ആടുതോമയുടെ കളിക്കൂട്ടികാരിയായ തുളസിയെ മറന്നോ ?വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആര്യ ‘ ബി​ഗ് സ്ക്രീനിലേക്ക് എത്തുന്നു!

സ്ഫടികം എന്ന സിനിമയിലൂടെ ഭദ്രനും മോഹന്‍ലാലും മലയാള സിനിമയ്ക്ക് നല്‍കിയത് എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന മാസ് സിനിമയാണ്.
ആടുതോമയേയും ചാക്കോ മാഷെയും രാവുണ്ണി മാഷുമെല്ലാം മലയാളികളുടെ ഹൃദയത്തിൽ ഇന്നും ഉണ്ട് . മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാൻ ഗ്ലാസ് വെച്ച് നടക്കുന്ന മലയാളം കണ്ട എക്കാലത്തെയും വലിയ തെമ്മാടിയായ ആടുതോമ ഇന്നും പ്രേക്ഷകരുടെ മനസിൽ കുടികൊള്ളുന്നു.

1995ൽ പുറത്തിറങ്ങിയ സ്പടികത്തിൽ തിലകൻ, ഉർവ്വശി, കെ.പി.എ.സി ലളിത, രാജൻ.പി.ദേവ്, കരമന ജനാർദ്ദനൻ, മണിയൻപ്പിള്ള രാജു, ചിപ്പി, അശേകൻ, നെടുമുടി വേണു, സിൽക് സ്മിത, സ്ഥടികം ജോർജ് തുടങ്ങി ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു.

ചിത്രത്തിൽ ആടുതോമയുടെ കളിക്കൂട്ടികാരിയായ നടന്ന ഉർവശിയുടെ തുളസി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തോമസ് ചാക്കോ എന്ന മോഹൻലാൽ കഥാപാത്രത്തെ ആദ്യം അടുത്തറിഞ്ഞതും തുളസിയായിരുന്നു. ഉർവശിയുടെ ചെറുപ്പം അവതരിപ്പിച്ചത് ബാലതാരം ആര്യയായിരുന്നു. ചിത്രത്തിൽ നിരവധി സീനുകളിൽ വന്ന് പോകുന്ന കഥാപാത്രം അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ പിന്നീട് ആ മുഖം ബി​ഗ് സ്ക്രീനിൽ കാണാൻ സാധിച്ചില്ല.

ഇപ്പോൾ വീണ്ടും വർ‌ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആടുതോമയുടെ തുളസിയായി മനംകവർന്ന ആര്യ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.’ടൊവിനോയും കീർത്തി സുരേഷും നായിക നായകരന്മാരായ വാശി എന്ന സിനിമയിലൂടെയാണ് ആര്യ വീണ്ടും അഭിനയത്തിലേക്ക് എത്തിയിരിക്കുന്നത്. വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ചും വർഷങ്ങളോളം ഇടവേളയെടുത്തതിന് പിന്നിലെ കാരണവും ആര്യ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.’

‘പഠനത്തിൽ ശ്രദ്ധിക്കണമെന്ന് കരുതിയതുകൊണ്ടാണ് സ്ഫടികത്തിനുശേഷം ഞാൻ അഭിനയത്തിൽ നിന്നും മാറി നിന്നത്. ആ സമയം ഒരുപാട് അവസരങ്ങൾ വന്നെങ്കിലും അന്ന് സിനിമയെ ഞാൻ സീരിയസായി കണ്ടിരുന്നില്ല. ഐഎഫ്എഫ്കെയുടെ ആങ്കറിങ്, സ്റ്റേജ് ഷോ ആങ്കറിങ് പോലെയുള്ള ജോലികളുമായി മുന്നോട്ടുപോയിരുന്നു. സിനിമാ മേഖലയെന്നത് മറ്റെല്ലാ മേഖലയേയും പോലെ തന്നെ ഒരുപാട് ഡെഡിക്കേഷൻ വേണ്ട ഒന്നാണ്.’

