ഉപ്പും മുളകും നിർത്തുകയാണോ? ബാലുവും നീലുവും എവിടെ ഉത്തരമില്ലാതെ ആരാധകർ!

ഉപ്പും മുളകിനെ കുറിച്ച് അധികം വിശേഷങ്ങളുടെ ആവിശ്യമില്ല. ആറ് വർഷത്തോളമായി മിനിസ്ക്രീനിലും യൂട്യൂബിലും പകരം വെക്കാനില്ലാത്ത തേരോട്ടമാണ് ഉപ്പും മുളകും ഓരോ എപ്പിസോഡുകളിലൂടെയും നടത്തുന്നത്. ബാലുവും നീലുവും മുടിയനും ശിവയും കേശുവും പാറുവുമൊക്കെയായി പാറമടവീട്ടിൽ ആഘോഷമാക്കുകയാണ്. ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനവും നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗും ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ പ്രിയ താര ജോഡികൾ ആയി എത്തിയത്

ഉപ്പും മുളകിലും കൂടിയാണ് ഇരുവർക്കും, അവർ തന്നെ പ്രതീക്ഷിക്കാത്ത ഒരു സ്വീകാര്യത ലഭിച്ചത്. കാവാലം നാടക കളരിയുടെ അരങ്ങിൽ നിന്നും മിനി സ്‌ക്രീനിന്റെ വെള്ളിവെളിച്ചത്തിലേക്ക് ബിജു എത്തുന്നത്. നിരവധി പരമ്പരകളിലും സിനിമകളിലും ഭാഗം ആയിരുന്ന നിഷ എന്ന നടി ഏറെ അറിയപ്പെട്ടതും ഉപ്പും മുളകിലൂടെ ആയിരുന്നു. ഇരുവരുടെയും ഒരുമിച്ചുള്ള ബിഗ് സ്‌ക്രീൻ എൻട്രിയും ഈ പരമ്പരയാണ് സമ്മാനിച്ചത്.

ഇപ്പോഴിതാ തങ്ങളുടെ പ്രിയതാരങ്ങളെ കുറച്ച് ദിവസം കാണാതിരുന്നപ്പോൾ ഇവരെവിടെയെന്ന് അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയയിലെ ആരാധകർ. എപ്പിസോഡ് ഇപ്പോഴില്ലാത്തതെന്താണെന്നും ബാലുവും നീലുവും എവിടെപ്പോയെന്നും തിരക്കുകയാണ് ഉപ്പും മുളകും ആരാധകർ. താരങ്ങളെ കാണാൻ കൊതിയാകുന്നുവെന്നാണ് ആരാധകർ പറയുന്നത്.

കസ് കസ് എന്ന ചാനലിലൂടെ നിഷ സാരംഗും ബിജു സോപാനവും ഒന്നിച്ച് വീഡിയോ സീരീസുകൾ ആരംഭിച്ചതും ചില ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതാവാം ഇപ്പോൾ ഉപ്പും മുളകും എപ്പിസോഡ് ഇല്ലാത്തതെന്നാണ് ചിലരുടെ അനുമാനം.ഇരുവരുടെയും പരമ്പരകൾക്കും സിനിമകൾക്കും നൽകുന്ന സ്വീകാര്യത തന്നെയാണ് ഇപ്പോൾ ഇരുവരുടെയും യൂ ട്യൂബ് ചാനലിനും പ്രേക്ഷകർ നൽകുന്നത്. കസ് കസ് ചാനലിലൂടെ ഇരുവരുടെയും, താര സുഹൃത്തുക്കളുടെയും വിശേഷങ്ങൾക്ക് ഒപ്പം വെബ് സീരീസുമുണ്ട്
ഇരുവരും ഒന്നിച്ചുള്ള ആദ്യ വീഡിയോ വൈറലായിരുന്നു. ‘5 വർഷമായി ബിജു നിഷയോട് പറയാൻ മടിച്ച രഹസ്യം,’ എന്നു പേരിട്ടിരിക്കുന്ന വീഡിയോയിൽ ഇരുവരും തമ്മിലുള്ള സൗഹൃദവും ഉപ്പും മുളകിനു പിന്നിലെ വിശേഷങ്ങളും കുടുംബകാര്യങ്ങളുമൊക്കെയായിരുന്നു പങ്കിട്ടത്

ഉപ്പും മുളകും ഫാൻസ് ഗ്രൂപ്പുകളിലാണ് ഇരുവരെയും കാണാത്തതിന്റെ ചർച്ചകൾ പുരോഗമിക്കുന്നത്. എല്ലാവരെയും മിസ്സ് ചെയ്യുന്നെന്നും പെട്ടെന്ന് തിരിച്ചെത്തണമെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ജയശങ്കർ എന്ന ഒരു പ്രേക്ഷകൻ പറഞ്ഞ അഭിപ്രായവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ‘കുറച്ച് കാലം നിർത്തിയിട്ട് ഒന്ന് കൂടി നല്ല സ്ക്രിപ്റ്റ് വച്ച് വരട്ടെ എന്നാണ് തൻ്റെ അഭിപ്രായമെന്ന് ജയശങ്കർ കുറിച്ചിരിക്കുന്നു. ഇപ്പോൾ കുറച്ച് നാൾ ആയി കാണാൻ തന്നെ മടുപ്പ് തോന്നുന്നുവെന്നും 1300 ഓളം എപ്പിസോഡായില്ലേ എന്നും പ്രേക്ഷകൻ കുറിച്ചിരിക്കുന്നു. എങ്കിലും അവസാന കുറച്ച് എപ്പിസോഡായിട്ട് ശോകം ആണെന്നും അതൊക്കെ ഒന്ന് നന്നാക്കി കുറച്ച് കൂടി ആളുകൾക്ക് സ്പേസ് കൊടുത്ത് തിരിച്ച് വരണമെന്നും ജയശങ്കർ കുറിച്ചിരിക്കുന്നത്

Noora T Noora T :