ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു ലിസി. ലിസി നായികയായി എത്തിയ മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ലിസി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഒപ്പം അഭിനയിച്ചു. തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല താരം.
എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
രാജ്യാന്തര യോഗ ദിനത്തോട് അനുബന്ധിച്ചായിരുന്നു താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ലിസി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് യോഗാഭ്യാസം ചെയ്യുന്ന വിഡിയോ ആണ്.
നിങ്ങളുടെ ജീവിതം യോഗ മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ലിസി ഉറപ്പു പറയുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.