സാംസ്‌കാരിക കേരളമേ നേരമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക…നേരമില്ലങ്കില്‍ ഇത്തരം സാംസ്‌കാരിക വിളംബരങ്ങള്‍ക്ക് അടിമപെടുക…; അടൂര്‍ ഗോപാലകൃഷ്ണന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ നിന്ന് ‘മുഖാമുഖം’ എന്ന സിനിമ ഒഴിവാക്കിയതിനെതിരെ ഹരീഷ് പേരടി

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അടൂര്‍ ഗോപാലകൃഷ്ണന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ നിന്ന് ‘മുഖാമുഖം’ എന്ന സിനിമ ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പ്രതിഷേധം അറിയിച്ചത്. പി ഗംഗാധരന്‍, ബാലന്‍ കെ നായര്‍, കവിയൂര്‍ പൊന്നമ്മ, അശോകന്‍ എന്നിവരാണ് സിനിമയില്‍ അഭിനയിച്ചത്. ഹരീഷ് പേരടിയുടെ പോസ്റ്റ് വൈറലായതോടെ കമന്റുകമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മുഖാമുഖം ഇല്ലാതെ എന്ത് അടൂര്‍ മേള…തന്റെ സിനിമകളില്‍ താന്‍ നെഞ്ചോട് ചേര്‍ക്കുന്ന ഒന്ന് എന്ന് പലതവണ അടൂര്‍സാര്‍ തന്നെ ആവര്‍ത്തിച്ച മുഖാമുഖം എന്ത് കൊണ്ട് ഒഴിവാക്കപെടുന്നു…എലിപ്പത്തായത്തിനും അനന്തരത്തിനും ഇടയിലുള്ള 1984-ല്‍ അദ്ദേഹം സംവിധാനം ചെയ്ത് സംസ്ഥാന,ദേശീയ,രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാങ്ങിയ സിനിമ…സാംസ്‌കാരിക കേരളമേ നേരമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യുക…നേരമില്ലങ്കില്‍ ഇത്തരം സാംസ്‌കാരിക വിളംബരങ്ങള്‍ക്ക് അടിമപെടുക…

Vijayasree Vijayasree :