സിനിമയുടെ നെഗറ്റീവുകള്‍ പറഞ്ഞു മകനെ വിഷമിപ്പിക്കാറില്ല, ബീസ്റ്റ് കണ്ട ശേഷം വിജയിയുടെ അമ്മയുടെ പ്രതികരണം ഇങ്ങനെ

വിജയ് നായകനായെത്തിയ സിനിമ ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം കണ്ട വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

ബീസ്റ്റ് കണ്ടിട്ട് ഞാന്‍ അവനോട് പറഞ്ഞത് ഒരു മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണെന്നാണ്. സിനിമയുടെ നെഗറ്റീവുകള്‍ പറഞ്ഞു മകനെ വിഷമിപ്പിക്കാറില്ലെന്നും ശോഭ ചന്ദ്രശേഖര്‍ പറയുന്നു. സിനിമയില്‍ നല്ലതായി എന്തെങ്കിലുമുണ്ടെങ്കില്‍ അതാണ് വിജയിയോട് പറയാറുള്ളതെന്നും ശോഭ ചന്ദ്രശേഖര്‍ പറഞ്ഞു. വിജയ് അഭിനയിച്ച എല്ലാ ചിത്രവും താന്‍ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാറുണ്ട്. ഓരോ ചിത്രം കണ്ടിട്ടും തന്റെ അഭിപ്രായം വിജയിനെ അറിയിക്കാറുണ്ട്. ഏറ്റവുമിഷ്ടപ്പെട്ട വിജയ് ചിത്രം തുപ്പാക്കിയാണെന്നും അവര്‍ പറഞ്ഞു.

Noora T Noora T :