യോഗക്രിയകൾപോലെ യോഗ തത്ത്വചിന്തയും; മുന്നേപോയ ജ്ഞാനികൾ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മൾ അറിയുന്നത്; യോഗ ചെയ്ത് രോഗങ്ങൾ പതുക്കെ ഇല്ലാതായി; യോഗയെ കുറിച്ച് സംയുക്ത പറയുമ്പോൾ…; വട്ടുണ്ടോ? ഈ തലകുത്തി നിന്നിട്ട് നിനക്കെന്ത് സന്തോഷം കിട്ടാനാ? എന്ന് ബിജു മേനോൻ!

മലയാള സിനിമാ നായികമാരിൽ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് സംയുക്ത വ​ർമ. നിലവിൽ സജീവമല്ലെങ്കിലും വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് മലയാളികൾ സംയുകതയെ കുറിച്ച് പറയുന്നത്. വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച സംയുക്ത വ​ർമ ഇപ്പോൾ യോ​ഗയിൽ സജീവമാണ്.

വർഷങ്ങളായി യോ​ഗ അഭ്യസിക്കുന്ന സംയുക്ത നിസാരമായി കാഠിന്യ മേറിയ യോ​ഗ മുറകൾ പോലും ചെയ്യും. സംയുക്ത വർമ തന്റെ സോഷ്യൽമീഡിയയിൽ ഇത്തരം യോ​ഗാഭ്യാസങ്ങൾ ചെയ്യുന്ന വീഡിയോകൾ‌ പങ്കുവെക്കുന്നത് കാണുമ്പോൾ ആരാധകരും അതിശയപ്പെടാറുണ്ട്.

വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ മുതൽ സംയുക്ത വർമ യോ​ഗ പഠിക്കാൻ തുടങ്ങിയിരുന്നു. രോ​ഗങ്ങൾ വന്ന് തുടങ്ങിയപ്പോൾ മുതലാണ് യോ​ഗ അഭ്യസിക്കാൻ തുടങ്ങിയത് എന്നാണ് സംയുക്ത വർമ പറയുന്നത്.

താൻ യോ​ഗ ചെയ്യുന്നത് കാണുമ്പോൾ ബി​ജു മേനോൻ പറയുന്ന രസകരമായ കമന്റുകളെ കുറിച്ചും സംയുക്ത വർമ ബി​ഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. ‘നീയെന്തിനാണ് ഇത്ര രാവിലെ എഴുന്നേൽക്കുന്നത്. നിനക്ക് വട്ടുണ്ടോ ചിന്നൂ? ഈ തലകുത്തി നിന്നിട്ട് നിനക്കെന്ത് സന്തോഷം കിട്ടാനാ? എന്നാണ് ബിജുവേട്ടൻ ചോദിക്കാറുള്ളത്.’

‘ക്ലാസുള്ള ദിവസമൊക്കെയാണെങ്കിൽ ഞാൻ നാല് മണിക്കൊക്കെ എഴുന്നേൽക്കാറുണ്ട്. ഇടയ്ക്ക് ബ്രേക്ക് ചെയ്യാൻ വേണ്ടിയാണ് ഞാൻ ഡിസിപ്ലിൻ വെക്കുന്നത്. ബിജുവേട്ടൻ ലേറ്റായാണ് വരുന്നതും കഴിക്കുന്നതും. വളരെ റിലാക്‌സാഡായിട്ടുള്ള മോഡാണ് അദ്ദേഹത്തിന്റേത്’ സംയുക്ത വർമ പറയുന്നു.

ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് ഇതൊക്കെയുണ്ടായിരുന്നു എനിക്ക്. അതിൽ നിന്നൊക്ക ഒരു മാറ്റത്തിനാണ് ഞാൻ യോഗ തുടങ്ങിയത്. രോഗങ്ങൾ പതുക്കെപ്പതുെക്ക ഇല്ലാതായി. യോഗ മാത്രം ശേഷിച്ചു. അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി. യോഗക്രിയകൾപോലെ യോഗ തത്ത്വചിന്തയും എന്നെ സ്വാധീനിച്ചിട്ടുണ്ട്.’

