‘നിങ്ങളുടെ ഭർത്താവ് ആണാണോ?; സ്ത്രീയും സ്ത്രീയും, പുരുഷനും പുരുഷനുമെല്ലാം വിവാഹിതരാകാറുണ്ട്.’ പ്രത്യുൽപദാനം നടത്താൻ ഇത്തരക്കാർക്ക് കഴിയാത്തത് കുറവായി ലക്ഷ്മിപ്രിയ കാണുന്നുണ്ടോ?; ലക്ഷ്മിപ്രിയയെ കുടഞ്ഞ് റിയാസ്; റിയാസിനോട് ഇപ്പോൾ ഒരിഷ്ടമൊക്കെ തോന്നുന്നു!

ബി​ഗ് ബോസ് സീസൺ ഫോർ പതിനൊന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിലേക്ക് കടക്കുകയാണ്. ഹലോ മൈ ഡിയിൽ റോങ് നമ്പർ എന്നതാണ് ടാസ്‍കിന്റെ പേര്. വാക് ചാതുര്യവും മനോധൈര്യവും അങ്ങേയറ്റം വേണ്ട ഒരു കോൾ സെന്റർ അന്തരീക്ഷമാണ് ബിഗ് ബോസ് വീക്ക്‍ലി ടാസ്‍കിലൂടെ മത്സരാർഥികൾക്ക് നൽകിയത്.

കോൾ സെന്റർ ജീവനക്കാരുടെ ടീം, കോൾ ചെയ്യുന്നവരുടെ ടീം എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് കുടുംബാംഗങ്ങൾ ഈ ടാസ്‍കിൽ മത്സരിക്കേണ്ടത്. ഓരോ തവണയും ബസർ കേൾക്കുമ്പോൾ കോൾ ചെയ്യുന്നവർക്ക് ബിഗ് ബോസ് വീട്ടിലെ വിവാദ വിഷയങ്ങൾ, ഓരോരുത്തരും എടുത്ത നിലപാടുകൾ, പലരുടെയും പെരുമാറ്റങ്ങളിലെ അപാകതകൾ, അഭിപ്രായ ഭിന്നതകൾ തുടങ്ങി ഈ ബിഗ് ബോസ് വീട്ടിലെ ഏത് വിഷയങ്ങളെ കുറിച്ചും സംസാരിക്കാനും തെറ്റുകളും കുറവുകളും തുറന്നുകാട്ടി ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിക്കാനുമായി കോൾ സെന്റർ ജീവനക്കാരെ ബന്ധപ്പെടാം.

ഒരു കോൾ സെന്ററിന്റെ അച്ചടക്കത്തോടെ ഉപഭോക്താക്കൾക്ക് തൃപ്‍തികരമായി മറുപടികൾ നൽകുകയും സംസാരിച്ച് തീരുന്നതിന് മുമ്പ് കോൾ കട്ട് ചെയ്യാതിരിക്കുകയുമാണ് ജീവനക്കാരുടെ ഉത്തരവാദിത്തം.

ബസർ കേൾക്കും മുമ്പ് ഉപഭോക്താവ് കോൾ സ്വമേധയാ കട്ട് ചെയ്താൽ പോയിന്റ് നഷ്ടമാകും. കോൾ സെന്ററിലെ ജീവനക്കാരെ കൊണ്ട് കോൾ കട്ട് ചെയ്യിപ്പിച്ചാൽ പോയിന്റ് നേടാനാകും എന്നതാണ് കളിയുടെ രീതി.

ആദ്യ ഘട്ടത്തിൽ അഖിൽ, റിയാസ്, ധന്യ, റോൺസൺ, വിനയ് എന്നിവ‌രുടെ കോൾ സെന്റർ ടീമാണ് വിജയിച്ചത്. രണ്ടാം ഘട്ടം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ കോൾ സെന്റർ ജീവനക്കാരായത് ലക്ഷ്മിപ്രിയ, ദിൽഷ, ബ്ലെസ്ലി, സൂരജ് എന്നിവരാണ്. കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ പറഞ്ഞതിനെല്ലാം തിരിച്ച് മറുപടി കൊടുക്കാനുള്ള അവസരമായിട്ടാണ് കോൾ സെന്റർ ടാസ്ക്കിനെ റിയാസ് സ്വീകരിച്ചിരിക്കുന്നത്.

