അവന്റെ ശരീരം അവന്റെ മാത്രം അധികാരമാണ്, അല്ലാതെ ഭരണകൂടത്തിന്റെയല്ല, ഈ നാട്ടില്‍ തലമുടി വളര്‍ത്താന്‍ അധികാരമില്ലേ…,; തലമുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ മകനെ പൊലീസ് പിടിച്ചെന്ന് നടന്‍ അലന്‍സിയര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് അലന്‍സിയര്‍. ഇപ്പോഴിതാ സുരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഹെവന്‍ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തലമുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ മകനെ പൊലീസ് പിടിച്ചെന്നാണ് അലന്‍സിയര്‍ പറയുന്നത്.

ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥിയായിരുന്ന മകന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിച്ചു വരുന്ന വഴിയാണ് സംഭവം. മകന്‍ ട്രാഫിക് റൂള്‍ തെറ്റിച്ചെന്നും
വൈകുന്നേരം അവനെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണെമന്നും പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിക്കുകയായിരുന്നു. പിഴ അടച്ചാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വരാനാണ് അവര്‍ പറഞ്ഞത്.

പിന്നിട് മകനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു. എന്തിനാണ് മുടി വളര്‍ത്തിയിരുക്കുന്നതെന്നാണ് പൊലീസുകാര്‍ ആദ്യം ചോദിച്ചത്. അവനൊരു ആര്‍ട്ടിസ്റ്റാണ്. അവന്റെ സ്വാതന്ത്യമാണത് അവന്റെ മുടി.

അവന്റെ ശരീരം അവന്റെ മാത്രം അധികാരമാണ്, അല്ലാതെ ഭരണകൂടത്തിന്റെയല്ല എന്നും അലന്‍സിയര്‍ പറഞ്ഞു. ഈ നാട്ടില്‍ തലമുടി വളര്‍ത്താന്‍ അധികാരമില്ലേ…, പൊലീസുകാര്‍ തലമുടി വെട്ടികൊണ്ടു നടക്കണം, തൊപ്പി അഴിക്കണം എന്നുപറയുന്നതുപോലെ നാട്ടുകാരെല്ലാം അങ്ങനെ ചെയ്യണോയെന്നും അലന്‍സിയര്‍ ചോദിച്ചു.

Vijayasree Vijayasree :