മകളെ മറ്റൊരാളുടെ കയ്യില്‍ ഏൽപ്പിക്കാനോ? ഞെട്ടിക്കുന്ന തുറന്നുപറിച്ചിലുമായി മഞ്ജു പിള്ള!

ഹാസ്യ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ നടിയാണ് മഞ്ജു പിളള. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തട്ടീം മുട്ടീം പോലുളള പരമ്പരകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മിനിസ്ക്രീനിലെ ജഗതി ശ്രീകുമാർ എന്നാണ് നടിയെ അറിയപ്പെടുന്നത്. സീരിയസ് ആയാലും കോമഡി കഥാപാത്രങ്ങളായാലും തന്റേതായ സ്റ്റൈലിലൂടെയാണ് മഞ്ജു പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ഇത് തന്നെയാണ് മറ്റുള്ള താരങ്ങളിൽ നിന്ന് നടിയെ വ്യത്യസ്തമാക്കുന്നതും. സിനിമ- സീരിയൽ രംഗത്ത് തിളങ്ങി നിൽക്കവെ മഞ്ജു പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നു. ഇപ്പോഴിത കരിയറിലെ 9 വർഷത്തെ ഇടവേളയെ കുറിച്ച് മനസ്സ തുറക്കുകയാണ് മഞ്ജു പിള്ള. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഞാന്‍ സിനിമാ സീരിയല്‍ രംഗത്തുണ്ട്.

വളരെ തിരക്കിലായ വര്‍ഷങ്ങളായിരുന്നു അത്. ഒരേ ദിവസം രണ്ടും മൂന്നും സീരിയലുകളുടെ ചിത്രീകരണം ഉണ്ടായിരുന്ന സമയമായിരുന്നു അത്. സീരിയലിലെ ജഗതി ശ്രീകുമാര്‍ എന്നൊരു വിളിപ്പേര് അന്നെനിക്ക് ഉണ്ടായിരുന്നു. പക്ഷേ മകള്‍ ജനിച്ചതോടെ എനിക്ക് ആ തിരക്കില്‍ നിന്ന് ഒഴിഞ്ഞു മാറി നില്‍ക്കണമെന്ന് തോന്നിയെന്ന് മഞ്ജു പറഞ്ഞു. മോളുണ്ടായപ്പോഴാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്. ഒരു പെണ്‍കുഞ്ഞിനെയാണ് ഞാന്‍ ആഗ്രഹിച്ചതും. ജോലിത്തിരക്കില്‍ മോളെ മറ്റൊരാളെ ഏല്‍പ്പിച്ചു പോകാന്‍ എനിക്ക് കഴിയില്ലായിരുന്നു. അങ്ങനെ ഞാന്‍ തിരക്കുകള്‍ ഒഴിവാക്കുകയായിരുന്നു. ചാനലില്‍ ഒരു വര്‍ക്കും രണ്ടോ മൂന്നോ സിനിമകളും മാത്രമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഞാന്‍ ആകെ ചെയ്തത്.

മോളിപ്പോള്‍ മുതിര്‍ന്നു, അതുകൊണ്ട് സിനിമയില്‍ സജീവമാകാനാണ് പ്ലാനെന്നാണ് നടി മഞ്ജു പിള്ള ഇപ്പോൾ പറയുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സുജിത്ത് വാസുദേവാണ് മഞ്ജു പിളളയുടെ ഭർത്താവ്. ഇവർക്ക് ദിയ എന്നൊരു മകളുണ്ട്. സുജിത്ത് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ജെയിംസ് ആന്‍ഡ് ആലീസില്‍ മഞ്ജു ഒരു കഥാപാത്രം ചെയ്തിരുന്നു. പൃഥ്വിരാജും വേദികയും പ്രധാന വേഷത്തില്‍ എത്തിയ സിനിമയില്‍ അഡ്വക്കേറ്റ് രോഹിണി എന്ന റോളിലാണ് മഞ്ജു പിളള എത്തിയത്. ജെയിംസ് ആന്‍ഡ് ആലീസിന് പുറമെ അനുശ്രീ പ്രധാന വേഷത്തില്‍ എത്തിയ ഓട്ടര്‍ഷയും സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ്. സംവിധാനത്തേക്കാള്‍ ഛായാഗ്രാഹകനായാണ് സുജിത്ത് കൂടുതല്‍ തിളങ്ങിയത്. ഇരുപതിലധികം സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം ക്യാമറ ചെയ്തിരുന്നു.

