ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഏറെ ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. പിന്നണിയിൽ സജീവമായി മാറിയ ശേഷമാണ് അരുൺ ഗോപൻ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്. ഇപ്പോൾ ഇതാ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അരുൺ ഗോപൻ. നിമ്മി ഇന്ന് രാവിലെ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന് അരുൺ ഫേസ്ബുക്കിലൂടെ അറിയിച്ചു.
വളരെ ആവേശത്തോടെയാണ് കുഞ്ഞു ജനിച്ച കാര്യം അറിയിക്കുന്നതെന്നും പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരുപാട് നന്ദിയെന്നും അരുണും നിമ്മിയും കുറിച്ചു. പുതിയ യാത്രയ്ക്കായി താനും നിമ്മിയും ഒരുങ്ങുകയാണെന്നും അരുൺ സന്തോഷ വാർത്ത അറിയിച്ചുകൊണ്ട് കുറിച്ചിരിക്കുന്നു.
അടുത്തിടെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ നിമ്മിയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെച്ചിരുന്നു. തങ്ങളുടെ എല്ലാ വിശേഷങ്ങളുമായി ഇരുവരും ആരാധകരുമായി പങ്ക് വെക്കാറുണ്ട്
2013ലാണ് അരുൺഗോപൻ നിമ്മിയെ വിവാഹം കഴിക്കുന്നത്.നിമ്മിയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. ചന്ദനമഴയിലെ അഞ്ജലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആങ്കറിങ്‍,നൃത്തം,വ്‌ളോഗിംഗ് അങ്ങനെ പ്രേക്ഷകർക്കിടയിൽ ഇന്നും നിമ്മി താരമാണ്. കോഴിക്കോട് സ്വദേശിയാണ് ഡോക്ടർ അരുണ്‍. സംഗീത രംഗത്തും വളരെയേറെ സജീവമാണ്. പിന്നണി ഗാനരംഗത്തും അരുൺ ഇതിനോടകം വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതാണ്