24 വയസ്സുകാരന്റെ മുഖത്ത് നോക്കി ജന്മനാ ഉള്ള തകരാറാണെന്ന് പറയാന്‍ മാത്രം അധപ്പതിച്ച ഈ കുലസ്ത്രീയുടെ കണ്ണീര്‍ക്കഥകള്‍ക്ക് എവിടെയാണ് സത്യം ഉള്ളത് ? ; ഒരമ്മയുടെ വായില്‍ നിന്നും വരരുത് ആ വാക്ക്; ലക്ഷ്മിപ്രിയയുടെ കണ്ണീരിൽ സത്യമില്ലെന്ന് പ്രേക്ഷകർ!

ബിഗ് ബോസ് സീസൺ ഫോർ വല്ലാത്തൊരു സീസൺ ആയിരിക്കുകയാണ്. റിയാസിനെ പ്രകോപിപ്പിക്കുന്നതിനിടെ ലക്ഷ്മിപ്രിയ റിയാസിന്റെ സംസാരരീതി ജന്മനായുള്ള തകരാർ ആണെന്ന് പറഞ്ഞിരുന്നു. ഇത് വീട്ടിലുള്ളവരില്‍ നിന്നു തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ റിയാസും ലക്ഷ്മിക്കെതിരെ രംഗത്തെത്തി. വാ തുറക്കുന്തോറും ലക്ഷ്മി പ്രിയ എത്ര വൃത്തികെട്ട സ്ത്രീയാണെന്ന് വ്യക്തമായി കൊണ്ടിരിക്കുകയാണെന്നായിരുന്നു റിയാസിന്റെ പ്രതികരണം.

24 വയസ്സുകാരന്റെ മുഖത്ത് നോക്കി ജന്മനാ ഉള്ള തകരാറാണെന്ന് പറയാന്‍ മാത്രം അധപ്പതിച്ച ഈ കുലസ്ത്രീയുടെ കണ്ണീര്‍ക്കഥകള്‍ക്ക് എവിടെയാണ് സത്യം ഉള്ളത് ? എന്നാണ് ഒരു ആരാധകന്റെ കുറിപ്പില്‍ ചോദിക്കുന്നത്. കുറിപ്പ് വായിക്കാം പൂർണ്ണമായി….

“ഞാനൊരു സ്‌നേഹ നിധിയാണെന്ന് നാഴികക്ക് നാല്‍പത് വട്ടം വാ തോരാതെ സംസാരിക്കുന്ന,
കുലസ്ത്രീക്ക് വേണ്ടി ഘോര-ഘോരം പ്രസംഗിക്കുന്ന, ഒരാളുടെ ജീവിത ഭദ്രത എന്നത് നല്ല കുടുംബമാണെന്നും, കൂടുമ്പോള്‍ ഇമ്പമുള്ളത് മാത്രമാണ് കുടുംബമെന്നും പറയുന്ന വ്യക്തിയാണ് ലക്ഷ്മിയെന്ന് കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.

ദരിദ്രനേയും സമ്പന്നരേയും അളക്കുന്നത് പണക്കെട്ടുകളുടെ ബലത്തിലെല്ലെന്നും, പകരം നല്ല സ്‌നേഹമാണെന്നും, കേരള ജനതയെ ഒന്നടങ്കം പറഞ്ഞ് പഠിപ്പിക്കാന്‍ ദൈവം വിട്ട മാലാഖയാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ ദൈവ ഭക്തിയായ എഴുത്തുകാരി മനഃപൂര്‍വ്വം മറന്ന് പോയതാണോ ഈ മാനുഫാക്ടചറിംഗ് ഡിഫക്ടിന്റെ അര്‍ത്ഥം? എന്നാണ് കുറിപ്പിലെ ചോദ്യം.

24 വയസ്സുകാരന്റെ മുഖത്ത് നോക്കി ജന്മനാ ഉള്ള തകരാറാണെന്ന് പറയാന്‍ മാത്രം അധപ്പതിച്ച ഈ കുലസ്ത്രീയുടെ കണ്ണീര്‍ക്കഥകള്‍ക്ക് എവിടെയാണ് സത്യം ഉള്ളത്? പത്ത് മാസം വയറ്റില്‍ ചുമന്ന് നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞ് പോലും ഒരുനാള്‍ പറയും ‘ദൈവത്തിന്‍ മാലാഖയല്ല നീ പകരം ദൈവം പോലും ശപിക്കാനൊരുങ്ങും പിശാചാണ് നീയെന്ന്’ കുറിപ്പില്‍ പറയുന്നു.

