയും കാമുകന്‍ വിഗ്‌നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. രാജ പ്രൗഢിയില്‍ നിരവധി താരങ്ങള്‍ അണി നിരന്നായിരുന്നു വിവാഹം. മഹാബലിപുരത്ത് വെച്ച ചടങ്ങില്‍ ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

വിവാഹത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വസ്ത്രവും ആഭരണങ്ങളുമായിരുന്നു. എമറാള്‍ഡും ഡയമണ്ടും ജ്വലിച്ചുനില്‍ക്കുന്ന യൂണീക് ആഭരണങ്ങളാണ് നയന്‍താര അണിഞ്ഞത്. നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവയാണ്.

Vijayasree Vijayasree :