ഒരാളെ മുറിവേല്‍പ്പിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് സ്വയം ഒന്ന് വിശകലനം ചെയ്യുക; നമ്മള്‍ പറഞ്ഞാല്‍ അവര്‍ക്ക് അത് വേദനിക്കുമോ എന്ന് ആലോചിക്കുക ; ലക്ഷ്മി പ്രിയയുടെ പ്രസംഗം; വിനയിയെ കാർക്കിച്ചു തുപ്പിയത് എന്ത് മാന്യത ആണോ ആവൊ ? പരിഹസിച്ച് പ്രേക്ഷകർ!

ബിഗ് ബോസ് സീസൺ ഫോറിൽ ഇനി വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേയുള്ളു. ആരാകും ടൈറ്റില്‍ വിന്നറാവുക എന്ന് അറിയാൻ കാണാൻ കാത്തിരിക്കുകയാണ് എല്ലാ മലയാളി ബിഗ് ബോസ് പ്രേമികളും. ഈ സീസൺ വളരെ നാടകീയമായി കടന്നുപോകുകയാണ്.

നിരവധി നാടകീയ സംഭവങ്ങളാണ് ദിവസവും ബിഗ് ബോസ് ഹൗസില്‍ അരങ്ങേറുന്നത്. എപ്പോള്‍ എവിടെ എന്ത് സംഭവിക്കുമെന്ന് മുന്‍ക്കൂട്ടി പറയാനോ പ്രവചിക്കാനോ സാധിക്കില്ല. എപ്പോള്‍ വേണമെങ്കിലും ഒരു പൊട്ടിത്തെറി വീട്ടില്‍ സംഭവിക്കാമെന്നതും എല്ലാ പ്രേക്ഷകരും പ്രവചിക്കുന്നുണ്ട്.

ഇപ്പോഴിതാ മോണിംഗ് ആക്ടിവിറ്റി വീട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. റിയാസും ലക്ഷ്മിയും തമ്മിലാണ് വഴക്ക് നടന്നിരിക്കുന്നത്. മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കാതെ എങ്ങനെ മറ്റുള്ളവരുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാം എന്നതിനെ കുറിച്ച് പറയാനായിരുന്നു ടാസ്‌ക്. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ലക്ഷ്മിയുടെ ഊഴമെത്തിയപ്പോള്‍ റിയാസ് അവിടെ നിന്ന് പോവുകയായിരുന്നു.

മോര്‍ണിംഗ് ആക്ടിവിറ്റില്‍ ആദ്യം സംസാരിച്ച്ത് വിനയ് ആയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ വരുമെന്നാണ് വിനയ് പറയുന്നത്. ഈ വീടിന്റെ സ്വഭാവം ആണ്. അപ്പോള്‍ ആ സമയത്ത് കാര്യങ്ങള്‍ പറയേണ്ടി വരും. അപ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതായി തോന്നാം. തോന്നാതിരിക്കാം. പക്ഷേ കാര്യങ്ങള്‍ പറയണം, തുറന്നുപറയണം. അത് ഏത് എക്‌സ്ട്രീമിലേക്ക് കൊണ്ടുപോകണം എന്നത് അവനവനാണ് തീരുമാനിക്കേണ്ടതെന്നാണ് വിനയ് പറഞ്ഞത്.

പിന്നീട് എത്തിയത് റിയാസ് ആയിരുന്നു. ‘ഇവിടെയുള്ള ആള്‍ക്കാരെയും വീട്ടിലുള്ളവരെയും അല്ലെങ്കിൽ ഏതെങ്കിലും മറ്റ് മനുഷ്യന്‍മാരെയും വിഷമിപ്പിച്ച് മാന്യതയുടെ അതിര്‍വരമ്പുകള്‍ ആര് കടക്കുന്നുവെന്ന് ചോറ് കഴിക്കുന്ന പ്രേക്ഷകര്‍ക്ക് മനസിലാകും. ഇനി മാന്യതയോടെ അഭിപ്രായം എങ്ങനെ പറയാം എന്ന് എനിക്ക് പറയാന്‍ പറ്റില്ല, കാരണം ഞാന്‍ മാന്യത ഇല്ലാത്ത ഒരുത്തനാണ്’; എ്ന്നാണ് റിയാസിന്റെ അഭിപ്രായം.

