ബിഗ് ബോസ് നാലാം സീസൺ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസിലേക്ക് എത്തിയ റിയാസ് സലീം വിജയിക്കും എന്നാണ് കൂടുതൽ പ്രേക്ഷകരും വിലയിരുത്തുന്നത്. ബ്ലെസ്ലിയോ റിയാസോ, അതില്‍ ആരെങ്കിലും ഒരാള്‍ വിജയിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
എന്നാല്‍ അവസാന ആഴ്ചയിലേക്ക് എത്തുമ്പോള്‍ റിയാസിനെ മോശക്കാരനാക്കി കാണിക്കാനുള്ള ശ്രമമാണ് പുറത്ത് നടക്കുന്നത്. നേരത്തെ വോട്ട് സ്പിളിറ്റ് ചെയ്ത് റിയാസിനെ പുറത്താക്കാന്‍ നോക്കിയെങ്കിലും അത് നടക്കാതെ വന്നത് കൊണ്ട് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
‘എന്തൊരു പേടിയാ മക്കളേ ഇത്.. റിയാസിനെ ഫൈനല്‍ കാണിക്കില്ലെന്ന് വെല്ലുവിളിച്ചവര്‍ പുതിയ വെറൈറ്റി കരച്ചിലുകളുമായി വരുന്നുണ്ട്. രണ്ട് നോമിനേഷനുകളില്‍ ചത്തു കിടന്ന് വോട്ട് സ്പ്ലിറ്റ് ചെയ്തിട്ടും റിയാസ് സേവ് ആയതോടെ കാവിലെ പാട്ട് മത്സരത്തിന് കാണാം എന്ന പോലെ അവന്‍ കപ്പ് അടിക്കാന്‍ സമ്മതിക്കില്ല എന്നതാണ് ഒരു കരച്ചില്‍’.
റിയാസ് കപ്പടിക്കുമോ എന്ന് ഭയന്ന്, റിയാസിന് കപ്പ് കൊടുക്കാന്‍ ബിഗ് ബോസ് ഗൂഢാലോചന നടത്തുന്നു എന്ന മുന്‍കൂര്‍ ജാമ്യ വീഡിയോയുമായി പ്രമുഖ യൂട്യൂബേര്‍സ് രംഗത്ത് വന്നിട്ടുണ്ട്. മറ്റൊരു കരച്ചിലാണ് ഏറ്റവും രസം : വൈല്‍ഡ് കാര്‍ഡുകള്‍ നിരോധിക്കുക
‘വൈല്‍ഡ് കാര്‍ഡുകള്‍ കപ്പ് ഉയര്‍ത്തുന്നത് ധാര്‍മികത അല്ല, ആദ്യം മുതല്‍ നിന്ന് 100 ദിവസം തികച്ചവരാണ് കപ്പ് അടിക്കേണ്ടത് എന്ന പോസ്റ്റുകളും കമന്റുകളും പലയിടത്തും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി’.
ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. റിയാസിനെ പരിഹസിച്ചവര്‍ തന്നെ അവനെ ഭയന്ന് തുടങ്ങി. അത് തന്നെയാണ് അവന്റെ വിജയവും. ബിഗ് ബോസ് വീട്ടിലേക്ക് കാല് കുത്തുന്നതിന് മുന്‍പേ തന്നെ റിയാസിനെതിരെ കടുത്ത സൈബര്‍ അറ്റാക്ക് തുടങ്ങിയിരുന്നു. അതിനെ അതിജീവിച്ചു, ഗെയിം കളിച്ചു ഇത്രയും സപ്പോര്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ അവന് കഴിഞ്ഞിട്ടുണ്ടെങ്കില്‍, അവന്‍ തന്നെയാണ് ഈ സീസണ്‍ വിജയിക്കാന്‍ ഏറ്റവും അര്‍ഹന്‍..എന്നാണ് കുറിപ്പിൽ പറയുന്നത്.
about biggboss