കാഴ്ച്ചയിൽ ഇവൻ ഒന്നുമല്ല എന്ന് വിധിയെഴുതുന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് തെറ്റാണെന്നുള്ള ഓർമപ്പെടുത്തലാണ് അത് ; ബ്ലെസ്ലിയെ കുറിച്ച ആരാധകൻ !

ബിഗ് ബോസ് മലയാളം സീസണ്‍ 4 നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഫൈനലില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരൊക്കെ ഫൈനലില്‍ ഉണ്ടാകും ആര് വിജയം നേടും എന്നറിയാനുള്ള കാത്തരിപ്പിലാണ് പ്രേക്ഷകര്‍.

ബിഗ് ബോസ് മലയാളം നാലാം സീസണിലെ ആദ്യ ഫൈനലിസ്റ്റായി മാറിയിരിക്കുകയാണ് ദിൽഷ പ്രസന്നൻ. ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് സ്വന്തമാക്കിയാണ് ദിൽഷ ഫൈനൽ ബെഞ്ചിൽ സീറ്റുറപ്പിച്ചത്. ടോപ് ഫൈവിലേക്കുളള ബാക്കി നാല് പേർ ആരായിരിക്കും, അതിൽ ആരായിരിക്കും വിജയി എന്ന് കൂട്ടിയും കിഴിച്ചുമിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.

ഇത്തവണ ബിഗ് ബോസ് കപ്പുയർത്താൻ ഏറ്റവും യോഗ്യനായ മത്സരാർത്ഥി ബ്ലസ്ലി ആണെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. ബിഗ് ബോസ് ഫാൻ പേജിൽ വൈറലാകുന്ന കുറിപ്പ് വായിക്കാം’ടൈറ്റിൽ വിന്നറാവാൻ ഏറ്റവും യോഗ്യൻ ബ്ലസ്‌ലിയാണ്. ബ്ലസ്‌ലി ആദ്യമായി ആ വീട്ടിലേക്ക് വന്നപ്പോൾ ഞാനടക്കം പലരും കരുതിയിട്ടുണ്ട് ഈ ചെക്കൻ ഒക്കെ വൈകാതെ ഔട്ട്‌ ആവും എന്ന്.. പക്ഷേ ആദ്യത്തെ ആഴ്ച്ച മുതൽ ബ്ലസ്‌ലി അവന്റേതായ സ്പേസ് ആ വീട്ടിലുണ്ടാക്കി.. പാവ ടാസ്ക്കിൽ മറ്റൊരാൾക്ക് ഭക്ഷണം കഴിക്കാൻ പാവ വിട്ടുകൊടുത്തപ്പോൾ പരിഹസിച്ചവർക്കും ചതിച്ചവർക്കും പേടകം ടാസ്ക്കിലൂടെ മറുപടി കൊടുത്തുകൊണ്ട് ബ്ലസ്‌ലി പല മലയാളി ഹൃദയങ്ങളിലേക്കും നടന്നു കയറി തുടങ്ങി.അതൊരു ഓർമ്മപ്പെടുതലായിരുന്നു..

കാഴ്ച്ചയിൽ ഇവൻ ഒന്നുമല്ല എന്ന് വിധിയെഴുതുന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് തെറ്റാണെന്നുള്ള ഓർമ്മപ്പെടുത്തൽ.. അതിനുശേഷം ബ്ലസ്‌ലിക്കു നേരെ വീടിനുള്ളിൽ കൂട്ട ആക്രമണമായിരുന്നു.. ഡൈലി അവന്റെ വീട്ടുകാരെ വിളിക്കുക അവനെ സ്ത്രീവിരുദ്ധൻ ആക്കുക, അവൻ ആദ്യമായി ലൂപ് ഹോൾ കണ്ടുപിടിച്ചു അത് പറഞ്ഞപ്പോൾ അവനെ മണ്ടനെന്നും പൊട്ടനെന്നും വിളിക്കുക അങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ്.. പക്ഷേ ഒരിക്കൽ പോലും ബ്ലസ്‌ലി അതേ രീതിയിൽ തിരികെ പ്രതികരിച്ചില്ല.. അതിനെല്ലാം ശേഷം ഭക്ഷണം പോലും ബ്ലസ്‌ലിക്ക് ആ വീട്ടിൽ നിഷേധിക്കപെട്ടിട്ടുണ്ട്.അന്ന് ഭക്ഷണം മനഃപൂർവം നൽകാതിരുന്നതാണ് എന്ന് അറിഞ്ഞിട്ടും മിണ്ടാതെ പരാതി പറയാതിരുന്ന ബ്ലസ്‌ലിയുടെ മനസിന്റെ കരുത്ത് എനിക്കോ ആ വീട്ടിലുള്ള മറ്റൊരാൾക്കോ ഉണ്ടെന്ന് തോന്നുന്നില്ല..

