റിയാസ് സലീം എന്ന് ബിഗ്ഗ് ബോസ്സ് കണ്ടസ്റ്റന്റിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട്‌ നിർത്തുന്ന ഘടകം ഇതൊക്കെയാണ് ; വൈറലായി കുറിപ്പ് !

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ റിയാസ് സലീം. വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെയെത്തി ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും മികച്ച മത്സരാർത്ഥികളിലൊരാളായി മാറാന്‍ കഴിഞ്ഞു . മികച്ച മത്സര രീതി പുറത്തെടുക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. അതുപോലെ തന്നെ വിമർശകരും ഏറെയാണ്. റോബിന്‍ പുറത്താവാന്‍ കാരണക്കാരനായി എന്നതിനാല്‍ തന്നെ റോബിനെ പിന്തുണച്ചിരുന്നവരാണ് ഇപ്പോള്‍ റിയാസ് വിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുന്ന ഭൂരിപക്ഷം പേരും. എന്നാല്‍ റിയാസ് സലീം എന്ന് ബിഗ്ഗ് ബോസ്സ് കണ്ടസ്റ്റന്റിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട്‌ നിർത്തുന്ന ഘടകം എന്തൊക്കെ എന്ന് ചിന്തിക്കുമ്പോൾ വരുന്ന ഉത്തരങ്ങൾ പലതാണെന്നാണ് ബേസില്‍ ജയിംസ് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

റിയാസ് എന്ന് ഗെയിമർ തന്റെ കഴിവ് ഇതിനോടകം തന്നെ പ്രദർശിപ്പിച്ചു കഴിഞ്ഞതാണ്. എന്നാൽ റിയാസ് എന്ന ഹ്യൂമൻ ബീയിങ് മറ്റുള്ളവരോട് ഇടപെടുന്ന രീതിയാണ് എന്നെ റിയാസിനെ ഫോളോ ചെയ്യാൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായി കഴിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

റിയാസ് സലീം എന്ന് ബിഗ്ഗ് ബോസ്സ് കണ്ടസ്റ്റന്റിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട്‌ നിർത്തുന്ന ഘടകം എന്തൊക്കെ എന്ന് ചിന്തിക്കുമ്പോൾ വരുന്ന ഉത്തരങ്ങൾ പലതാണ്. റിയാസ് എന്ന് ഗെയിംർ തന്റെ കഴിവ് ഇതിനോടകം തന്നെ പ്രദർശിപ്പിച്ചു കഴിഞ്ഞതാണ്. എന്നാൽ റിയാസ് എന്ന ഹ്യൂമൻ ബീയിങ് മറ്റുള്ളവരോട് ഇടപെടുന്ന രീതിയാണ് എന്നെ റിയാസിനെ ഫോളോ ചെയ്യാൻ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്ന്. നല്ല ക്ലാരിറ്റിയോട് കൂടി വ്യക്തമായി താൻ പറയാൻ ഉദ്ദേശിക്കുന്ന വിഷയം പ്രസന്റ് ചെയ്യാനുള്ള കഴിവ് അതിന്റെ പൂർണതയിൽ എത്തണം എങ്കിൽ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്നും എന്തിനെ കുറിച്ചാണെന്നും അത് ഉണ്ടാക്കുന്ന ഇമ്പാക്ട് എന്താണെന്നും സ്വയം ബോധ്യം ഉണ്ടായിരിക്കണം.

ഉദാഹരണങ്ങളിലേക്ക് കടന്നാൽ, റിയാസ് ആ വീടിനുള്ളിൽ കടന്നതിനു ശേഷം പൊതുവായും, മുഖാമുഖം ഇരുന്നും അനവധി കോൺവെർസേഷൻസ് ഉണ്ടായിട്ടുണ്ട്. കൂടെയുള്ള രോൺസനോട് ഈ ഗെയിമിൽ നിലനിൽക്കേണ്ട രീതികളിൽ ചിലത് പറഞ്ഞു കൊടുക്കുകയും അയാളെ ഉയർത്തി കൊണ്ട് വരാൻ ശ്രമിക്കുകയും ചെയ്ത റിയാസ് തന്നെയാണ് ദിൽഷയോട് പലതവണ സ്വയം എന്താണെന്ന്, അല്ലെങ്കിൽ ദിൽഷ എന്താണെന്ന് ജെനുവിന്‍ ആയി പ്രകടിപ്പിക്കാൻ പറഞ്ഞു കൊടുക്കുന്നതും.

വിന്നർ ആകാൻ വരുന്ന ഒരാൾക്ക് അയാളുടെ കാര്യം മാത്രം നോക്കേണ്ട കാര്യമേ ഒള്ളൂ സാധാരണ. എന്നാൽ തിരുത്തേണ്ടതായി ഉണ്ടെന്ന് തോന്നുന്ന കാര്യങ്ങൾ പോലും മറ്റുള്ളവർക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയും അവർ ഇമ്പ്രൂവ് ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു മനസ്സ് ആവോളം ഉള്ള ഒരാളാണ് റിയാസ് എന്ന് മനസിലാക്കൻ സഹായിക്കുന്ന മറ്റൊരു ഉദാഹരണം കൂടി ഇന്ന് ഡിബേറ്റ് ടാസ്കിൽ നടന്ന് കഴിഞ്ഞു

നമ്മൾ പലരും മരവാഴ എന്നും വേസ്റ്റ് എന്നും വിളിക്കാറുള്ള സൂരജിന് ഈ ഷോയിൽ നൽകാൻ കഴിയുന്ന പോസ്സിബിലിറ്റീസ് എന്തൊക്കെ എന്ന് വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് വളരെ സന്ദോഷം നൽകിയ ഒരു കാഴ്ച ആയിരുന്നു. സൂരജിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ടും അതിൽ ഒരു തരി പോലും സഹതാപത്തിന്റെ അംശം പ്രകടിപ്പിക്കാതെ വളരെ ക്ലാരിറ്റിയോട് കൂടി അത് പറഞ്ഞു കൊടുക്കാൻ ആയി എന്നതാണ് അവനെ വ്യത്യസ്തമാക്കുന്ന ഒന്ന്. പാമ്പർ ചെയ്തും സഹതാപം കാണിച്ചും അവനെ ഒപ്പ്രെസ്സ് ചെയ്തു മുന്നോട്ട് നീക്കുന്ന പലരെക്കാളും എത്രയോ ഭേദമാണ് അവനെ ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുന്ന ഈ കോൺവെർസേഷൻസ്.

AJILI ANNAJOHN :