ആ ആഗ്രഹം പൂവണിയുന്നു ; റോബിന് ആശംസകളുമായി നടന്‍ ജയറാം , ഇത് പ്രേക്ഷകർ കൊതിച്ചത് !

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറെ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ ടാസ്കിന്റെ ശാരീരികമായി ആക്രമിച്ചതിന് കഴിഞ്ഞ ആഴ്ചയാണ് റോബിൻ ഷോയിൽ നിന്ന് പുറത്തായത്. എന്നാൽ റോബിനെ പുറത്താക്കിയതിൽ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ റോബിൻ ഫാൻസ്‌ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

മുംബൈയിലെ ബിഗ് ബോസ് വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ റോബിൻ വൻ സ്വീകരണമാണ് ആരാധകർ നൽകിയത്.
ഒന്നിനും പറ്റില്ല എന്ന് പറഞ്ഞ ഇടത്ത് നിന്ന് ഒറ്റ ലക്ഷ്യ ബോധത്തോടെ മുന്നേറിയ ആളാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ബിഗ്ഗ് ബോസ് എന്ന ഷോയിലേക്ക് വരുമ്പോഴും റോബിന് വലിയ ഒരു ആഗ്രഹം ഉണ്ടായിരുന്നു, ഒരു നടന്‍ ആവണം എന്ന ആഗ്രഹം. ആ ആഗ്രഹം ഇതാ ഇപ്പോള്‍ സാധ്യമാവുന്നു. ഡോക്ടര്‍ റോബിന്‍ നായകനാകുന്ന പുതിയ ചിത്രം വരുന്നു.

തന്റെ ആദ്യ ചിത്രത്തിന്റെ ചര്‍ച്ചകള്‍ കഴിഞ്ഞു എന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റോബിന്‍ ആരാധകരെ അറിയിച്ചത്. സംഭവിയ്ക്കാന്‍ പോകുന്ന സര്‍പ്രൈസിന് വേണ്ടി കാത്തിരിയ്ക്കുകയാണെന്നാണ് റോബിന്റെ പോസ്റ്റ്. റോബിന്‍ പങ്കുവച്ച ചിത്രത്തില്‍ കാണുന്നത് എല്ലാം പുതുമുഖങ്ങളാണ്. ഒരുപക്ഷെ പുതുമുഖ സംവിധായകന് ഒപ്പമാവാം റോബിന്റെ സിനിമാ പ്രവേശനം.അതേ സമയം, അഭിനയത്തിലേക്ക് തുടക്കം കുറിയ്ക്കുന്ന ഡോക്ടര്‍ മച്ചാന്‍ നേരത്തെ ചില കവര്‍ സോങുകള്‍ എല്ലാം ചെയ്തിട്ടുണ്ട്. അത്യന്തമായ ലക്ഷ്യം സിനിമ തന്നെയായിരുന്നു. ആ ആഗ്രഹം ആണ് ഇപ്പോള്‍ പൂവണിയുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ റോബിന്‍ തന്നെ പിന്നാലെ അറിയിക്കും എന്ന് പ്രതീക്ഷിയ്ക്കാം.

നടന്‍ ജയറാം റോബിന് ആശംസകളുമായി എത്തിയിട്ടുണ്ട്. മറ്റൊരു സ്‌റ്റോറിയിലാണ് ജയറാമിന്റെ ആശംസ റോബിന്‍ പങ്കുവച്ചിരിയ്ക്കുന്നത്. ‘ഡോ. റോബിന്‍ ചെയ്യാന്‍ പോകുന്ന പുതിയ സിനിമയ്ക്ക് എന്റെ എല്ലാവിധ ആശംസകളും’ എന്നാണ് ജയറാം വീഡിയോയില്‍ പറയുന്നത്. റോബിന് ഒപ്പം നിന്ന് കൊണ്ടാണ് ഈ വീഡിയോ എടുത്തിരിയ്ക്കുന്നത്. സിനിമാ മേഖലയിലുള്ള പലരും റോബിന് പിന്തുണയുമായി ഉണ്ട് എന്ന് ഇതിനോടകം ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വ്യക്തമായിരുന്നു.

ബിഗ്ഗ് ബോസ് മലയാളം സീസണിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. എന്നാല്‍ മറ്റൊരു മത്സരാര്‍ത്ഥിയെ ശരീരികമായി ഉപദ്രവിച്ചു എന്ന കാരണത്താല്‍ പുറത്താക്കപ്പെടുകയായിരുന്നു. പുറത്തായ റോബിനെ സ്വീകരിക്കാന്‍ ആയിരകണക്കിന് ആളുകളാണ് എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നത്. ഷോ റോബിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു

ഈ സീസണില്‍ ബിഗ് ബോസിലൊരു ലവ് ട്രാക്ക് കാണുമെന്ന് പ്രേക്ഷകര്‍ കരുതി. റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദം പ്രണയമാണെന്ന് വരെ കരുതിയിരുന്നു. അപ്രതീക്ഷിതമായി റോബിന്‍ പുറത്തായതോടെ ആ പ്രണയവും അവസാനിച്ചു. എന്നാല്‍ പുറത്ത് വന്നതിന് ശേഷം ദില്‍ഷ നല്ല കുട്ടിയാണെന്ന് പറയുകയാണ് താരമിപ്പോള്‍.

ദില്‍ഷയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം തനിക്കുണ്ടെന്നാണ് പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ റോബിന്‍ പറഞ്ഞത്. മാത്രമല്ല അത്തരം തീരുമാനങ്ങളൊക്കെ ദില്‍ഷ കൂടി വന്നതിന് ശേഷം എടുക്കാമെന്നും അവളുടെ അഭിപ്രായമന്തൊണോ അതിനാണ് താന്‍ പ്രധാന്യം കൊടുക്കുന്നതെന്നും റോബിന്‍

ബിഗ് ബോസ് ഷോ കഴിഞ്ഞ്, ദില്‍ഷ വന്നതിന് ശേഷം അവളോട് കാര്യങ്ങള്‍ സംസാരിക്കണം. അതിന് ശേഷം മാത്രമേ വിവാഹം പോലുള്ള കാര്യങ്ങള്‍ ഉണ്ടാകൂ. ദില്‍ഷ എന്താണ് പറയുന്നതെന്ന് നോക്കണം. ദില്‍ഷ നല്ല കുട്ടിയാണ്, നല്ലൊരു സുഹൃത്താണ്, ഗുരുത്വമുള്ള കുട്ടിയാണ്, കുടുംബ ബന്ധങ്ങള്‍ക്ക് വില കൊടുക്കുന്ന ആളാണെന്നും റോബിന്‍ പറഞ്ഞു. ആദ്യമായിട്ടാണ് ഞാന്‍ ഒരു പെണ്‍കുട്ടിയുമായി വീടിനകത്ത് താമസിക്കുന്നതെന്നാണ് റോബിന്‍ പറയുന്നത്.

AJILI ANNAJOHN :