“ഇല്ല” എന്ന് പറഞ്ഞ് തിരിച്ച് പോകുന്ന വഴിയ്ക്ക് എന്റെ കൈയ്യില്‍ കയറി പിടിച്ചു, ആ നിമിഷം തോന്നിയ ക്രഷ് ; പ്രണയവും പ്രതിശ്രുത വരനെ കുറിച്ചുള്ള സങ്കൽപ്പങ്ങളും തുറന്നുപറഞ്ഞ് വിന്‍സി അലോഷ്യസ്!

റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നീട് മലയാളികളുടെ പ്രിയങ്കരിയായ നായികയായി മാറിയിരിക്കുകയാണ് വിന്‍സി അലോഷ്യസ്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ വിന്‍സി അവതരിപ്പിച്ചു.

അതെല്ലാം ഒന്നിനൊന്ന് മികച്ച സിനിമകളുമായി മാറി. ഏറ്റവുമൊടുവില്‍ ജനഗണമന എന്ന സിനിമയിലാണ് നടി അഭിനയിച്ചത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മമ്ത മോഹൻദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ജനഗണമന.

ചിത്രത്തില്‍ കോളേജ് വിദ്യാര്‍ഥിനിയായി വിന്‍സിയും അഭിനയിച്ചു. സിനിമയിലെ കഥാപാത്രം നടിയ്ക്ക് പ്രശംസകളാണ് നേടി കൊടുത്തത്. ഇപ്പോഴിതാ തന്റെ ആദ്യത്തെ ക്രഷ് ആരാണെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് വിന്‍സി നല്‍കിയിരിക്കുന്നത്. സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

ആദ്യത്തെ ക്രഷിനെ കുറിച്ച് വിന്‍സി പറയുന്നത് ഇങ്ങനെ, “മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ഒരു കുഞ്ഞ് കുട്ടിയായിരുന്നു. അതായത് എന്റെ കൂടെ തന്നെ പഠിച്ച ആളാണ്. അദ്ദേഹത്തിന്റെ പേര് അശ്വിന്‍ ചന്ദ്രന്‍.

അവന്റെ കല്യാണം കഴിഞ്ഞ് കുട്ടിയൊക്കെ ആയിട്ടുണ്ടാവുമെന്നും നടി പറയുന്നു. ക്രഷ് തോന്നാനുണ്ടായ കാരണത്തെ പറ്റിയും വിന്‍സി മനസുതുറന്നു. അന്ന് ക്ലാസില്‍ സംസാരിക്കുന്നവരുടെ പേര് ഞാന്‍ ബോര്‍ഡില്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ പുള്ളിയുടെ പേരും എഴുതി.

എന്നെ വിളിച്ചിട്ട് ആ പേര് മായിക്കാന്‍ പറഞ്ഞു. ഇല്ലെന്ന് പറഞ്ഞ് തിരിച്ച് പോവുന്ന വഴിയ്ക്ക് എന്റെ കൈയ്യില്‍ കയറി പിടിച്ചു. അന്നേരം തനിക്ക് ക്രഷ് തോന്നിയെന്നാണ് വിന്‍സി പറയുന്നത്. ഇനി ആദ്യത്തെ വിന്‍സിയുടെ പ്രതിഫലം എത്രയാണെന്ന് ചോദിച്ചാല്‍ അത് അയ്യായിരം രൂപയാണ്.

ഹോട്ട് എന്ന വാക്ക് കേട്ടാല്‍ ആദ്യം മൈന്‍ഡില്‍ വരുന്നതെന്താണെന്ന ചോദ്യത്തിന് താനുണ്ടാക്കിയ ചിക്കന്‍ കറിയാണെന്ന് വിന്‍സി പറഞ്ഞു. എന്നെ തന്നെയായിരിക്കും തോന്നുക. ഹോട്ട് ആയിട്ടുള്ള നായകന്‍ വരുന്നുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് പുരുഷനെ കുറിച്ച് വരുന്നില്ല, സ്ത്രീകളെ പറ്റിയാണ് തോന്നുന്നതെന്നും നടി പറഞ്ഞു.

സ്വന്തം ജീവിതകഥയെ ആസ്പദമാക്കി സിനിമ വരികയാണെങ്കില്‍ പോയി പോയ വഴികള്‍ എന്നായിരിക്കും പേരിടുക. ജീവിത പങ്കാളിയ്ക്ക് വേണ്ട മൂന്ന് ക്വാളിറ്റിയെ കുറിച്ച് ചോദിച്ചാല്‍ വിന്‍സിയുടെ ഉത്തരം ഇങ്ങനെയാണ്..

‘തന്റെ കരിയറിനെ മനസിലാക്കണം, ട്രിപ്പ് ഒക്കെ പോവണം എന്ന് പറയുമ്പോള്‍ എനിക്കതിനൊന്നും പറ്റില്ലെന്ന് പറയരുത്. എവിടെയാണെങ്കിലും പോവണം, ഭക്ഷണപ്രിയനോ, അല്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് കൊടുക്കാനോ കഴിയണം. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പല കാര്യങ്ങളിലും കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്ത കുറച്ച് കാര്യങ്ങളുണ്ട്.

എനിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ പറ്റാത്ത കാര്യങ്ങളുമുണ്ട്. അതില്‍ സഹായിക്കുന്ന ആളായിരിക്കണം, എന്റെ നെഗറ്റീവും പോസിറ്റീവും മനസിലാക്കുന്ന ആളും എല്ലാ കാര്യത്തിനും ഒപ്പം വേണമെന്നും പ്രതിശ്രുത വരനെ കുറിച്ചുള്ള സങ്കൽപത്തിൽ വിന്‍സി പറയുന്നു.

about vincy

Safana Safu :