എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക്; “സ്‌കൂള്‍ തുറന്നിട്ട് നാളിത്രയായല്ലോ, ഇതുവരേയും എവിടെയായിരുന്നു”; പാപ്പുവിന്റെ ചിത്രവുമായി ഗായിക അമൃത സുരേഷ്, ആശംസകള്‍ക്കൊപ്പം പതിവ് വിമർശനങ്ങളുമായി സൈബർ പോരാളികൾ!

മലയാളികളുടെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷ് അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. പാട്ടുകാരിയെന്നതിലുപരി അഭിനയത്തിലും മോഡലിങ്ങിലും ഒരേപോലെ തിളങ്ങുന്ന അമൃത സുരേഷ് സോഷ്യല്‍ മീഡിയയിലും സജീവമാണ്.

നടന്‍ ബാലയുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷം സംഗീതസംവിധായകന്‍ ഗോപിസുന്ദറുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അമൃത. എന്നാൽ, വളരെ സന്തോഷത്തോടെയുള്ള ഇവരുടെ ജീവിതം മറ്റുള്ളവരെ അമ്പരപ്പെടുത്തുന്നതും കമെന്റുകളിൽ നിന്നും കാണാം…

അമൃത സുരേഷും ഗോപിസുന്ദറും ഒന്നിച്ചപ്പോള്‍ അമൃതയുടെ മകള്‍ അവന്തികയെന്ന പാപ്പുവിനെക്കുറിച്ചായിരുന്നു പലരുടെയും ചോദ്യം. അച്ഛനും അമ്മയും ഒപ്പമില്ലാതെ കുഞ്ഞിന് കൂട്ടായി അമ്മൂമ്മ മാത്രമേയുള്ളൂ എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍.

ഗോപിക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അമൃത വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് പാപ്പുവും അമൃതയ്‌ക്കൊപ്പം ഒപ്പമുണ്ടായിരുന്നു. സന്തോഷവതിയായി അമ്മയോടൊപ്പം നടന്നുനീങ്ങുന്ന പാപ്പുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. അതോടെ പാപ്പുവിനെ കുറിച്ച് അമൃതയ്ക്കില്ലാത്ത വേവലാതിയുമായി നടക്കുന്ന ചില പ്രത്യേക മലയാളികളുടെ ചിന്താഗതിയ്ക്ക് ഒരു അടികിട്ടിയ പോലെയായി.

അവന്തികയും ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ്. അമ്മൂമ്മയുടെ ഒപ്പം യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ പങ്കിട്ട് പാപ്പുവും ആരാധകരോട് സംവദിക്കാറുണ്ട്. പ്രിയപ്പെട്ട നായ്ക്കുട്ടി ബഗീരയ്‌ക്കൊപ്പമുള്ള വീഡിയോയിലാണ് ഒടുവില്‍ പാപ്പു എത്തിയത്.

ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം സ്‌കൂളിലേക്ക് പോവുന്നതിന്റെ സന്തോഷത്തിലാണ് പാപ്പു. സ്‌കൂളില്‍ പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അമൃത ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്ന ക്യാപ്ഷനോടെയായാണ് അമൃത പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. യൂണിഫോമും ബാഗും കുടയും കിറ്റുമൊക്കെയായി ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് പാപ്പു. മൈ ഹാപ്പി പാപ്പുവെന്ന ക്യാപ്ഷനോടെ ഗോപി സുന്ദറും ചിത്രം സ്‌റ്റോറിയാക്കിയിട്ടുണ്ട്.

നിരവധി ആളുകളാണ് പാപ്പുവിന്റെ ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുന്നത്. സ്‌കൂള്‍ തുറന്നിട്ട് നാളിത്രയായല്ലോ, ഇതുവരേയും എവിടെയായിരുന്നു എന്ന ചോദ്യങ്ങളും പോസ്റ്റിന് താഴെയുണ്ട്. പാപ്പുവിന് ആശംസകള്‍ അറിയിച്ചുള്ള കമന്റുകളുമുണ്ട്. എല്ലാ നന്മകളും നേരുന്നു മോളേ എന്ന കമന്റുമായി അമൃതയുടെ അച്ഛനും എത്തി. താങ്ക് യൂ അച്ഛാ എന്നായിരുന്നു അമൃത അച്ഛന് മറുപടി നല്‍കിയത്.

about amritha

Safana Safu :