‘റോളിങ് സൂണ്‍’… മരക്കാറിന് ശേഷം പ്രിയദര്‍ശന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു, നായകന്‍ ഷെയ്ന്‍ നിഗം

മരക്കാറിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് ഇക്കാര്യം അറിയിച്ചത്. ഷെയ്ന്‍ നിഗത്തിനൊപ്പം ഷൈന്‍ ടോം ചാക്കോയും അര്‍ജുന്‍ അശോകും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോഷന്‍ മാത്യു, ഷൈന്‍ ടോം, അര്‍ജുന്‍ അശോകനെ എന്നിവരെ അണിനിരത്തി പ്രിയദര്‍ശന്‍ സിനിമയൊരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഈ സിനിമയില്‍ ഷെയിനും ഭാഗമാകുമെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. പ്രിയദര്‍ശന്‍ തന്നെയാകും ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ പ്രിയദര്‍ശന്റെ ആദ്യ നിര്‍മ്മാണ സംരംഭമായിരിക്കും ഇത്. എന്നാല്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നിവയുടെ ബാനറില്‍ പ്രിയദര്‍ശന്‍, എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയില്‍ സിദ്ദിഖ്, ജോണി ആന്റണി, മണിയന്‍പിള്ള രാജു, അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നായികയ്ക്ക് വേണ്ടി ഉള്ള കാസ്റ്റിംഗ് നടന്നു വരുന്നു.

പ്രിയദര്‍ശന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറി ആരംഭിക്കും. പുതുതലമുറയില്‍പ്പെട്ട നടീനടന്മാരെ അണിനിരത്തി ആദ്യമായാണ് പ്രിയദര്‍ശന്‍ ഒരു ചിത്രം അണിയിച്ചൊരുക്കുന്നത്.

എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജിയിലെ ഒരു ഭാഗം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍ ആണ്. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍മോഹന്‍ലാല്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സിനിമയുടെ ചിത്രീകരണം ജൂലൈ ആദ്യവാരം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന് ശേഷം പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.

Noora T Noora T :