റോബിന്‍ ഔട്ട് ആയി എന്ന് അറിഞ്ഞതു മുതൽ കരച്ചിലായിരുന്നു… അവന്റെ കരച്ചിൽ സഹിക്കാനാകാതെ ആശുപത്രിയിലെ ജീവനക്കാർ ആരോ റോബിനെ വിളിച്ചു കാര്യം അറിയിച്ചു… അടുത്ത ദിവസം ആശുപത്രിയിലേക്ക് ഓടിയെത്തിറോബിൻ; വൈറലായി കുറിപ്പ്

ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയെങ്കിലും ഹൗസിനുള്ളിലും പുറത്തും റോബിൻ തന്നെയാണ് ഇപ്പോഴും ചർച്ചാ വിഷയം. ബിഗ് ബോസ് ഹൗസിലെ ഒരു സ്‌ട്രോങ് കണ്ടസ്റ്റന്റായിരുന്നു റോബിൻ രാധാകൃഷ്ണൻ. ഫൈനൽ ഫൈവ് വരെ എത്തുമെന്ന് പ്രേക്ഷകർ വിധി എഴുതിയ റോബിൻ പുറത്ത് പോയത് ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല.

ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായെങ്കിലും ഡോ. റോബിന് വലിയ ആരാധകരാണ് ഇപ്പോഴും ഉള്ളത്. റോബിൻ്റെ ആരാധകർ എത്രമാത്രമാണ് എന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ആശുപത്രിക്കിടക്കയിൽ സർജറി കഴിഞ്ഞ് കിടക്കുന്ന കൈലാസ് എന്ന കുട്ടി ആരാധകനെത്തേടി ഒടുക്കം റോബിൻ രാധാകൃഷ്ണൻ എത്തി. റോബിൻ ബിഗ് ബോസിൽ നിന്ന് പുറത്താകുന്നു എന്ന വാർത്ത അവനെത്തേടിയെത്തിയത് സർജറി കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴാണ്. അതിൽ ഏറെ വേദനിച്ചെങ്കിലും ഇപ്പോൾ കൈലാസിന് ഇരട്ടിമധുരമാണ്. കൈലാസിൻ്റെ സങ്കടം ആശുപത്രി അധികൃതർ തന്നെയാണ് റോബിനെ അറിയിച്ചത്. ഈ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ;

Dr. മനുഷ്യൻ, “ഇതെന്റെ ചേച്ചിടെ മോൻ കൈലാസ് എസ്.ആർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തിരുഃ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിഡ്നി ഡയാലിസിസ് ആയിട്ട് ചികിത്സയിലാണ്, കഴിഞ്ഞ ആഴ്ചയിൽ മോന് ഫിക്സ് വന്നു ഐ.സി.യു.വിൽ ആവുകയും തുടർന്നു സർജറി ചെയ്യുകയും ചെയ്തു. സർജറി കഴിഞ്ഞു വന്നപ്പോൾ അവനെ കാത്തിരുന്നത് അവനെ ഒരുപാട് വിഷമിപ്പിക്കുന്ന വാർത്തയാണ് കേട്ടത്..

റോബിന്‍ ഔട്ട് ആയി എന്ന് അറിഞ്ഞതു മുതൽ കരച്ചിലായിരുന്നു. അവന്റെ കരച്ചിൽ സഹിക്കാനാകാതെ ആശുപത്രിയിലെ ജീവനക്കാർ ആരോ റോബിനെ വിളിച്ചു കാര്യം അറിയിച്ചു. അടുത്ത ദിവസം തന്നെ അവനെ കാണാൻ റോബിൻ എത്തി സർപ്രൈസ് കൊടുത്തു. കടുത്ത വേദനയിലും അവന്റെ മനസ് സന്തോഷിച്ചതിൽ”. ഇങ്ങനെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്

Noora T Noora T :