ബിഗ് ബോസ് വീട്ടിൽ വന്നതു മുതല്‍ ദില്‍ഷ ഒരു ചർച്ചാ വിഷയം ആണ് . ദില്‍ഷ, ബ്ലെസ്‌ലി, റോബിന്‍ ട്രയോ ബിഗ് ബോസില്‍ ഉണ്ടായി . ഇവരില്‍ റോബിന്‍ പുറത്തുപോയതോടെ അതുവരെ സെയ്ഫ് ഗെയിം മാത്രം കളിച്ചിരുന്ന ദില്‍ഷ ഇപ്പോള്‍ രണ്ടും കല്പ്പിച്ചാണ്.
ദില്‍ഷയുടെ പല പ്രസ്താവനകളും ഹൗസിനുള്ളില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ദില്‍ഷയുടെ ഹൗസിനുള്ളിലെ പ്രകടനത്തെ വിലയിരുത്തുന്ന ഒരു കുറിപ്പ് ചര്‍ച്ചയാവുകയാണ്. വൈറല്‍ കുറിപ്പ് ഇങ്ങനെയാണ്.
‘സദാചാര മലയാളിയുടെ പൊതുബോധത്തിലെ ‘നല്ല കുട്ടി’ ഇമേജിനെ തൃപ്തിപ്പെടുത്താനുള്ള പ്രസ്താവനകള്‍ മാത്രമല്ലേ ദില്‍ഷ ആ വീട്ടില്‍ പറയുന്നത് ?
‘എന്റെ അച്ഛനുമമ്മയും ചൂണ്ടി കാണിക്കുന്ന ആളെ മാത്രമേ ഞാന്‍ കല്യാണം കഴിക്കൂ’. ഗുളിക പോലെ ഒന്ന് വീതം മൂന്ന് നേരം അടിക്കുന്ന ഡയലോഗ്. ലവ് മാര്യേജ് ചെയ്യുന്നവര്‍/ പ്രായപൂര്‍ത്തിയായി സ്വന്തം പങ്കാളിയെ കണ്ടെത്തുന്നവര്‍, ലിവിംഗ് ടുഗദര്‍ ചെയ്യുന്നവര്‍ ഒക്കെ പോക്ക് കേസുകള്‍/ കാര്‍ന്നോമ്മാരുടെ വളര്‍ത്ത് ദോഷം എന്ന മലയാളി ചിന്തയെ എന്‍ഡോഴ്‌സ് ചെയ്യുന്നു.
ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അയാളെ മാത്രേ കല്യാണം കഴിക്കൂ.. അല്ലെങ്കില്‍ അയാളെ ചതിക്കുവല്ലേടാ’. പ്രണയം നിരസിച്ചതിന്റെ പേരില്‍ മാനസയെ രഖില്‍ വെടി വച്ച് കൊന്നപ്പോഴും, പഞ്ചായത്ത് ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ കൃഷ്ണപ്രിയയെ നന്ദകുമാര്‍ കുത്തി വീഴ്ത്തി പെറ്റ്രോളൊഴിച്ച് കത്തിച്ചപ്പോഴും, സെന്റ് തോമസ് കോളേജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിനയെ അഭിഷേക് കഴുത്ത് മുറിച്ച് കൊന്നപ്പഴും ദൃശ്യയെ വെളുപ്പിനേ ഏഴ് മണിക്ക് വിനീഷ് അവളുടെ വീട്ടില്‍ കേറി കുത്തി ക്കൊന്നപ്പോഴും, സൗമ്യ എന്ന പോലീസ് ഓഫീസറെ അജാസ് നടുറോഡിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചപ്പോഴും ഭൂരിപക്ഷ സദാചാര മലയാളി കമന്റ് ബോക്‌സിലെഴുതിയത് ‘ തേച്ചിട്ട് പോയിട്ടല്ലേ…’ എന്നാണ്.
25 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടാണ് ബില്‍ ഗെയ്റ്റ്‌സും മെലിന്‍ഡ ഗെയ്റ്റ്‌സും പിരിയുന്നത്. ആ റിലേഷന്‍ഷിപ്പില്‍ അവര്‍ക്കിനി വളരാന്‍ പറ്റില്ല എന്ന കാരണത്താല്‍. 21 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടാണ് പ്രിയദര്‍ശനും ലിസിയും ഇനി രണ്ടായൊഴുകാമെന്ന് തീരുമാനിക്കുന്നത്.
പരസ്പരം നറിഷ് ചെയ്യാത്ത, സന്തോഷിപ്പിക്കാന്‍ കഴിയാത്ത, ടോക്‌സിക്കായ, തുല്യതയും സമത്വവുമില്ലാത്ത, സഫോക്കേറ്റ് ചെയ്യിക്കുന്ന ഒരു റിലേഷന്‍ഷിപ്പിലും, ആത്മഹത്യക്കും കൊലപാതകത്തിനുമിടയിലൊരു ആര്‍ത്തനാദം പോലെ പായുന്നതായി അനുഭവപ്പെടുന്ന ഒരു ജീവിതത്തിലും വീര്‍പ്പ്മുട്ടി നില്‍ക്കേണ്ടതില്ലെന്നും അത്തരം ശ്വാസം മുട്ടിക്കുന്ന ഇടങ്ങളില്‍ നിന്നിറങ്ങി നടക്കുന്നത് തന്നെയാണ് വലിയ ശരിയെന്ന് പഠിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ മലയാളി.