മെമ്മറീസ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് മികച്ച ഛായാഗ്രാഹകനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സുജിത്ത് വാസുദേവ് നേടിയത്. കേരള കഫേയിലെ ലളിതം ഹിരണ്‍മയം എന്ന ചിത്രത്തിലൂടെയായിരുന്നു സുജിത് എന്ന ഛായാഗ്രാഹകന്‌റെ തുടക്കം. അതേസമയം പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് സുജിത്തെന്ന് മഞ്ജു പറയുന്നു. ആര് കൂടെ നില്‍ക്കുന്നു എന്നൊന്നും നോക്കാതെ ചീത്ത പറയും. ജെയിംസ് ആന്‍ഡ് ആലീസില്‍ അഭിനയിക്കാന്‍ പോകുംമുന്‍പ് വീട്ടില്‍ വെച്ച് ഞാന്‍ ഭീഷണിപ്പെടുത്തി. ലൊക്കേഷനില്‍ വെച്ചങ്ങാനും ചീത്ത പറഞ്ഞാല് ഡിവോഴ്‌സ് ചെയ്തു കളയുമെന്ന് പറഞ്ഞിരുന്നതായും മഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മഞ്ജുവെന്ന അഭിനേത്രിക്ക് സുജിത്ത് നല്‍കുന്ന മാര്‍ക്ക് എത്രയാണെന്ന് ചോദിച്ചപ്പോഴുളള നടിയുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. വീട്ടു കാര്യങ്ങളില്‍ സുജിത്ത് എനിക്ക് 100 ശതമാനം മാര്‍ക്ക് തരുമെന്ന് നടി പറയുന്നു, സംശയമില്ല, അഭിനയത്തില്‍ എത്ര ഉണ്ടെന്ന് അറിയില്ല. സിനിമയിലും ജീവിതത്തിലും നല്ലതെന്ന് തോന്നുന്നത് ചെയ്യാം. പക്ഷേ ചെയ്തു കഴിഞ്ഞിട്ടു ദുഖിക്കരുത് എന്നാണ് സുജിത്ത് പറഞ്ഞിട്ടുളളത്. ആ സ്വാതന്ത്ര്യം ഉണ്ട് മഞ്ജു പറഞ്ഞു.

അതേസമയം സിനിമകളിലും അഭിനയിച്ച മഞ്ജു, സഹനടിയായുളള കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. സിനിമാ പാരമ്പര്യമുളള കുടംബത്തിൽ നിന്ന് ക്യാമറയുടെ മുന്നിൽ എത്തിയ മഞ്ജു തന്റേതായ കഴിവിലൂടെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം സീരിയൽ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. മഞ്ജുവിനെ പോലെ തന്നെ മകൾ ദിയയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. നടിയിലൂടെയാണ് മകളുടെ വിശേഷങ്ങളും പ്രേക്ഷകരിൽ എത്തുന്നത്. നിലവിൽ അഭിനയത്തിൽ മാത്രമല്ല ബിസിനസ്സിലും നടി ചുവട് വെച്ചിട്ടുണ്ട്. ഫാം ബിസിനസ്സ് ആണ് മഞ്ജു ആരംഭിച്ചിരിക്കുന്നത്. 1992 ൽ ശബരിമലയിൽ തങ്കസൂര്യോദയ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ മഞ്ജുപിള്ള സീരിയലുകളിലും സജീവമായിരുന്നു. ചെറുപ്പം മുതൽ തന്നെ സീരിയലിലും സജീവമായിരുന്നു. കോമഡി വേഷങ്ങളിലൂടെയാണ് മഞ്ജു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലും അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് നടിയെ തേടി കൂടുതലും എത്തിയത്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് തട്ടീംമുട്ടീം പരമ്പരയിലെ മോഹനവല്ലിയാണ്. 2011 ൽ ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു കടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് തട്ടീം മുട്ടീം പരമ്പരയിൽ ചർച്ച ചെയ്യുന്നത്.

Noora T Noora T :