വിമർശനങ്ങളെ ഭയന്ന് ഗ്ലാമർ ചിത്രത്തിൽ നായികയുടെ അറ്റകൈ പ്രയോഗം! കണ്ണ് തള്ളി ആരാധകർ

‘ജോസഫി’ലെ നായികയെ ഓർമ്മയില്ലേ. നായകൻ ജോസഫിന്‍റെ പ്രണയിനിയായിരുന്ന ലിസമ്മ എന്ന നാടൻ പെൺകുട്ടി. ബെംഗലുരു സ്വദേശിനിയായ മാധുരി ബ്രഗാൻസ ആയിരുന്നു ചിത്രത്തിൽ ലിസമ്മയായിരുന്നത്. ആദ്യ ചിത്രത്തിൽ നാടൻ പെൺകുട്ടിയായാണ് അഭിനയിച്ചതെങ്കിലും അടിമുടി മോഡേണാണ് മാധുരി
ജോസഫിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തിന് മലയാള സിനിമയിൽ ലഭിച്ചത്, മോഹൻലാലിനൊപ്പം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലും ജയറാമിനൊപ്പം പട്ടാഭിരാമനിലും താരം അഭിനയിച്ചു.

ഇപ്പോൾ ഇതാ ആരാധകരെന്ന് പറയപ്പെടുന്ന ആളുകൾ നടത്തുന്ന വിമർശനവും ട്രോളും ഭയന്ന് ഇഷ്ടപ്പെട്ട ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് മാധുരി തുറന്ന് പറയുകയാണ് . ഇത്തരത്തിൽ എഡിറ്റ് ചെയ്ത ഒരു ഗ്ലാമറസ് ചിത്രം പങ്കു വച്ചു കൊണ്ടാണ് മാധുരി തുറന്നു പറച്ചിൽ നടത്തിയത്. ‘നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമർശനവും ട്രോളും മൂലം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ. ഫനടിസിസം എന്നത് ഫാൻ ക്രിട്ടിസസത്തിന്റെ ഷോർട്ട് ഫോമോ ?’ എഡിറ്റ് ചെയ്ത ഒരു ഗ്ലാമർ ചിത്രം പങ്കു വച്ച് മാധുരി പറഞ്ഞതിങ്ങനെയായിരുന്നു.

നേരത്തെ ബിക്കിനി അണിഞ്ഞുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതിന് താരം ഏറെ വിമർശനം കേട്ടിട്ടുണ്ട്.ഇൻസ്റ്റയിൽ പങ്കുവയ്ക്കുന്ന ചില ചിത്രങ്ങൾക്കെതിരെ സദാചാരവാദികളുടെ അക്രമണമുണ്ടായപ്പോൾ ശക്തമായ ഭാഷയിൽ പ്രതികരിക്കാറുണ്ട് . ബിക്കിനിചിത്രം പങ്കുവെച്ചതിനെതിരെ ചിലർ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ “ബാത്തിങ് സ്യൂട്ടിലെ ചിത്രം ഇട്ടതും ഇത്ര പുകിലൊ. മലയാളികൾക്ക് അപമാനമാവരുത് നിങ്ങൾ” എന്നായിരുന്നു മാധുരിയുടെ പ്രതികരണം.

ഇൻസ്റ്റയിലും ടിക് ടോകിലുമൊക്കെ ഏറെ സജീവമായിരുന്നു മാധുരി. ഒന്നരലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇൻസ്റ്റയിലുള്ളത്. ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ചിത്രങ്ങൾ ഉള്‍പ്പെടെ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്, ചിലർ അശ്ലീല കമന്‍റുകള്‍ കുറിക്കുമ്പോൾ തനിക്ക് ഗ്ലാമറിന്‍റെ അതിരുകളും വരമ്പുകള്‍ മറികടക്കാൻ ആരുടേയും സമ്മതം ആവശ്യമില്ലെന്നും താരം ശക്തമായ നിലപാടുകളിലൂടെ തെളിയിച്ചിട്ടുമുണ്ട്.

മോഡലിംഗ് രംഗത്ത് നിന്ന് അഭിനയത്തിലേക്കെത്തിയ മാധുരി ആകെ 5 മലയാള സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. അടുത്തിടെ അൽ മല്ലു എന്ന സിനിമയിൽ ഒരു റെട്രോ ടൈപ്പ് ഗാനം പാടിക്കൊണ്ട് ഗായികയായും അരങ്ങേറുകയുണ്ടായി. സ്വന്തമായുള്ള യൂട്യൂബ് ചാനലിൽ ഇടയ്ക്കിടയ്ക്ക് താൻ ആലപിച്ച ഗാനങ്ങൾ പങ്കുവയ്ക്കാറുമുണ്ട്.ജോസഫിലെ പാട്ടുകളൊരുക്കിയ രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. തന്റെ യൂട്യൂബ് ചാനലിൽ മാധുരി പങ്കു വച്ച ഒരു ഗാനം കേൾക്കാൻ ഇടയായതോടെയാണ് ബോബൻ സാമുവൽ തന്റെ പുതിയ ചിത്രത്തിനു വേണ്ടി പാട്ടു പാടാൻ മാധുരിയെ ക്ഷണിച്ചത്.

Noora T Noora T :