അച്ഛൻ്റെ മോശം സ്വഭാവങ്ങൾ തന്നെ ഒരിക്കലും സ്വാധീനിക്കില്ല, അച്ഛനെ പോലെ ഒരിക്കലും ആകാൻ ആഗ്രഹിക്കുന്നില്ല, തിരിച്ചു വരുമെന്ന കാര്യത്തിൽ തനിക്ക് പ്രതീക്ഷയില്ല,ആ മടങ്ങിവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ഞാനപ്പോഴും അമ്മയെയാണ് പിന്തുണയ്ക്കുന്നത്; ഗോപി സുന്ദറിൻ്റെ മകൻ ആദ്യമായി; വാക്കുകൾ വൈറൽ

സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത് സോഷ്യൽമീഡിയകളിൽ ചർച്ചയായിരുന്നു. പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്….’ എന്ന അടിക്കുറിപ്പോടെയായിരുന്നു ആദ്യ പോസ്റ്റ്‌.

ഇതിന് പിന്നാലെ ഇരുവരും വിവാഹിതരായി എന്നുള്ള വാർത്തയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഓരോ ചിത്രം പങ്കുവെക്കുമ്പോഴും ഇരുവരുടേയും നിലപാടുകളുടെ എതിർത്തും അനുകൂലിച്ചും നിരവധി പേർ കമന്റ് ബോക്സിൽ എത്തിയിരുന്നു

ഗോപി സുന്ദറിന്റെ മൂന്നാമത്തെ വിവാഹ ബന്ധം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ആദ്യ വിവാഹത്തിലെ മക്കള്‍ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഗോപി സുന്ദറിന് ആദ്യ വിവാഹത്തില്‍ രണ്ടു ആണ്‍കുട്ടികളാണ് ഉള്ളത്. മൂത്ത മകന്‍ മാധവ് ഗോപീസുന്ദര്‍ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തനിക്ക് എല്ലാം തൻ്റെ അമ്മയാണെന്നും അച്ഛൻ്റെ കാര്യത്തിൽ താൻ ശ്രദ്ധിക്കുന്നില്ലെ എന്നുമാണ് അദ്ദേഹത്തെ താൻ മൈൻഡ് ചെയ്യാറില്ല എന്നും മാധവ് പ്രതികരിച്ചു.

ഇൻസ്റ്റാഗ്രാമിൽ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാധവ് ഗോപീ സുന്ദർ. അച്ഛൻ്റെ മോശം സ്വഭാവങ്ങൾ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല എന്നും അച്ഛനെ പോലെ ഒരിക്കലും ആകാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് മാധവ് പറഞ്ഞത്. ഒരു സുഹൃത്ത് മാധവിനോട് കമൻ്റായി പറഞ്ഞത് നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് കൂടുതൽ പിന്തുണ നൽകുക എന്നും നിങ്ങൾ നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്ന ഒരുദിവസം നിങ്ങൾ നിങ്ങളുടെ അമ്മയുടെ സ്നേഹം തിരിച്ചറിയുമെന്നുമാണ്. ആ നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും തീർച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരും എന്നുമായിരുന്നു.

അതിനു മറുപടിയായി മാധവ് പങ്കുവെച്ച കമൻ്റ് ഇപ്പോൾ ഏറെ ശ്രദ്ധേയമായി മാറുകയാണ്. ഞാനപ്പോഴും അമ്മയെയാണ് പിന്തുണയ്ക്കുന്നത് എന്നായിരുന്നു മാധവ് ഈ കമൻ്റിനു നൽകിയ മറുപടി. പക്ഷേ തൻ്റെ അച്ഛൻ തിരിച്ചു വരുമെന്ന കാര്യത്തിൽ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നുണ്ട്.

മുൻപും ഇത്തരം പ്രസ്താവനകളുമായി മകൻ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അച്ഛൻ്റെ കാര്യത്തിൽ താൻ അഭിപ്രായം പറയുന്നില്ല. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. എല്ലാം അമ്മയോടാണ് തങ്ങൾ തുറന്നു പറയുന്നത്. ഒരു കുറവും വരുത്താതെ ആണ് അമ്മ തങ്ങളെ നോക്കുന്നതെന്നും ഗോപി സുന്ദറിൻ്റെ മകൻ മാധവ് പറഞ്ഞു. അച്ഛനെപ്പോലെ ഒരിക്കലും താൻ ആവില്ലെന്നും അച്ഛൻ്റെ ഒരു ശീലങ്ങളും പിന്തുടരാൻ ആഗ്രഹിക്കുന്നുമില്ല എന്നാണ് മാധവ് പറഞ്ഞത്.

ഒരു ആരാധകൻ മാതാവിനോട് അച്ഛനെ കുറിച്ചുള്ള നല്ല ഓർമ്മ എന്താണെന്നുള്ള ചോദ്യത്തിന് അയാളെക്കുറിച്ച് ഓർമിക്കുമ്പോൾ തനിക്ക് ഡ്രൈവിംഗ് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു എന്നും കാറോടിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നതായും അതുകൊണ്ടു തന്നെ കാറോടിക്കാൻ പഠിപ്പിച്ചത് അയാൾ ആണെന്നുമാണ് മാധവ് പറഞ്ഞത്. അത് മാത്രമാണ് അച്ഛനെക്കുറിച്ച് ഓർമിക്കുമ്പോൾ ഉള്ളിൽ തോന്നുന്ന നല്ല അനുഭവം എന്നുമാണ് മാധവ് ഗോപിസുന്ദർ പറഞ്ഞത്. മാധവിൻ്റെ മറുപടികളും തൻ്റെ തീരുമാനങ്ങളും പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Noora T Noora T :