ഗ്രീൻ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത് നടി മീന. വൃക്ഷത്തൈകൾ നടുക മാത്രമല്ല ആ ശൃംഖല പിന്തുടരുന്നതിന് സഹപ്രവർത്തകരെ കൂടി ചാലഞ്ച് ചെയ്തിരിക്കുകയാണ് താരം. മാധ്യമ പ്രവർത്തക ദേവി നാഗവല്ലിയുടെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു മീന തൈകൾ നട്ടത്.
നടി മഞ്ജു വാരിയർ, വെങ്കടേഷ് ദഗുബാട്ടി, കിച്ചാ സുദീപ് എന്നിവരെയാണ് മീന വെല്ലുവിളിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ ലോകത്തു നിന്നുള്ളവരുടെ പ്രവര്‍ത്തി കൊണ്ട് അടുത്തിടെ ശ്രദ്ധ നേടിയതാണ് ഗ്രീൻ ഇന്ത്യ ചലഞ്ച്. ഇന്ത്യയെ പച്ചപ്പിൽ പുതപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യസഭാംഗമായ സന്തോഷ് കുമാർ എംപിയാണ് ഈ ചാലഞ്ചിനു തുടക്കം കുറിച്ചത്. പ്രഭാസ്, രാം ചരൺ, മഹേഷ് ബാബു, വിജയ്, അനുപമ പരമേശ്വരൻ, അമല, നാഗാര്‍ജുന, സാമന്ത തുടങ്ങി ഒട്ടേറെ പേര്‍ സിനിമ രംഗത്ത് നിന്നും ചാലഞ്ചിന്റെ ഭാഗമായിരുന്നു.