ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമയിലേക്ക് എത്തിയ താരമാണ് ഒമർ ലുലു . ബാബു ആന്‍ണി നായകനായെത്തുന്ന ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. ഈ അവസരത്തില്‍ സംവിധായകന്റെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റും അതിന് നല്കിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.
‘പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍ കയറട്ടെ’ എന്നാണ് സിദ്ധാര്‍ഥ് കൃഷ്ണന് എന്നയാള്‍ കമന്റ് ചെയ്തത്. ‘പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍ കയറണ്ട, ആകെ നാല് കോടി ബഡ്ജറ്റില്‍ ചെയ്യുന്ന പവര്‍ സ്റ്റാര്‍ 100കോടി ക്ലബ്ബില്‍ കയറിയാല്‍ എനിക്ക് അഹങ്കാരം വരും. അതുകൊണ്ട് സത്യസന്ധമായ ഒരു 40 കോടി ക്ലബ്ബ് മതി’, എന്നാണ് ഒമര്‍ മറുപടിയായി കുറിച്ചത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് ഒമര്‍ ലുലു തന്നെ പങ്കുവച്ചിട്ടുമുണ്ട്.

റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്തിട്ടുള്ളതെങ്കില് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്റെ പശ്ചാത്തലം.2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവര്‍ സ്റ്റാര്‍. പലതവണ ചിത്രീകരണം തുടങ്ങാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുക ആയിരുന്നു. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍.

നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