എല്ലാ തരത്തിലും ലക്ഷ്മിപ്രിയയെ അപമാനിക്കുന്ന തരത്തിലാണ് റിയാസ് സംസാരിച്ചത്. കൂട്ടത്തിൽ പെട്ടന്ന് പ്രകോപിതയാകാൻ സാധ്യതയുള്ള വ്യക്തി ലക്ഷ്മിപ്രിയയാണെന്ന് റിയാസ് മനസിലാക്കിയതിനാലാണ് അവരെ തന്നെ തെരഞ്ഞെടുത്തത്.

‘നിങ്ങളുടെ ഭർത്താവ് ആണാണോ? 37 വയസായിട്ടും ചിന്തിക്കാനുള്ള ബുദ്ധിയില്ലേ?’ തുടങ്ങി പ്രകോപിപ്പിക്കാൻ പറ്റുന്നതിന്റെ പരമാവധി പരിതി വരെ റിയാസ് ഉപയോ​ഗിച്ചിട്ടുണ്ട്. ‘നിങ്ങൾക്ക് വിവരമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.’

റിയാസ് ആണെന്ന് പറയുമ്പോൾ തന്നെ പുരുഷനാണെന്ന് നിങ്ങൾക്ക് മനസിലാക്കില്ലെ? പിന്നെന്തിനാണ് എന്നോട് നിങ്ങൾ പിരീഡ്സ് ഉണ്ടാകാറുണ്ടോ? പ്രസവിക്കാൻ സാധിക്കുമോ എന്നെല്ലാം ചോദിച്ചത്. നിങ്ങൾക്ക് തലയ്ക്ക് വല്ല പ്രശ്നവും ഉണ്ടോ? പുരുഷനായ വ്യക്തിയോട് അക്കാര്യം വീണ്ടും ചോദിക്കുന്നതിലെ പ്രസക്തി എന്താണ്. മുപ്പത്തിയേഴ് വയസുള്ള നിങ്ങൾക്ക് അതിനൊത്ത ബുദ്ധിപോലും ഇല്ലേ? വളരെ സാധാരണമായ കാര്യത്തിൽ പോലും നിങ്ങൾക്ക് അറിവില്ലേ?.’

‘ജയേഷ് എന്ന് പറയുന്ന നിങ്ങളുടെ ഭർത്താവ് ആണാണോ?. പുരുഷനും സ്ത്രീയും മാത്രമല്ല നമ്മുടെ ലോകത്ത് വിവാഹിതരാകുന്നത്. സ്ത്രീയും സ്ത്രീയും, പുരുഷനും പുരുഷനുമെല്ലാം വിവാഹിതരാകാറുണ്ട്.’ പ്രത്യുൽപദാനം നടത്താൻ ഇത്തരക്കാർക്ക് കഴിയാത്തത് കുറവായി ലക്ഷ്മിപ്രിയ കാണുന്നുണ്ടോ?. നിങ്ങൾ ബി​ഗ് ബോസിലേക്ക് വന്നപ്പോൾ മകളെ നിങ്ങളുടെ ഭർത്താവല്ലേ നോക്കുന്നത്.’

‘പിന്നെന്തിനാണ് ഒരു സ്ത്രീ ചെയ്യുന്ന എല്ലാ ജോലികളും പുരുഷന്മാർക്ക് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് നിങ്ങൾ കളിയാക്കിയത്. നന്മമരം കളിച്ച് ലാലേട്ടൻ വരുമ്പോഴും നിങ്ങൾ അഭിനയിക്കുകയല്ലേ…’ റിയാസ് ലക്ഷ്മിപ്രിയയോട് ചോദിച്ചു. പക്ഷെ നിരവധി ചോദ്യ ശരങ്ങൾ റിയാസ് അമ്പെയ്തിട്ടും ലക്ഷ്മിപ്രിയ പ്രകോപിതയാകാതെ നിന്ന് ​ഗെയിമിൽ വിജയിച്ചു.

about biggboss

Safana Safu :