ജന്മം കൊണ്ട് തമിഴനെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ നടനാണ് ബാല. മലയാളത്തിലാണ് ബാലയുടെ കൂടുതല്‍ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മലയാളചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
ഗായിക അമൃത സുരേഷുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ ബാല കഴിഞ്ഞ വര്‍ഷമാണ് പുനര്‍വിവാഹിതനായത്. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്. വിവാഹശേഷം ഇരുവരും നിരവധി അഭിമുഖങ്ങളില്‍ ഒന്നിച്ച് വന്നിട്ടുണ്ട്. ഡോക്ടറായ എലിസബത്തിന്റെ പൂര്‍ണ്ണപിന്തുണ തനിക്കുണ്ടെന്ന് ബാല പറയുന്നു.പഴയതിലും സന്തോഷവാനാണ് ഇന്ന് ബാല. അഭിമുഖങ്ങളിലൊക്കെ വളരെ രസകരമായിട്ടാണ് ബാല പങ്കെടുക്കുന്നത്.
വിവാഹശേഷം തനിക്ക് ലഭിച്ച ചില ഉള്‍ക്കാഴ്ചകളെക്കുറിച്ച് പറയുകയാണ് ബാല ഇപ്പോള്‍. ഒരു ചാനൽ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. “കുടുംബജീവിതത്തില്‍ ക്ഷമ വളരെ ആവശ്യമുള്ള സംഗതിയാണ്. അതുണ്ടെങ്കില്‍ കുടുംബജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. അനുഭവം കൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് ബാല പറയുന്നു. എനിക്കിത് പറയാന്‍ അര്‍ഹതയുണ്ടോ എന്നറിയില്ല, ക്ഷമ എല്ലാവര്ക്കും ആവശ്യമാണെന്നാണ് എന്റെ അനുഭവം കൊണ്ട് ഞാന്‍ പഠിച്ചത്.”

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അത്യാവശ്യം ക്ഷമയുള്ളതുകൊണ്ടാണ് ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോകുന്നതെന്നും ബാല വ്യക്തമാക്കി. അത് ശരി തന്നെയെന്ന് ബാലയുടെ ഭാര്യ എലിസബത്തും സമ്മതിക്കുന്നു. ബാല ശരിക്കും നല്ലൊരു മനുഷ്യനാണെന്ന് എലിസബത്ത് തുറന്നുസമ്മതിക്കുകയാണ്. ഇടയ്ക്ക് കുറച്ചു ദേഷ്യം വരുമെങ്കിലും ആള് വളരെ പാവമാണ്.
എല്ലാവരും കൂടി ഒത്തൊരുമിച്ച് സന്തോഷത്തോടെ ഇരിക്കുന്നതാണ് എന്നെ സംബന്ധിച്ച് ആഘോഷമെന്ന് പറയുന്നത്. ഫെസ്റ്റിവലുകള്‍ മാത്രമല്ല എനിക്ക് ആഘോഷം, കുടുംബത്തോടൊപ്പം എപ്പോഴെല്ലാം ഒത്തൊരുമിച്ച് സന്തോഷമായിട്ടിരിക്കാന്‍ സാധിക്കുന്നുവോ അപ്പോഴെല്ലാം എനിക്ക് ആഘോഷങ്ങള്‍ക്ക് തുല്യമാണ്.
എലിസബത്തും അവളുടെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം എന്നെ വളരെയധികം സ്നേഹിക്കുന്നുണ്ട്. അവര്‍ എന്നെ പൊന്നുപോലെയാണ് നോക്കുന്നത്. ഞങ്ങളുടെ ജീവിതത്തില്‍ വിവാഹം കഴിഞ്ഞശേഷം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, ഭാര്യഭര്‍തൃ ബന്ധത്തിലുള്ള വിശ്വാസം ഉള്ളതിനാല്‍ ഇനി ഒരു തരത്തിലുള്ള ആരോപണങ്ങളും ഞങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്ന് ബാല വ്യക്തമാക്കുന്നു.
2010-ലായിരുന്നു ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ ആദ്യ വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കുമുള്ള മകളാണ് അവന്തിക എന്ന പാപ്പു. അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് 2015 മുതല്‍ വേര്‍പിരിഞ്ഞു താമസിച്ചിരുന്ന ബാലയും അമൃതയും 2019-ലാണ് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയത്. വിവാഹമോചിതരായ ശേഷം കുട്ടിയുടെ കസ്റ്റഡി അമൃതയ്ക്കാണ് ലഭിച്ചത്.

about bala and family