‘മുന്നേപോയ ജ്ഞാനികൾ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മൾ അറിയുന്നത്. എന്നാലും ഞാൻ അനുഭവിക്കുന്നതാണ് എന്റെ തത്ത്വചിന്ത. അതാവണമെന്നില്ല എല്ലാവരുടെയും തത്ത്വചിന്ത. ഒരേ ക്ലാസിൽ ഒരേ ക്രിയ ചെയ്യുന്നവർക്കുപോലും ഉള്ളിൽ യോഗാനുഭവം വെവ്വേറെയാണ്.’

‘ജീവിതത്തിലേക്കറിങ്ങുമ്പോഴും അനുഭവങ്ങൾ വേറെവേറെത്തന്നെ’ യോ​ഗ ചെയ്യാൻ തുടങ്ങിയ കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ സംയുക്ത പറഞ്ഞത് വായിക്കാം. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഭർത്താവ് ബിജു മേനോന് ലഭിച്ചതിനെ കുറിച്ചും തനിക്ക് പ്രിയപ്പെട്ട ബിജു മേനോൻ സിനിമകളെ കുറിച്ചും പിന്നീട് സംയുക്ത വിശദീകരിച്ചു. ‘ബിജുവേട്ടൻ അഭിനയിച്ച സിനിമകളെല്ലാം എനിക്കിഷ്ടമാണ്. ചെയ്യുന്ന സിനിമകളിലെല്ലാം ബിജുവേട്ടൻ നന്നായി അഭിനയിക്കാറുണ്ട്. അവാർഡ് വിവരം അറിഞ്ഞപ്പോൾ ഞങ്ങളങ്ങനെ ഓവറായി സന്തോഷിച്ചൊന്നുമില്ല.’

‘മതിമറന്ന് സന്തോഷിക്കാറില്ല. അങ്ങനെ ഓവർ എക്‌സൈറ്റഡാവുന്നവരല്ല ഞങ്ങൾ. ബിജുവേട്ടന്റെ ക്രിട്ടിക്കാവാറുണ്ട് ഇടയ്ക്ക്. അതേക്കുറിച്ചൊക്കെ ഞാൻ പറയാറുണ്ട്. ബിജുവേട്ടൻ എവിടെയൊക്കെ ഉഴപ്പിയെന്ന് എനിക്ക് കൃത്യമായി മനസിലാവും. അത് വേറാരും അറിയുകയോ മനസിലാക്കുകയോ ചെയ്യാറില്ല. ഇത്തവണത്തെ അവാർഡ് അദ്ദേഹം അർഹിച്ചിരുന്നു.’

ആർ‌ക്കറിയാമിലെ പ്രകടനം അത്രത്തോളം നന്നായിരുന്നു. ബിജുവെട്ടൻ മാത്രമല്ല നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്ന ഇന്ദ്രൻ ചേട്ടൻ അടക്കമുള്ളവർ മികച്ച പ്രകടനമായിരുന്നു. പൊതുവെ ലൊക്കേഷനിലേക്ക് പോവാനിഷ്ടമില്ല. എനിക്കൊന്നും ചെയ്യാനില്ലാതെ ലൊക്കേഷനിൽ പോയിരിക്കുന്നത് ഇഷ്ടമില്ല.’

‘അപ്പോൾ എനിക്ക് ബോറടിക്കും. ലൊക്കേഷനിൽ ഞാനൊരിക്കലും വെറുതെയിരുന്നിട്ടില്ല. അതേപോലെ തന്നെയാണ് സ്‌റ്റേജ് ഷോയും. തെങ്കാശിപ്പട്ടണമാണ് ഞാൻ ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമ.’

നല്ല രസമുള്ള ലൊക്കേഷനായിരുന്നു. ഗീതുവും കാവ്യയുമൊക്കെയുണ്ടായിരുന്നു. അന്ന് എല്ലാവരും ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നതും തമാശ പറയുന്നതുമെല്ലാം രസമായിരുന്നു’ സംയുക്ത വർമ പറയുന്നു.

about samyuktha

Safana Safu :