എനിക്കേറ്റ ആ മുറിവ് കാലം ഉണക്കുന്നില്ല, എൻ്റെ നന്ദൻ എൻ്റെ മനസ്സിൽ നിന്ന് ഒരിഞ്ച് ഇറങ്ങിയിട്ടില്ല, അവൾ പൂർണ്ണമായി അവിടെ ത്തനെയുണ്ട് ; ചിത്ര പറയുന്നു !

മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിയാണ് കെ എസ് ചിത്ര. വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ഒട്ടും കുറയാത്ത സ്വരമാധുര്യത്തോടെ, മലയാളികള്‍ കെ എസ് ചിത്രയുടെ പാട്ടുകള്‍ കേള്‍ക്കുന്നു. കെ എസ് ചിത്രയുടെ പഴയ പാട്ടുകള്‍ക്ക് യുവതലമുറയിലും ആരാധകര്‍ ഏറെ. ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ഇതുവരെ ചലച്ചിത്രങ്ങള്‍ക്കായി പാടിയിട്ടുള്ളത്. എത്ര കേട്ടാലും കെ എസ് ചിത്രയുടെ പാട്ടുകള്‍ മലയാളികള്‍ക്ക് മടുക്കില്ല. മലയാളികളുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്നു കെ എസ് ചിത്രയുടെ പാട്ടുകള്‍.
ചിത്രയുടെ ആരാധകർക്കെല്ലാം ചിത്രയുടെ വ്യക്തിജീവിതത്തെ കുറിച്ചും നന്നായി അറിയാം.

കെ എസ് ചിത്രയുടെ മകള്‍ നന്ദനയുടെ മരണം ചിത്രയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. നന്ദന ഇപ്പോഴും മലയാളികളുടെ ഓര്‍മയിലുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കെ എസ് ചിത്രയ്‍ക്ക് മകൾ ജനിച്ചിരുന്നത്. ഈ മകള്‍ക്ക് ആയുസ് അധികമുണ്ടായിരുന്നില്ല. എട്ടാം വയസ്സിലാണ് നന്ദന മരിച്ചത്. അടുത്തിടെ നന്ദനയുടെ ജന്മദിനത്തില്‍ കെ എസ് ചിത്ര മകളുടെ ഓര്‍മകൾ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ച് ചിത്ര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ മാധ്യമത്തിന്റെ പ്രത്യേക പരിപാടിയിലാണ് മകളെ കുറിച്ച് ചിത്ര വാചാലയായത്. ചിത്രയുടെ വാക്കുകൾ ഇങ്ങനെ

.മകളുടെ മരണ ശേഷം അമ്പലങ്ങളിൽ പോകാനൊന്നും അങ്ങനെ തോന്നിയിരുന്നില്ല, പിന്നെയും ഇപ്പോഴാണ് പോകാനൊക്കെ ചെറുതായി തോന്നിത്തുടങ്ങിയത്. നമ്മൾ പ്രാർത്ഥിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല, എന്ത് വിധിച്ചിട്ടുണ്ടോ അത് നടക്കും എന്നാണ് ഇപ്പോൾ തിരിച്ചറിയുന്നത്. ഇപ്പോൾ അമ്പലത്തിലൊക്കെ ചെന്ന് കഴിഞ്ഞാൽ തന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും പ്രാർത്ഥിക്കാനില്ല. വെറുതെ തൊഴുതു നിൽക്കും. പണ്ടൊക്കെ ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകുമായിരുന്നു. പക്ഷേ ഇപ്പോൾ എൻ്റെ മനസ് ശൂന്യമാണ്. വിധിച്ചതെന്താണോ അത് നടക്കട്ടെ എന്നാണ് പ്രാർത്ഥിക്കാറുള്ളത്. കഷ്ടപ്പെടുത്താതെയുള്ള ഒരു മരണം തരണേ എന്ന് മാത്രമാണ് പ്രാർത്ഥിക്കാറുള്ളത്.

