യോദ്ധയിലെ വേഷത്തിന് പിന്നിൽ കളിച്ചത് മോഹൻലാലും ജഗതിയും; വെട്ടി തുറന്നു ഉർവശി!

1992ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ. തൈപ്പറമ്ബില്‍ അശോകനും അരിശുമൂട്ടില്‍ അപ്പുക്കുട്ടനുമൊക്കെ മലയാള പ്രേക്ഷക മനസ്സില്‍ പതിഞ്ഞ കഥാപാത്രങ്ങളാണ്. യോദ്ധായിലെ പല ഡയലോഗുകളും ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ നിലനിൽക്കുന്നു . മോഹന്‍ലാലിന്റേയും ജഗതി ശ്രീകുമാറിന്റേയും ഉര്‍വശിയുടേയുമൊക്കെ പ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. എന്നാൽ ഒടിടി റിലീസ് സിനിമകളിലൂടെ അടുത്തിടെ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് നടി ഉര്‍വ്വശി.

ഇപ്പോൾ യോദ്ധയിലെ വേഷത്തെക്കുറിച്ച് ഉര്‍വശി പങ്കുവെച്ച വിശേഷങ്ങളാണ് വൈറലാകുന്നത്. ലാലേട്ടനും, ജഗതി ചേട്ടനും തകർത്തഭിനയിച്ച ‘യോദ്ധ’ എന്ന സിനിമയിൽ ഹീറോയിൻ അല്ലാതിരുന്നിട്ടും ഞാൻ ആ വേഷം സ്വീകരിച്ചത്, അത്തരമൊരു ടീമിന്റെ കൂടെ വർക്ക് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണെന്നും. വളരെ കുറച്ചു സീനേയുള്ളൂവെങ്കിലും ഉർവശി ചെയ്‌താൽ ആ വേഷം നന്നായിരിക്കുമെന്ന് സംവിധായകൻ സംഗീത് ശിവൻ പറഞ്ഞപ്പോൾ ഞാൻ സന്തോഷപൂർവ്വം ആ വേഷം സ്വീകരിക്കുകയായിരുന്നുവെന്നും ഉര്‍വശി പറയുന്നു.ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതി ശ്രീകുമാർ, മധൂ, മാസ്റ്റർ സിദ്ധാർത്ഥ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച്, 1992ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം സാഗാ ഫിലിംസ് നിർമ്മിച്ച് വിതരണം ചെയ്തിരിക്കുന്നു.

എ.ആർ. റഹ്‌മാൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അതേസമയം 1980- 90 കളിൽ സിനിമയിൽ എത്തിയ ഉർവശി വളരെ പെട്ടെന്ന് തന്നെ മുൻനിര നായകന്മാരുടെ ഭാഗ്യനായികയായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും ശോഭിക്കാൻ ഉർവശിക്ക് കഴിഞ്ഞിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കാത്ത നടിയായിരുന്നു ഉർവശി. നായികയായി തിളങ്ങുമ്പോൾ തന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന ചുരുക്കം നായികമാരിൽ ഒരാളാണ് ഉർവശി.


ഉരുവാശിയുടേതായി പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍ തുടങ്ങിയ സിനിമകളിലെല്ലാം മികച്ച പ്രകടനമാണ് ഉര്‍വ്വശി കാഴ്ചവെച്ചത്. ദീപാവലി റിലീസായിട്ടാണ് ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകരിലേക്ക് എത്തിയത്. തമിഴ് സിനിമകളിലെ നടിയെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സുരറൈ പോട്രിലും മൂക്കുത്തി അമ്മനിലും ഉര്‍വ്വശി അവതരിപ്പിച്ചത്. സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും നിറഞ്ഞിരുന്നു താരം. തമിഴില്‍ പുത്തം പുതു കാലൈ എന്ന ആന്തോളജി ചിത്രവും അടുത്തിടെ ഉര്‍വ്വശിയുടെതായി പുറത്തിറങ്ങിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോം വഴി എത്തിയ ആന്തോളജി ചിത്രത്തില്‍ ഇളമൈ ഇതോ ഇതോ എന്ന സിനിമയിലാണ് നടി അഭിനയിച്ചത്. ജയറാം, കാളിദാസ് ജയറാം, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സുരറൈ പോട്രു സംവിധായിക സുധ കൊങ്കാരയാണ് ചിത്രം ഒരുക്കിയത്. ആന്തോളജി സിനിമയിലെ ഉര്‍വ്വശിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വരനെ ആവശ്യമുണ്ട്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെയായിരുന്നു നടി ഈ വര്‍ഷം മലയാളത്തില്‍ വീണ്ടും സജീവമായത്. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുളള റിയാലിറ്റി ഷോകളില്‍ ഉര്‍വ്വശിയും എത്തി. മലയാളത്തില്‍ കേശു ഈ വീടിന്റെ നാഥനാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ദിലീപിന്റെ നായികയായിട്ടാണ് ചിത്രത്തില്‍ ഉര്‍വ്വശി എത്തുന്നത്. നാദിര്‍ഷയും ദിലിപും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥന്‍. അതേസമയം 2020 സിനിമയെ സംബന്ധിച്ച് അത്ര നല്ല വർഷമായിരുന്നില്ലെങ്കിലും പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2020 ൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധക്കപ്പെട്ട താരമായിരുന്നു നടി ഉർവശി പോയവർഷം മലായാളത്തിലും തമിഴിലുമായി നാല് ചിത്രങ്ങളായിരുന്നു റിലീസിനെത്തിയത്. ഇവയെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തിൽ ഒരു ചിത്രവും തമിഴിൽ മൂന്ന് ചിത്രങ്ങളുമായിരുന്നു 2020 ൽ പ്രദർശനത്തിനെത്തിയത്. തെന്നിന്ത്യൻ സിനിമയുടെ മുൻനിര താരങ്ങൾക്കൊപ്പ കരിയർ ആരംഭിച്ച ഉർവശി യുവതാരങ്ങൾക്കൊപ്പവും തിളങ്ങാൻ കഴിഞ്ഞിരുന്നു.

Noora T Noora T :