എനിക്കൊരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാൻ സാധിക്കാത്തതുകൊണ്ട് വിവാഹ മോചിതയായി, വിവാഹമോചനം ഇരുളടഞ്ഞ അധ്യായമല്ലെന്ന് മഞ്ജരി…വിവാഹമോചനത്തെ കുറിച്ച് ഗായിക അന്ന് പറഞ്ഞത്, ഇവർക്കിടയിൽ സംഭവിച്ചത്, മഞ്ജരിയുടെ ആദ്യ വിവാഹം വീണ്ടും ചർച്ചയാകുന്നു

ബാല്യകാല സുഹൃത്തുമായി ഒന്നിക്കുമ്പോൾ നഷ്ട്ടപെട്ട സന്തോഷം തിരിച്ചുപിടിക്കുകയാണ് ഗായിക മഞ്ജരി. വിവാഹത്തിന് തയ്യാറെടുത്തു കൊണ്ട് കൈയ്യിൽ മെഹന്ദി അണിയുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജരി തൻ്റെ ജീവിതത്തിലെ പുത്തൻ ചുവടുവെയ്പ്പിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. ബാല്യകാല സുഹൃത്തുകൂടിയായ ജെറിൻ ആണ് മഞ്ജരിയുടെ കഴുത്തിൽ ഇന്ന് മിന്ന് ചാർത്തിയത്. തിരുവനന്തപുരത്തു വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മഞ്ജരിയുടെ ആദ്യ വിവാഹവും ഈ വിവാഹമോചനവും വിവാഹ മോചചനത്തെ കുറിച്ച് മഞ്ജരി മുൻപ് പറഞ്ഞിട്ടുള്ള കാര്യങ്ങളുമാണ്.
വിവേക് ആയിരുന്നു മഞ്ജരിയുടെ ആദ്യ ഭർത്താവ്.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അധികം അങ്ങനെ പൊതുവേദികളിൽ പറയാത്ത മഞ്ജരി ഒരു അഭിമുഖത്തിലായിരുന്നു തൻ്റെ വിവാഹ മോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറന്നത്. വിവാഹമോചനം ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നുവെന്നാണ് മഞ്ജരി അന്ന് പറഞ്ഞത്.

വിവാഹമോചനം ഏറ്റവും ഇരുളടഞ്ഞ അധ്യായമല്ല, ഒരു രീതിയില്‍ നോക്കിയാല്‍ അത് ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു. വിവാഹമോചനത്തെ ഇന്നത്തെ കാലത്ത് ഇരുണ്ട മേഘമായോ ജീവിതത്തിലെ ബ്ലാക് മാര്‍ക്ക് ആയോ ഒന്നും കാണാൻ ആഗ്രഹിക്കുന്നില്ല. കാരണം നമുക്ക് ചുറ്റും ഇന്ന് ഒരുപാട് ബന്ധങ്ങളാണ് ഇന്ന് നടക്കുന്നത്. എന്നാൽ അവ നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ എനിക്ക് അതിൽ കാണാനാകുന്നുള്ളൂ എന്നായിരുന്നു ഗായിക പറഞ്ഞത്

മഞ്ജരിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു

എനിക്കൊരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാൻ സാധിക്കാത്തതുകൊണ്ട് വിവാഹ മോചിതയായി. അതും കുറേനാൾ മുൻപ് വിവാഹമോചിത ആയതാണ്.

അതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ വിലയിരുത്തിത്തുടങ്ങിയത്. മുംബൈയില്‍ താമസിക്കുന്നതിനാൽ തന്നെ മനുഷ്യനെന്ന നിലയ്ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. നാം ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും ഇപ്പോൾ നമ്മുടെ ഇഷ്ടങ്ങൾ മുൻനിര്‍ത്തി വളരെ തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. അതുപോലെ തന്നെയാണ് എൻ്റെ ജീവിതത്തിലെ വിവാഹമോചനവും.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്കു സമ്മാനിക്കുകയുണ്ടായി. പൊന്മുടി പുഴയോരം – ‘ഒരു ചിരി കണ്ടാൽ’, അനന്തഭ്രദ്രം-‘പിണക്കമാണോ’, രസതന്ത്രം- ‘ആറ്റിൻ കരയോരത്തെ’, മിന്നാമിന്നിക്കൂട്ടം-‘കടലോളം വാത്സല്ല്യം’ തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾക്ക് മഞ്ജരി ഭാവം പകര്‍ന്നു. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് മഞ്ജരിക്കാണ്. പോസിറ്റീവ് എന്ന ചിത്രത്തിലെ ‘ഒരിക്കൽ നീ പറഞ്ഞു’ എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ ജി വേണു ഗോപാലിനൊപ്പം മഞ്ജരി പാടി അഭിനയിക്കുകയുണ്ടായി.

Noora T Noora T :