ഏതു മുറിവിനെയും കാലം മായ്ക്കുമെന്നാണ് പറയാറ്, പക്ഷേ എനിക്കേറ്റ ആ മുറിവ് കാലം ഉണക്കുന്നില്ല, പക്ഷേ എൻ്റെ നന്ദൻ എൻ്റെ മനസ്സിൽ നിന്ന് ഒരിഞ്ച് ഇറങ്ങിയിട്ടില്ല. അവൾ പൂർണ്ണമായി സ്ട്രോങായി തന്നെ നിൽക്കുകയാണ്. പിന്നെ എല്ലാവരുടെയും കൂടെ ആ ഓളത്തിൽ അങ്ങ് പോവുകയാണ്. എല്ലാവർക്കും സന്തോഷം കൊടുക്കുന്ന സംഗീതം എന്ന പ്രൊഫഷനിൽ എന്നെ കൊണ്ട് വിട്ടതിനാണ് ദൈവത്തോട് ഏറ്റവും കൂടുതൽ നന്ദി പറയുന്നത്. അത് എനിക്കൊരു വലിയ ആശ്വാസം തന്നെയാണ്. എൻ്റെ നല്ലത് ആഗ്രഹിക്കുന്ന ഒരുപാട് പോരുണ്ട്.

ഞാൻ തിരിച്ച് വരണമെന്നും പാടണമെന്നും അങ്ങനെ നന്മ വരണമെന്നും ആഗ്രഹിക്കുന്ന ഒരുപാട് പേർ എനിക്ക് ചുറ്റുമുണ്ട്. ഒരുപാട് പേർ എനിക്ക് ആ രണ്ട് മൂന്ന് മാസം വീട്ടിൽ വന്ന് കൌൺസിലിങ് തന്നിരുന്നു.എൻ്റെ സങ്കടം അറിഞ്ഞ് കേട്ട് എന്നെപ്പോലുള്ള സങ്കടങ്ങൾ അനുഭവിക്കുന്നവർ വന്ന് അവരുടെ സങ്കടങ്ങൾ എന്നോട് പറയും. എന്നെ പോലുള്ള സങ്കടങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേർ ഈ ലോകത്തുണ്ട് എന്ന് മനസിലാക്കി. ഇപ്പോൾ കാണുന്ന ചിത്ര പഴയ ചിത്ര അല്ല. ഞാനും എൻ്റെ ഭർത്താവും ഓരോ ദിവസവും വളരെ ഡിപ്രസ്ഡാണ്.

ഞാൻ എല്ലാ ദിവസവും അവളെ ഓർത്തുകൊണ്ടാണ് എണീക്കുന്നത്. കരയാതെ ഒരു ദിവസം പോകില്ല. പക്ഷേ എനിക്ക് ജീവിക്കണ്ടേ, മരിക്കാൻ പറ്റില്ലല്ലോ. അങ്ങനെ പോയല്ലേ പറ്റു. ചിത്ര ചോദിക്കുന്നു. ഇനി എന്ത് വലിയ ദുഖം വന്നാലും എനിക്ക് താങ്ങാൻ പറ്റും. ഇതിലപ്പുറമൊന്നും എനിക്കിനി താങ്ങാനാവാത്തതായില്ല. അത്രത്തോളം ഞാൻ താങ്ങിക്കഴിഞ്ഞു. എല്ലാം താങ്ങാനുള്ള കരുത്ത് എനിക്ക് തരാൻ വേണ്ടിയാകും ദൈവം ഇങ്ങനൊരു വേദന എനിക്ക് തന്നതെന്നും ചിത്ര പറയുന്നു.

ഇതുവരെ മറ്റൊരു കുഞ്ഞിനെ കുറിച്ച് ആലോചിക്കാത്തതോ ദത്തെടുക്കാത്തതോ എന്താണ് എന്ന അവതാരകൻ്റെ ചോദ്യത്തോട് ചിത്ര നൽകിയ മറുപടിയും ശ്രദ്ധേയമാണ്. എൻ്റെ നന്ദന മോൾ തന്നെയാണ് ഇപ്പോഴും മനസ് നിറയെ. അവൾ വളരെ പൊസസീവ് ആയിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതാകുമായിരുന്നു. അനിയൻ്റെ കുഞ്ഞിനെ എടുത്താൽ പോലും അവൾ ഡിസ്റ്റേർബ്ഡാകുമായിരുന്നു. ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനൊക്കെ ഞങ്ങൾ ശ്രമിച്ചിരുന്നതാണ്. പക്ഷേ ഇപ്പോൾ ഞാൻ ഒരു കുഞ്ഞിനെ ദത്തെടുത്താൽ അതിൻ്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം അടക്കം. അതുവരെ ഞാൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദൻ മോളെ മാത്രം മനസിൽ വെച്ച് ജീവിക്കുന്നതെന്നും ചിത്ര പറഞ്ഞു.

AJILI ANNAJOHN :