ഒരു സിനിമയിൽ അഭിനയിക്കാൻ തയാറായാൽ ഒരുപാട് ദിവസങ്ങൾ അതിനായി മാറ്റി വെക്കേണ്ടതായി വരും. പഠന കാലഘട്ടത്തിൽ അങ്ങനെ മാറി നിൽക്കാൻ എനിക്ക് തോന്നിയില്ല. പഠനം കഴിഞ്ഞ് നോക്കാമെന്ന് കരുതി. പക്ഷേ അത് കഴിഞ്ഞ ജോലി, കല്യാണം, കുടുംബവുമൊക്കെയായി മുന്നോട്ട് പോയി.’

‘ഒരുപാട് കാലത്തിന് ശേഷം ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ചിത്രത്തിൽ അനുമോഹൻ അഭിനയിച്ച നന്ദു കഥാപാത്രത്തിന്റെ ചേച്ചിയുടെ വേഷമാണ്. അനു മോഹന്റെ മുഖത്തോട് സാദൃശ്യമുള്ള ഒരു മുഖം തിരഞ്ഞുള്ള ഓഡിഷൻ നടക്കുന്നതിനിടയിലാണ് സന്ദീപ് സേനൻ വാശി ടീമംഗങ്ങളോട് എന്റെ പേര് പറഞ്ഞത്.’

‘ഒരു മുഴുനീള കഥാപാത്രമല്ലെങ്കിലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകൻ ഈ കഥാപാത്രത്തെ ഉറപ്പായും ഓർമിക്കുമെന്ന് വാശിയുടെ സംവിധായകൻ വിഷ്ണുവും പറഞ്ഞു.’

വളരെ കുറച്ചു സീനുകളിൽ മാത്രമാണ് ഉള്ളതെന്നും പറഞ്ഞിരുന്നു. സിനിമയിലെ ടെക്നോളജിയൊക്കെ ഒരുപാട് മാറിയതുകൊണ്ട് ഇപ്പോഴത്തെ രീതികൾ ബുദ്ധിമുട്ടാകുമോ അതോ എളുപ്പമാകുമോ എന്നുള്ള സംശയമൊക്കെ ഉണ്ടായിരുന്നു.’

‘പക്ഷേ എന്റെ സംശയങ്ങൾ വെറുതെ ആയിരുന്നു വെന്ന് സെറ്റിൽ ചെന്നപ്പോൾ മനസിലായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒഫ്താൽമോളജി ഡിപ്പാർട്ട്മെന്റിലാണ് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത്. അഞ്ചിൽ പഠിക്കുമ്പോഴാണ് ബട്ടർഫ്ലൈസ് ചെയ്യുന്നത്. അന്നൊന്നും സിനിമയുടെ സീരിയസ്നെസ് ഒന്നും അറിയില്ലായിരുന്നു. ആ പടത്തിന് വേണ്ടി സ്കേറ്റിങ് പഠിച്ചു.”ഡയറക്ടർ പറയുന്നതെല്ലാം അതേപോലെ അനുസരിക്കുന്നുവെന്ന് മാത്രമേ അന്നൊക്കെ ചിന്തിച്ചിരുന്നുള്ളൂ. ബാം​ഗ്ലൂരിൽ പോയി അവിടെയുള്ള സ്ഥലങ്ങൾ കാണുക, അടിച്ചുപൊളിക്കുക എന്നൊക്കെയായിരുന്നു മനസിലുണ്ടായിരുന്നത്.’
‘രാജീവ് അഞ്ചൽ സാറായിരുന്നു സിനിമയുടെ സംവിധായകൻ. അദ്ദേഹം പറയുന്നതെല്ലാം അതേപടി അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്ഫടികം ചെയ്യുന്നത്. സ്ഫടികത്തിൽ ഒരുപാട് ഡയലോഗുകളോ അധികം സീനുകളോ ഇല്ല. ചെറിയ വേഷമാണ് ചെയ്തതെങ്കിലും ഇപ്പോഴും ആ സിനിമയിലൂടെ പ്രേക്ഷകർ എന്നെ ഓർക്കുന്നു’ ആര്യ പറയുന്നു

AJILI ANNAJOHN :