പെണ്ണായാലെന്തും സഹിക്കണമെന്നും, നാട്ടുകാരെന്ത് പറയുമെന്നോര്‍ക്കണമെന്നും പഠിപ്പിച്ചില്ലാരുന്നെങ്കില്‍ വിസ്മയയെയും ഉത്രയെയും റിഫ മെഹ്നുവിനെയുമൊന്നും നമുക്ക് നഷ്ടപ്പെടില്ലായിരുന്നു. അപ്പോഴാണ് നൂറു വര്‍ഷം പിന്നോട്ടടിക്കുന്ന, പ്രണയത്തില്‍ ന്ന് പോലും പുറത്ത് കടക്കാനേ പാടില്ലാ എന്ന ടോക്‌സിക്ക് പാഠം ദില്‍ഷ പറയുന്നത്.
ഞാനിന്ന് വരെ ഒന്ന് ഉമ്മ പോലും വച്ചിട്ടില്ല ആരെയും’ !! ഉമ്മ വച്ചാല്‍ , ഹഗ്ഗ് ചെയ്താല്‍ നഷ്ടപ്പെടുന്ന, പെണ്ണിനു മാത്രം വേണ്ടതായ ചാരിത്ര്യം എന്ന പൊതിയാത്തേങ്ങയെ ഗ്ലോറിഫൈ ചെയ്യുന്നു.
‘ഞാനിന്ന് വരെ ഒരു പബ്ബില്‍ പോയിട്ടില്ല’. കേരളത്തില്‍ പബ്ബ് വരാന്‍ പോകുന്നു എന്ന് കേക്കുമ്പോ തന്നെ നെലോളിക്കുന്ന പൊതുബോധം, ഈ പബ്ബെന്ന് പറയുന്നത് വൃത്തികേടുകള്‍ മാത്രം നടക്കുന്ന സ്ഥലം, അവിടെ പോയാ കാണുന്നവര്‍ കാണുന്നവരുമായി സെക്‌സ് ചെയ്യുവാണ്, പബ്ബില്‍ പോയാ പിന്നെ പഴയ സിനിമയിലെ പോലെ ‘ എന്റെ മകള്‍ നശിച്ചേ’ന്ന് പറഞ്ഞ് കരയുവല്ലാതെ വേറേ വഴിയൊന്നുമില്ലാ എന്ന് ഓള്‍ റെഡി തെറ്റിദ്ധരിച്ചിരിക്കുന്ന മലയാളിക്കിപ്പോള്‍ ഒന്നൂടെ ഉറപ്പായി. പബ്ബില്‍ പോകുന്ന പെണ്ണുങ്ങളെല്ലാ പെഴച്ച പെണ്ണുങ്ങള്‍ തന്നെ! (ആണുങ്ങള്‍ പിന്നെ ഒരിക്കലും പെഴയ്ക്കില്ലല്ലോ.. പെണ്ണിനു മാത്രമുള്ള എക്‌സ്‌ക്ലൂസീവ് സ്‌പെഷ്യല്‍ ഓഫറാണ് പെഴയ്ക്കല്‍).
ടോക്‌സിക്ക് പേരന്റിംഗ് എന്‍ഡോഴ്‌സ് ചെയ്യല്‍!! അച്ഛനുമമ്മയും ചട്ടുകം പഴുപ്പിച്ച് വച്ചാലും, കെട്ടിയോന്‍ തല്ലിയാലും ‘ യ്യൊ…സ്‌നേഹക്കൂടുതല്‍ കൊണ്ടല്ലേ, നമ്മള്‍ നന്നാവാന്‍ വേണ്ടിയല്ലേ’ എന്ന തെറ്റായ ചിന്തയെ പ്രമോട്ട് ചെയ്യുന്നു.
പോയി തുണിയുടുക്കെടീ’ എന്ന് പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. വസ്ത്രത്തിന്റെ പേരില്‍ ആര്‍ക്കുമാരെയും ജഡ്ജ് ചെയ്യാം, കഴുത്ത് മുതല്‍ കാല്‍പ്പാദം വരെ ലൈംഗികാവയവം മാത്രമാണ് സ്ത്രീ, അത് കൊണ്ട് ഷോള്‍ഡര്‍ കാണുന്ന റ്റാങ്ക് റ്റോപ്പ്, കാല്‍ മുട്ട് കാണുന്ന ഷോര്‍ട്ട്‌സ്, എന്തിന് ബ്രായുടെ സ്റ്റ്രാപ്പ് പോലും കണ്ടാല്‍ അവള്‍ പോക്ക് കേസാണ്, വെടിയാണ്, എന്ന സദാചാര മലയാളിയുടെ ടോക്‌സിക്ക് തെറ്റിദ്ധാരണകളെ, വസ്ത്രധാരണം ഒരു വ്യക്തിയുടെ ചോയ്‌സാണ് എന്ന് തിരുത്തേണ്ടതിനു പകരം പൊതുബോധത്തോടൊപ്പം നിന്ന് കയ്യടിയും വോട്ടും മേടിക്കുന്നു.
സീസണ്‍ ഓഫ് കളേഴ്‌സ് എന്ന പേരില്‍ എല്ലാ വ്യത്യസ്തകളെയും ഉള്‍ക്കൊള്ളുന്ന ഈ സീസണില്‍, മലയാളികളെ ന്യൂ നോര്‍മ്മലുകള്‍ പഠിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ഈ പ്രോഗ്രസ്സീവ് സീസണില്‍, ഒരടി മുന്നോട്ട് വയ്ക്കുന്ന തലമുറയെ പത്തടി പിന്നോട്ട് നടത്തിക്കുന്ന ഇത്തരം പ്രസ്താവനകള്‍ തികച്ചും മിസ് ഫിറ്റാണ് ദില്‍ഷ.’
about biggboss