ബിഗ്‌ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ട ഒരാളാണ് ബ്ലസ്‌ലി. ഒരാൾ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഒരു കാര്യമാണ്”ഇവന്റെ അച്ഛൻ മരിച്ചത് കണ്ട് ഇവന്റെ തലക്ക് വെളിവ് ഇല്ലാതായി”എന്ന് അവനെ കുറിച്ച് പറഞ്ഞത്..ബോഡിഷെയിമിങ് ഉൾപ്പെടെ എല്ലാതരത്തിലുമുള്ള വ്യക്തിഹത്യകൾ ബ്ലസ്‌ലി അതിജീവിച്ചുകൊണ്ട് അവന് കിട്ടുന്ന എല്ലാ ടാസ്‌ക്കുകളും നന്നായി പെർഫോം ചെയ്തും അവിടെ നടക്കുന്ന വിഷയങ്ങളിൽ ആരുടെ മുഖത്ത് നോക്കിയും തന്റെതായ നിലപാടുകൾ പറഞ്ഞും 85 ദിവസങ്ങൾ ബ്ലസ്‌ലി അതിജീവിച്ചിരിക്കുന്നു. റിയാസ് പറയുന്നുണ്ടായിരുന്നു ഞങ്ങൾ വന്നിട്ട് 47 ദിവസം ആയിട്ടുള്ളു എന്നത് ഞങ്ങളുടെ കുഴപ്പമല്ല എന്ന്..

എങ്കിൽ ഇത്രയും പ്രശ്നങ്ങളെ അതിജീവിച്ച് 85ദിവസങ്ങൾ അവിടെ ബ്ലസ്‌ലി നിന്നത് അവന്റെ കഴിവുകൊണ്ടാണ് അവൻ സ്വന്തമായി ഉണ്ടാക്കിയെടുത്ത ഫാൻബേസ് കൊണ്ടാണ്..പിന്നെ ദിൽഷയുടെ കാര്യം പറഞ്ഞു സദാചാരം വിളമ്പുന്നവർക്കുള്ള മറുപടി ദിൽഷ തന്നെ നൽകി. എനിക്കേറ്റവും വിശ്വാസം ബ്ലസ്‌ലിയെയാണ് ലാലേട്ടാ എന്ന് അവൾ പറഞ്ഞെങ്കിൽ അതിനപ്പുറം നിങ്ങൾ പറയുന്നതിനൊക്കെ ഒരു വിലയുമില്ല. ഈ സീസൺ ടൈറ്റിൽ വിന്നർ ആവാൻ ഏറ്റവും യോഗ്യൻ ബ്ലസ്‌ലിയാണ്.. ഇതുവരെയുള്ള യാത്രയിൽ കൂടെ നിന്നവർക്കെല്ലാം ഒരായിരം നന്ദി. ബ്ലസ്‌ലിയെ ഏറ്റവും മോശമായ രീതിയിൽ ഡീഗ്രേഡ് ചെയ്യുമ്പോഴും ആ കെണിയിൽ വീഴാതെ ബ്ലസ്‌ലി എന്ന മനുഷ്യനെ ചേർത്തുപിടിക്കുന്ന മനുഷ്യരോട് അടങ്ങാത്ത സ്നേഹം. നന്ദി”.

AJILI ANNAJOHN :