ഗെയിമിന്റെ ഭാഗമായി ഒരു മനുഷ്യനെ വാക്കുകള്‍ കൊണ്ട് ഇത്രയതികം നോവിച്ച ഒരു സീസണ്‍ നാളിതുവരെ ഞാന്‍ ഞാന്‍ കണ്ടിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

ഞാനൊരു സ്‌നേഹനിധിയാണെന്ന് സമൂഹത്തോട് ഉറക്കെ പറയുന്ന ഒരമ്മയുടെ വായില്‍ നിന്നും ഇതുപോലൊരു വാക്ക് എവിടെ വച്ചും വരാനും പാടില്ല. കടലാസു കെട്ടുകളില്‍ മഷി തീരും വരെ എഴുതി നിറച്ച് താനെന്ന വ്യക്തിത്വം-എന്ന രൂപേണെ ആത്മകഥകളായി വിറ്റ് പണമുണ്ടാക്കി നമ്മെ കബളിപ്പിക്കുന്ന ഒരായിരം പേരില്‍ ഒരാളായി ഞാനിതാ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നു എന്ന് ലക്ഷ്മിപ്രിയ നമ്മളോട് ഇപ്പോള്‍ പച്ചക്ക് പറഞ്ഞു തന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ഒരമ്മയുടെ ഗര്‍ഭാശയത്തില്‍ പുരുഷ ബീജം കടന്ന് ചെന്ന് ഒരു ജീവന്‍ മുളക്കുമ്പോള്‍ അവിടെ ദൈവത്തിന്റെ കൈ ഒപ്പ് പതിഞ്ഞു എന്ന് നമ്മള്‍ പറയും, അവിടെ എവിടെയാണ് ഈ എഴുത്തുകാരി കണ്ട ജന്മനായുള്ള തകരാർ? അറിവില്ലാത്ത ഒരാള്‍ ഇങ്ങനെ പറഞ്ഞാല്‍ അറിവില്ലായ്മയായി നമുക്കത് എഴിതിത്തള്ളാം പക്ഷെ ജനലക്ഷങ്ങള്‍ക്ക് പ്രജോദനം ആവേണ്ട ഈ എഴുത്തുകാരിക്ക് മാപ്പില്ലെന്നും കുറിപ്പില്‍ പറയുന്നു.

ജനകോടികളായ നിങ്ങളാണ് വിധി കര്‍ത്താവെന്ന് എന്നും പുലമ്പുന്ന ഈ ഷോ ഞങ്ങള്‍ക്ക് നീതി തരിക, ഇനിയുള്ളവര്‍ക്ക് ഇതൊരു പാഠമാവണം,പല വൈകല്ല്യവും അനുഭവിക്കുന്നവര്‍ക്ക് മാത്രം അറിയുന്ന ചില തീരാവേദനയാണ് ഇതുപോലുള്ള ചില വാക്കുകള്‍, ചില ഉണങ്ങാത്ത മുറിവുകളുടെ വേദന മരണം വരെ നമ്മെ പിന്തുടരും,അങ്ങനെയുള്ള പല വേദനകളും സഹിച്ച് നമുക്ക് ചുറ്റും പലരും ജീവിക്കുന്നില്ലേയെന്നും കുറിപ്പില്‍ ചോദിക്കുന്നു.

കണ്ണ് തുറന്ന് നമ്മള്‍ ഈ ലോകം കാണുമ്പോള്‍ നമ്മള്‍ പലരും അതേ പോലുള്ള ചില വേദനകള്‍ കൂടെപ്പിറപ്പായി കൂടെ കൂട്ടി ജീവിക്കുന്നവരാണ് പക്ഷെ manufacturing defect അഥവാ ജന്മനാ ഉള്ള തകരാറ് എന്നൊന്നും പറയാന്‍ ആരും ആര്‍ക്കും അധികാരം കൊടുത്തിട്ടുമില്ല അത് മറക്കാതിരിക്കുക എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

about biggboss

Safana Safu :