മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്.
പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം. അന്‍ഷിതയാണ് സൂര്യ കൈമല് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പഴയ കൂടെവിടെ തിരിച്ചു കിട്ടിയ ഫീല്‍ ഇപ്പോൾ കഥയ്ക്ക് വന്നു തുടങ്ങിയിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ഇന്നത്തെ എപ്പിസോഡിൽ മിനിസ്ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. കൂടുതൽ കാണാം വീഡിയോയിലൂടെ…!

about koodevide