രക്ഷിത് ഷെട്ടിയുടെ 777 ചാര്‍ലി എന്ന ചിത്രത്തെ പ്രശംസിച്ച് രജനികാന്ത്

രക്ഷിത് ഷെട്ടി നായകനായി എത്തിയ 777 ചാര്‍ലി എന്ന ചിത്രം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്. നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ പൃഥ്വിരാജ്, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടങ്ങിവര്‍ക്ക് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തോടുള്ള, പ്രത്യേകിച്ച് അതിന്റെ ക്ലൈമാക്സിനോടുള്ള ആരാധന പ്രകടിപ്പിക്കാനാണ് ‘തലൈവാ’ തന്നെ വിളിച്ച കാര്യം രക്ഷിത് തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കുവെച്ചത്. ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാര്‍ളി എന്ന നായ്ക്കുട്ടി കടന്നുവരുന്നതും അത് ധര്‍മ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ധര്‍മ്മയെയും ചാര്‍ളിയെയും ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സംഗീത ശ്യംഗേരിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

രാജ് ബി. ഷെട്ടി ,ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് നിര്‍മ്മാണം .മലയാളിയായ നോബിന്‍ പോളാണ് സംഗീത സംവിധാനം. മലയാളം പതിപ്പ് പൃഥ്വിരാജും തമിഴ് പതിപ്പ് കാര്‍ത്തിക് സുബരാജും തെലുങ്ക് പതിപ്പ് നാനിയുമാണ് വിതരണം ചെയ്യുന്നത്. പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.

Vijayasree Vijayasree :