അടുത്ത ഊഴം ലക്ഷ്മിയ്ക്കായിരുന്നു. ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ…’അഭിപ്രായ വ്യത്യാസങ്ങള്‍കൊണ്ടുള്ള ആര്‍ഗ്യുമെന്റ്‌സാണ് എപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ വ്യക്തിത്വത്തെ, പ്രൊഫഷനെ കളിയാക്കുന്ന രീതിയില്‍ പെരുമാറാതിരിക്കുക.

ഒരാളെ മുറിവേല്‍പ്പിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് സ്വയം ഒന്ന് വിശകലനം ചെയ്യുക. നമ്മള്‍ പറഞ്ഞാല്‍ അവര്‍ക്ക് അത് വേദനിക്കുമോ എന്ന് ആലോചിക്കുക. ഇങ്ങോട്ട് ഒരു പ്രാവശ്യം പറഞ്ഞാല്‍ 10 പ്രാവശ്യം ഞാന്‍ പറയും.

അതാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നോട് സ്‌നേഹത്തോട് ഇടപെട്ടാല്‍ അതുപോലെ സ്‌നേഹത്തോട് ഞാനും ഇടപെടും. ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകുമ്പോഴാണ് നമുക്ക് അഭിപ്രായവ്യത്യാസങ്ങളെ മാറ്റിക്കളയാന്‍ സാധിക്കുക.

ലക്ഷ്മി പ്രിയ സംസാരിക്കുന്നതിടയില്‍ റിയാസ് പ്രതിഷേധിച്ച് രംഗത്ത് എത്തി. ലക്ഷ്മി പ്രിയയുടെ പ്രസംഗം കേട്ടിരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് അറിയിച്ച് അവിടെ നിന്ന് പോകുകയും ചെയ്തു. തുടര്‍ന്ന് ക്യാപ്റ്റന്‍ സൂരജ് വിളിച്ച് വരുത്തുകയും ചെയ്തു.

ശേഷം വിനയ്‌യുമായുള്ള സംസാരത്തിനിടയില്‍ റിയാസ് വികാരാധീനനാകുകയും ചെയ്യുന്നത് കാണാമായിരുന്നു. എല്ലാം ക്ഷമിച്ച് ഇരിക്കുമ്പോഴാണ് അവര്‍ വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് റിയാസ് ചൂണ്ടിക്കാട്ടി. തനിക്ക് ഈ വീട്ടില്‍ നിന്ന് പുറത്തുപോകണമെന്നുവരെ റിയാസ് വികാരാധീനനായി പറയുകയും ചെയ്തു.

അതേസമയം , വാക്കുകൾ ഒന്നും പ്രവർത്തി മറ്റൊന്നും ആയ ലക്ഷ്മി പ്രിയയെ പരിഹസിക്കുകയാണ് പ്രക്ഷകർ. ഇത്രയൊക്കെ പ്രസംഗിച്ച ലക്ഷ്മി പ്രിയ പിന്നെ എന്തിനാണ് വിനയിയെ കാർക്കിച്ച് തുപ്പിയത്.

അതുപോലെ ബിഗ് ബോസ് വീട്ടിൽ നിന്നും ആദ്യം പുറത്തായ ജാനകിയെ മാത്രമാണ് ലക്ഷ്മി പ്രിയ കുറ്റം പറയാതെ ഇരുന്നിട്ടുള്ളു. ബാക്കി എല്ലാവരെയും ലക്ഷ്മി പ്രിയയ്ക്ക് പുച്ഛം ആണ്. ഇത്തരത്തിൽ നിരവധി കമെന്റുകൾ പ്രേക്ഷകരുടെ ഭാഗത്തുനിന്നും വരുന്നുണ്ട്.

about biggboss

Safana Safu :