സ്നേഹിച്ച പലരും ഉപേക്ഷിച്ചു പോയി, എല്ലാ ഭാഗത്തുനിന്നും അടി! അപകടം സംഭവിച്ചു ഇതിനെല്ലാം പിന്നിൽ

അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറയെ നടൻ ബാല നിറഞ്ഞു നിൽക്കുകയാണ്. താരത്തിൻ്റെ വ്യക്തിജീവിതത്തിലെ ചില അസ്വാരസ്യ സംഭവങ്ങൾ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി മാറിയതിനെ തുടർന്ന് ബാല നൽകിയ മറുപടികളൊക്കെ വലിയ രീതിയിൽ വൈറലായിരുന്നു. അമൃത യുമായി വിവാഹ മോചനം നേടിയതിന് ശേഷം ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ നിരവധി പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യാജ വാർത്തകളിൽ പ്രതികരിച്ച് ബാല തന്നെ നേരിട്ട് എത്താറുണ്ട് . കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബ്ബില്‍ എത്തിയപ്പോൾ അദ്ദേഹം രണ്ടാം വിവാഹത്തെ കുറിച്ച്‌ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹം എല്ലാവരേയും അറിയിച്ചു കൊണ്ടുള്ളതാണെന്നായിരുന്നു ബാല പറഞ്ഞത്

ഇപ്പോഴിത ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് നടൻ വെളിപ്പെടുത്തുകയാണ്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. താൻ മരിച്ച് ജീവിക്കുകയായിരുന്നു എന്നാൽ ഇതുവരെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ബാല അഭിമുഖത്തിൽ പറയുന്നു

ബാലയുടെ വാക്കുകൾ ഇങ്ങനെ

ഞാൻ സ്നേഹിച്ച പലരും എന്നെ ഉപേക്ഷിച്ചു പോയി. നിയമപരമായ അടിസ്ഥാന അവകാശങ്ങൾ പോലും എനിക്ക് നഷ്ടമായിട്ടുണ്ട്. എന്നാൽ ഞാൻ വിട്ടുകൊടുത്തില്ല. വീണിടത്ത് നിന്ന് ഉയർന്ന് കയറി വന്നു. ഈ കൊവിഡ് വന്നപ്പോൾ പലരും എന്നെ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ഞാനൊക്കെ എന്നേ ആത്മഹത്യ ചെയ്യേണ്ടിയിരുന്നു. ഈ അഭിമുഖം കണ്ടാൽ ചിലർക്കെങ്കിലും ഒരു മോട്ടിവേഷൻ തോന്നണം. അതിനായാണ് ഇത് ഇവിടെ പറയുന്നതെന്ന് ബാല പറഞ്ഞു.

എല്ലാവർക്കും അവരവരുടേതായ വേദനകൾ ഉണ്ടാകുമെന്നും അതിന് യാതൊരു വേർതിരിവുമില്ല. പലരുടെയും തെറ്റിദ്ധാരണ പണക്കാരന് വേദനകൾ ഇല്ല എന്നാണ്. കാശ് ഉണ്ടല്ലോ. എന്നാൽ അങ്ങനെയല്ല. മനസ്സിന് പണക്കാരൻ പാവപ്പെട്ടവന് എന്നില്ല. അടി കിട്ടിയാൽ തകർന്നുപോകും. എനിക്ക് ഒരുപാട് ഫാന്‍സോ, സുഹൃത്തുക്കളോ വേണ്ട. പക്ഷെ ആത്മാര്‍ത്ഥമായ കുറച്ച് സൂഹൃത്തുക്കള്‍ മതി. ജീവീതത്തില്‍ തന്നെ ഒരു കാര്യത്തില്‍ മാത്രം തകര്‍ക്കാന്‍ എളുപ്പമല്ല. പക്ഷെ എനിക്ക് എല്ലാ ഭാഗത്തുനിന്നും അടി കിട്ടി. വ്യക്തി ജീവിതം, സിനിമ ജീവിതം കൂടാതെ അപകടവും സംഭവിച്ചു. അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തുവെന്നും ബാല പറഞ്ഞു. കൂടാതെ തന്നെ സിനിമയിൽ ഒതുക്കിയവരെ കുറിച്ചും മടങ്ങി വരാൻ സഹായിച്ചവരെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമയിലെ ഒരു ഗ്യാങ്ങ് തന്നെ ഒതുക്കാൻ ശ്രമിച്ചു. എന്നാൽ എല്ലാ സിനിമാക്കാരും അങ്ങനെയല്ലെന്നും താരം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം തനിയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച സന്തോഷം ബാല പങ്കുവെച്ചിരുന്നു . താരം ചെയ്തു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ആദരം നല്‍കുന്നത്. സൗത്ത് ഇന്ത്യയില്‍ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും നല്‍കുന്നുണ്ട്.

2019 ൽ പുറത്തിറങ്ങിയ തമ്പിയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ബാലയുടെ തമിഴ് ചിത്രം. കാർത്തി, mജ്യോതിക,തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബാലയുടെ മലയാള ചിത്രമായ ബിലാലിന് വേണ്ടിയാണ്. മുരുകൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ സഹോദരനായിട്ടാണ് ചിത്രത്തിൽ എത്തുന്നത്

Noora T Noora T :