അച്ഛനെ ചുറ്റിപ്പറ്റിയായിരുന്നു ജീവിതം, സ്‌കൂട്ടര്‍ ഇടിച്ചു രണ്ടാഴ്ചയോളം ആശുപത്രിയില്‍. തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അച്ഛന്‍ പോയി,; അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ തളര്‍ത്തിയെന്ന് സുധീഷ്

ബാലതാരമായി സിനിമയിലേയ്ക്ക് എത്തി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് സുധീഷ്. അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം എന്ന സിനിമയിലൂടെയാണ് സുധീഷ് അരങ്ങേറ്റം കുറിച്ചത്. സ്ഥിരം നായക സുഹൃത്ത് വേഷങ്ങളില്‍ നിന്നും മാറി ഇപ്പോള്‍ കരുത്തുറ്റ കഥാപാത്രങ്ങളുടെ മറ്റൊരു തലത്തിലേക്ക് സുധീഷ് മാറിയിരിക്കുകയാണ്.

ഇപ്പോഴിത മരണം നേരില്‍ കണ്ട നിമിഷത്തെ കുറിച്ച് പറയുകയാണ് നടന്‍. അച്ഛനെ ചുറ്റിപ്പറ്റിയായിരുന്നു ജീവിതം. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ തളര്‍ത്തി. ഞാന്‍ അഭിനയിക്കുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്നത് അച്ഛനായിരുന്നു. അദ്ദേഹം പോയതോടെ സിനിമയില്‍ അഭിനയിക്കേണ്ട എന്നുവരെ തോന്നിപ്പോയി.

വീട്ടില്‍ നിന്ന് സിനിമ കാണാന്‍ പോകുന്നെങ്കില്‍ അത് അച്ഛനൊപ്പമായിരുന്നു. പിന്നെ, മാസങ്ങളോളം സിനിമ കാണാന്‍ പോലും പോയില്ല. വീട്ടില്‍ തന്നെയിരുന്നു. ആറു വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിക്കുന്നത്.

സ്‌കൂട്ടര്‍ ഇടിച്ചു രണ്ടാഴ്ചയോളം ആശുപത്രിയില്‍. തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, അച്ഛന്‍ പോയി’ എന്നും അദ്ദേഹം പറയുന്നു. സുധീഷിന്റെ മകനും സിനിമയില്‍ ചുവട് വെച്ചിട്ടുണ്ട്.സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലൊയിലൂടെയായിരുന്നു അരങ്ങേറ്റം.

Vijayasree Vijayasree :