ബിഗ് ബോസ്സ് ഹൗസിലെ താരം ഇപ്പോൾ റിയാസ് സലീമാണ്.വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു റിയാസ് ബിഗ് ബോസ്സിലേക്ക് എത്തിയത്. ടാസ്‌കിലെ മികച്ച പ്രകടനത്തിലൂടേയും ബിഗ് ബോസ് വീട്ടില്‍ എതിരാളികളുമായുണ്ടായ വാക്ക് തര്‍ക്കത്തിലൂടേയും ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായി മാറാന്‍ റിയാസിന് സാധിച്ചിട്ടുണ്ട്.
റിയാസിനെതിരെ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ ഇപ്പോഴിതാ റിയാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പ് ഇങ്ങനെയാണ്
ഇതുവരെ സെന്റിമെന്റ്‌സ് പറഞ്ഞു വോട്ട് പിടിക്കാന്‍ റിയാസ് ശ്രെമിച്ചിട്ടില്ല. സ്വന്തം കാര്യങ്ങള്‍ പറയാന്‍ ഒരു സെല്‍ഫി ടാസ്‌ക് പോലും ലഭിച്ചിട്ടില്ല അവന്. സത്യത്തില്‍ ഈ സീസണ്‍ സെന്റിമെന്റ്‌സ് പറഞ്ഞു ആരും വോട്ട് പിടിക്കേണ്ട എന്നുള്ളത് കൊണ്ടാവാം ബിഗ്ബോസ് തന്നെ സെല്‍ഫി ടാസ്‌ക് എടുത്തു മാറ്റിയത്. എന്നിട്ടും ആദ്യ വാരം പഠിച്ചിട്ട് വന്ന കഥകള്‍ പറഞ്ഞു കരഞ്ഞു മെഴുകിയവര്‍ ആണ് ബാക്കി ഉള്ള എല്ലാരും എന്നാണ് കുറിപ്പില്‍ പറയുന്നത്. റിയാസ് ആകെ അവനു അടുപ്പം തോന്നിയിട്ടുള്ള ജാസ്മിന്‍… രോണ്‍സണ്‍… വിനയ് യോട് മാത്രമാണ് വ്യക്തിപരമായ എന്തെങ്കിലും ചെറിയ കാര്യങ്ങള്‍ പോലും ഷെയര്‍ ചെയ്തു കണ്ടിട്ടുള്ളത്. തന്നെ ഒരു പ്ലയെര്‍ ആയി മാത്രം കണ്ടു വോട്ട് ചെയ്യുന്നവര്‍ മതി എന്നുള്ളത് അവന്റെ തീരുമാനം ആണ്. റിയാസ് നെ കുറിച്ച് ആകെ പിന്നെ കേള്‍ക്കുന്നത് അടുത്തിടെ ഒരു ചെറിയ യൂട്യൂബ് ചാനല്‍ ചെയ്ത റിയാസ് ന്റെ ഉമ്മടെ ഒരു ഇന്റര്‍വ്യൂ ആണ്. വേറെയൊന്നും ഇല്ലെന്നും കുറിപ്പില്‍ പറയുന്നു. പ്രമുഖ യൂട്യൂബ് ചാനല്‍കള്‍…സോഷ്യല്‍ മീഡിയ ന്യൂസ് പേജ്‌സ് മുന്‍പ് പലപ്പോളായി റിയാസ് എതിര്‍ത്തു സംസാരിച്ചതിന്റെ പക പൊക്കാലായി വ്യക്തിഹത്യ ചെയ്യുന്നതും നമ്മള്‍ കണ്ടു. റിയാസ് എന്ന വ്യക്തിയേ കുറച്ചു അങ്ങനെ വളരെ കുറച്ചു മാത്രമേ നമുക്ക് അറിയൂ. ഇതിനു മുന്‍പും ഫെമിനിസവും ടോക്‌സിക് മാസ്‌ക്യൂലിനിറ്റി ഉം ക്വീര്‍ റൈറ്‌സും ഒക്കെ തുറന്നു സംസാരിച്ചു സൈബര്‍ ബുള്ളിയിംഹിനു ഇര ആയിട്ട് ഉണ്ട് റിയാസ്
ഇപ്പോള്‍ കാണുന്ന ഈ 24 കാരന്‍ സ്വന്തമായി ഉണ്ടാക്കിയെടുത്തതാണ് ഈ അറിവുകള്‍. അവന്റെ ലാംഗ്വേജ് കേള്‍ക്കുമ്പോള്‍ സായിപ്പ് കുഞ്ഞെന്ന് വിളിച്ചു കളിയാകുന്നവര്‍ അറിയാന്‍ ശ്രെമിക്കുന്നില്ല..മെഡിക്കല്‍ പഠിക്കാന്‍ ആഗ്രഹിച്ചിട്ട് ക്യാഷ് ഇല്ലാത്തത്തിന്റെ പേരില്‍ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നവന്റെ കഥ. സാധാരണ ഒരു മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച റിയാസ് 3 ലാംഗ്വേജസ് മനോഹരമായി സംസാരിക്കുന്നു ഉണ്ടെങ്കില്‍ അത് അവന്റെ കഴിവ് ആണെന്നും കുറിപ്പില്‍ അഭിപ്രായപ്പെടുന്നു. അല്ലാതെ എല്ലാ സൗകര്യങ്ങളിലും വളര്‍ന്ന ഒരു പ്രിവിലേജ് കിഡ് അല്ല റിയാസ്. കൊല്ലത്തു ഒരു പാവപെട്ട വീട്ടുജോലികാരായ അച്ഛനും അമ്മയ്ക്കും ജനിച്ച റിയാസ് സ്വന്തം കഠിനാധ്വാനം കൊണ്ടു നേടിയെടുത്തതാണ് ഇപ്പഴത്തെ ഈ വ്യക്തിത്വം. ഇതിലും വലിയ കളിയാക്കലും…സൈബര്‍ ബുള്ളിയിഗും നേരിട്ടിട്ടും തളരാതെ സ്വന്തം നിലപാടുകള്‍ പറയാന്‍ മടി കാണിക്കാത്തവന്‍ ആണ്.
ബിഗ്ബോസ് ഒരു പേഴ്‌സണാലിറ്റി ഷോ ആണെങ്കില്‍. എന്തു കൊണ്ടും ഇപ്പഴത്തെ മുഴുവന്‍ മത്സരാര്‍ഥികളെ കാളും ടൈറ്റില്‍ വിന്നര്‍ ആവാന്‍ ഏറ്റവും യോഗ്യന്‍. പക്ഷെ ഈ സമൂഹത്തില്‍ യോഗ്യതകൊണ്ടും കാര്യം ഇല്ല. ഭൂരിപക്ഷത്തിന്റെ ടോക്‌സിസിറ്റിക്കെ ഇവിടെ പ്രാധാന്യം ഉള്ളൂ. എങ്കിലും മാക്‌സിമം സപ്പോര്‍ട്ട് ചെയ്യുക റിയാസ് സലിമിനെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.