പാച്ചുവിന്റെ ഒന്നാം പിറന്നാൾ‌ ദിവസം കെസ്റ്ററിന്റെ കല്ലറ‌യിൽ പൂക്കൾ വെക്കാൻ ഡിംപിൾ; ‘ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ; ഓർമ്മപ്പൂക്കൾക്കിടയിൽ ഡിംപിൾ; കണ്ണുനിറഞ്ഞ് ആരാധകർ !

സീരിയൽ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് ഡിംപിൾ റോസ്. വിവാഹത്തോടെ അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ് എങ്കിലും യൂട്യൂബ് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാകാൻ ഡിംപിളിനു സാധിച്ചു.

ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും പാചക പരീക്ഷണങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ഡിംപിൾ എത്താറുണ്ട്. ആൻസൺ ഫ്രാൻസിസാണ് തൃശൂർ സ്വദേശിനിയായ ഡിംപിളിനെ വിവാഹം ചെയ്തിരിക്കുന്നത്. ഗർഭിണിയായതിനെക്കുറിച്ചും അതിന് ശേഷമുണ്ടായ അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ചും താരം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ഇരട്ടക്കുട്ടികളിലൊരാളുടെ ജീവൻ നഷ്ടമായതും മറ്റെയാളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിനെക്കുറിച്ചുമെല്ലാം ഡിംപിൾ വെളിപ്പെടുത്തിയിരിന്നു . ഡിംപിൾ ആ​ഗ്രഹിച്ച് പ്രാർഥിച്ച് ലഭിച്ച മക്കളിലൊരാൾ തന്നെ വിട്ട് പോയപ്പോൾ താരം തകർന്ന് പോയിരുന്നു.ഏറെനാളുകൾക്ക് ശേഷമാണ് എല്ലാം ഉൾക്കൊള്ളാൻ ഡിംപിളിന് സാധിച്ചത്.

കഴിഞ്ഞ ദിവസം തന്റെ മക്കളുടെ ജന്മദിനമായിരുന്നു. ഒരേ സമയം സന്തോഷവും സങ്കടവുമാണ് ജൂൺ 14 എന്ന ദിവസം ഡിംപിളിന് സമ്മാനിക്കുന്നത്. കാരണം താരത്തിന്റെ ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളായ പാച്ചു മാത്രമെ ഇന്ന് ഡിംപിളിനൊപ്പമുള്ളൂ.

രണ്ടാമത്തെ കുഞ്ഞായ കെസ്റ്റർ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഈ ലോകത്ത് നിന്നും യാത്രയായി. ഒരു മകനെ നഷ്ടപ്പെട്ടെങ്കിലും കെസ്റ്റർ പാച്ചുവിലൂടെ തനിക്കൊപ്പം ജീവിക്കുന്നുവെന്ന വിശ്വാസത്തിലാണ് ഡിംപിൾ കഴിയുന്നത്. പാച്ചുവിന്റെ ഒന്നാം പിറന്നാൾ‌ ദിനത്തിൽ കെസ്റ്ററിന്റെ കല്ലറ‌യിൽ പൂക്കൾ വെക്കാൻ ഡിംപിൾ എത്തിയിരുന്നു.

പാച്ചുവിൽ കെസ്റ്ററിനെ കാണാനും അനുഭവിക്കാനും സാധിക്കുന്നുണ്ടെന്നതിൽ സന്തോഷിക്കുന്നുവെന്നാണ് ഡിംപിൾ പറയുന്നത്. പൂർണ്ണ വളർച്ചയെത്തും മുമ്പാണ് ഡിംപിളിന് രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടി വന്നത്.

ഒരാളെ ജനിച്ച് മണിക്കൂറുകൾക്കകം ഡിംപിളിന് നഷ്ടമായി. നഷ്ടമായ കുഞ്ഞിന്റെ മുഖം പോലും ഡിംപിൾ കണ്ടിട്ടില്ല. കെസ്റ്റർ എന്ന പേരിലാണ് ആ കുഞ്ഞിനെ ഡിംപിൾ ഓർക്കുന്നത്. കെസ്റ്റർ പോയശേഷവും പാച്ചു അതീവ ​ഗുരുതരാവസ്ഥയിൽ എൻഐസിയുവിലായിരുന്നു.

തൊണ്ണൂറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിംപിളിന് പാച്ചുവിനെ കൈകളിലേക്ക് ലഭിച്ചതും കൊ‍ഞ്ചിക്കാൻ സാധിച്ചതും.

കെസ്റ്റർ നഷ്ടമായി എന്ന വിവരം വളരെ വൈകിയാണ് ഡിംപിളിനോട് ബന്ധുക്കൾ പറഞ്ഞത്. അന്ന് ആ വാർത്ത കേട്ടപ്പോഴുണ്ടായ അവസ്ഥ വാക്കുകളാൽ വിവരിക്കാൻ കഴിയില്ലെന്ന് ഡിംപിൾ മുമ്പ് പറഞ്ഞിട്ടുണ്ട്.

ഇന്ന് പാച്ചുവിനൊപ്പം സന്തോഷത്തോടെ താൻ കഴിയുന്നുവെങ്കിൽ അതിന് പിന്നിൽ തന്നേയും കുഞ്ഞുങ്ങളേയും ചികിത്സിച്ച ഡോക്ടർമാരുടേയും മറ്റ് സ്റ്റാഫുകളുടേയും പ്രാർഥനയും അമ്മയും ഭർത്താവും എല്ലാം അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയുമാണെന്ന് ‍ഡിംപിൾ പറയുന്നു.

തുടക്കത്തിൽ മകനെ ഡിംപിൾ പൊതുവേദിയിൽ കൊണ്ടുവന്നിരുന്നില്ല. ‘മകനെ ഏറ്റവും ബസ്റ്റായി നിങ്ങളെ കാണിക്കണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. അതുകൊണ്ടാണ് കുഞ്ഞിന്റെ ചിത്രങ്ങളോ വീ‍ഡിയോയോ പുറത്തുവിടാത്തത്’ എന്നാണ് മകന്റെ ചിത്രങ്ങൾ ആവശ്യപ്പെട്ടവരോട് ഡിംപിൾ അന്ന് പറഞ്ഞത്.

ശേഷം കഴിഞ്ഞ ക്രിസ്മസിന് യുട്യൂബ് ചാനൽ വഴിയാണ് തന്റെ ജീവന്റെ ജീവനായ പാച്ചുവിനെ തന്റെ പ്രേക്ഷകർക്ക് മുമ്പിൽ ഡിംപിൾ അവതരിപ്പിച്ചത്. പിന്നീട് ഡിംപിളിനൊപ്പം പാച്ചുവിനേയും വീഡിയോകളിൽ കാണാം.

പാച്ചുവിന്റെ ഒന്നാം പിറന്നാൾ കുടുംബത്തോടൊപ്പമാണ് ഡിംപിൾ ആഘോഷിച്ചത്. ​ആഘോഷമാക്കേണ്ടിയിരുന്ന തന്റെ ​ഗർഭകാലം അ‍ഞ്ചര മാസത്തിലേക്ക് എത്തിയപ്പോൾ മുതൽ വിഷമങ്ങൾ നിറഞ്ഞതായി എന്നാണ് ഡിംപിൾ അന്ന് പറഞ്ഞത്. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന പാച്ചുവിന് നിരവധിപേരാണ് സോഷ്യൽമീഡിയ വഴി ആശംസകൾ നേരുന്നത്.

about dimple

Safana Safu :