സിനിമാ തിരക്കുകൾക്കിടയിൽ അമാലിനൊപ്പം അവധിക്കാലം ആഘോഷിച്ച് ദുല്‍ഖര്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ!

മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലെത്തിയെങ്കിലും സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ, ഷൂട്ടിങ്ങിന് ഇടവേള നല്‍കി ദുല്‍ഖര്‍ സൽമാൻ ഇപ്പോള്‍ വെക്കേഷനിലാണ്. അടുത്തിടെ ഇറങ്ങിയ ദുല്‍ഖര്‍ ചിത്രങ്ങളായ കുറുപ്പ്, സല്യൂട്ട് എന്നിവ മികച്ച വിജയവും കൈവരിച്ചിരുന്നു. സീതാ രാമമാണ് റിലീസിനൊരുങ്ങിയിരിക്കുന്ന താരത്തിന്റെ മറ്റൊരു ചിത്രം. സിനിമാ തിരക്കുകൾ നിറയെ ഉള്ളപ്പോളാണ് താരത്തിന്റെ വിനോദയാത്രകൾ.

ഭാര്യ അമാലിനൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. അതോടെ ആരാധകർ എല്ലാം ഏറ്റെടുത്തിരിക്കുകയാണ്. വാഹനപ്രേമിയായ ദുല്‍ഖര്‍ നിരവധി വിന്റേജ് മോഡല്‍ കാറുകളുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ മാത്രമല്ല വീഡിയോകളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്. ഏത് രാജ്യത്താണ് തങ്ങളുള്ളതെന്ന് താരം വ്യക്തമാക്കിയിട്ടില്ല.

അതേസമയം, അച്ഛന് പിന്നാലെ മകനും ഫൊട്ടോഗ്രാഫിയിലും പരീക്ഷണങ്ങൾ നടത്തുകയാണ് . ദുൽഖർ തന്നെയാണ് താനെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തന്റെ ലൈക ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ദുൽഖർ ഷെയർ ചെയ്തിരിക്കുന്നത്. കിളികളും പൂക്കളും ഭാര്യ അമാലിന്റെ കാൻഡിഡ് ചിത്രങ്ങളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. പുതിയ പ്രണയം, അഭിനിവേശം, ഇനിയും പ്രതീക്ഷിക്കാം തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

‘ഹേയ് സിനാമിക’യാണ് ഒടുവിൽ തിയേറ്ററിൽ എത്തിയ ദുൽഖർ ചിത്രം. നിർമ്മാണം, ഡിസ്ട്രിബ്യൂഷൻ മേഖലയിലും സജീവമാകുകയാണ് ദുൽഖർ ഇപ്പോൾ. മണിയറയിലെ അശോകൻ, കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെയെല്ലാം നിർമ്മാണം ദുൽഖർ ആയിരുന്നു. ഉപചാരപൂർവ്വം ഗുണ്ട ജയൻ, പുഴു തുടങ്ങിയ സിനിമകളുടെ ഡിസ്ട്രിബ്യൂഷനും ദുൽഖറിന്റെ നിർമ്മാണകമ്പനിയായിരുന്നു.

about dq

Safana Safu :