വില്ലനായി അവൻ എത്തി മൗനരാഗത്തിലെ പിന്മാറ്റത്തിലെ കാരണം! തുറന്നടിച്ച് സരിത

മിന്നുകെട്ട് എന്ന പരമ്പരയിലെ ടൈറ്റിൽ സോങ് വഴി മലയാളികളുടെ ഹൃദയത്തിലേക്ക് സരിത ബാലകൃഷ്ണൻ പ്രവേശിക്കുന്നത്. പിന്നീട് നെഗറ്റീവ് വേഷങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട സരിത അമ്പതോളം സീരിയലുകളിൽ തിളങ്ങി നിന്നു . വില്ലത്തി വേഷങ്ങൾ മാത്രം അല്ല തനിക്ക് കോമഡിയും വഴങ്ങും എന്ന് തെളിയിച്ച സരിത കോമഡി സ്റ്റാർസിലും മിന്നും താരമാണ്. അതേസമയം പ്രേക്ഷകരുടെ പ്രിയ പരമ്പര മൗനരാഗത്തിൽ നിന്നും സരിതയുടെ പിന്മാറ്റത്തെ കുറിച്ച്‌ അടുത്തിടെ പ്രേക്ഷകർക്കിടയിൽ ചൂടുപിടിച്ച ചർച്ചയും നടന്നിരുന്നു.
പരമ്പരയിൽ പിന്നീട് ബീന ആന്റണിയായിരുന്നു പകരക്കാരിയായെത്തിയത്. സരിതയെ പുറത്താക്കിയതാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാൽ ഇപ്പോൾ ഇതാ
ഫേസ്ബുക്ക് പോസ്റ്റിലൂടെ സരിത ഇതേക്കുറിച്ച് വിശദമാക്കുകയാണ്

കൊവിഡ് ടെസ്റ്റ് നിരവധി തവണ നടത്തിയിട്ടുണ്ട് ഞാന്‍. സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ പങ്കെടുക്കാനായി ഏഷ്യാനെറ്റ് വിളിച്ചിരുന്നു. അതിന് ശേഷമായാണ് അസുഖത്തെക്കുറിച്ച് അറിഞ്ഞത്. ഏത് പരിപാടിക്ക് പങ്കെടുക്കുകയാണെങ്കിലും കൊവിഡ് ടെസ്റ്റ് നടത്താറുണ്ട്. 20 ലധികം തവണ കൊറോണ ടെസ്റ്റ് നടത്തിയിട്ടുണ്ട്. കൊവിഡിന്റെ യാതൊരുവിധ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. 7 ദിവസം ക്വാറന്റൈനില്‍ ഇരിക്കണമെന്നായിരുന്നു ടെസ്റ്റിന് ശേഷം ഹെല്‍ത്തില്‍ നിന്നും വിളിച്ച് അറിയിച്ചത്. ശ്വാസം മുട്ടലുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് വരണമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതുകൊണ്ട് വേറെ ബുദ്ധിമുട്ടുകളൊന്നമില്ലെന്നും പറഞ്ഞിരുന്നു.

ഭര്‍ത്താവും കുഞ്ഞും വേറെ മുറിയിലായിരുന്നു. ഭക്ഷണമൊക്കെ ഉണ്ടാക്കിത്തന്നത് ഭര്‍ത്താവായിരുന്നു.ഒരുമുറിക്കകത്ത് തന്നെയിരിക്കുകയെന്നുള്ളത് വലിയ ബുദ്ധിമുട്ടായിരുന്നു. ദിവസങ്ങള്‍ പോവുന്നതിനിടയിലായിരുന്നു എനിക്ക് രുചിയും മണവുമൊന്നും ഇല്ലാതെയായത്. കോമഡി സറ്റാര്‍സിന് വേണ്ടിയാണ് ഇപ്പോള്‍ ടെസ്റ്റ് നടത്തിയത്. അത് നെഗറ്റീവാണെന്നും സരിത പറയുന്നു

Noora T Noora T :