ബിഗ് ബോസ് മലയാളം സീസണ്‍ 4-ലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് ലക്ഷ്മിപ്രിയ. ഷോയുടെ തുടക്കം മുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ച മുഖങ്ങളിലൊന്നായിരുന്നു ലക്ഷ്മിപ്രിയയുടേത്. ഫൈനല്‍ ഫൈവിലേക്ക് ലക്ഷ്മിപ്രിയ ഉറപ്പായും എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പല ആരാധകരും.
നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത ലക്ഷ്മിപ്രിയ ഈ മേഖലയിലെ സീനിയര്‍ താരമാണ്. നാടകങ്ങളിലൂടെയാണ് ലക്ഷ്മിപ്രിയ അഭിനയ രംഗത്തേക്കെത്തുന്നത്. മോഹന്‍ലാല്‍ നായകനായ നരന്‍ ആയിരുന്നു ലക്ഷ്മിപ്രിയയുടെ ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി സിനിമകളില്‍ ലക്ഷ്മിപ്രിയ സഹനടിയായെത്തി.
ഗായകന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകന്‍ ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഇസ്‌ലാം മതവിശ്വാസിയായിരുന്ന ലക്ഷ്മിപ്രിയ 18-ാം വയസ്സിലെ വിവാഹശേഷമാണ് ഹിന്ദുമതം സ്വീകരിച്ചത്. സബീന അബ്ദുല്‍ ലത്തീഫ് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ യഥാര്‍ത്ഥ പേര്.
അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പ്രശ്‌നങ്ങള്‍ കുടുംബത്തിലുണ്ടായിരുന്നു എന്ന് ലക്ഷ്മിപ്രിയ പറഞ്ഞിട്ടുണ്ട്. ലക്ഷ്മി പ്രിയയുടെ ഏറ്റവും വലിയ സപ്പോർട്ടർ ആണ് ഭർത്താവ്. ബിഗ് ബോസ് വീട്ടിലും അത് ലക്ഷ്മി പ്രിയ സമ്മതിച്ചിട്ടുണ്ട്.
ഇപ്പോഴിതാ… ബിഗ് ബോസ് ടാസ്കുകളെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. കേൾക്കാം അഭിമുഖത്തിലൂടെ….!
about biggboss