മലയാളത്തിലെ ജനപ്രിയ സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന സീരിയലായ “സ്വാന്തനം”. വളരെപ്പെട്ടന്ന് തന്നെ ജനഹൃദയത്തിൽ സ്ഥാനം ഉറപ്പിക്കാൻ സ്വാന്തനത്തിനായി. കുടുംബ ബന്ധങ്ങളുടെ ആഴം പറഞ്ഞ് മലയാളിയുടെ ഹൃദയത്തിലേറിയ പരമ്പര ത്രില്ലര്‍ സ്വഭാവത്തിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.
സാന്ത്വനം വീട്ടിലെ ശോകമൂകമായ അന്തരീക്ഷമെല്ലാം മാറി ഇപ്പോള്‍ എല്ലാവരും വലിയ സന്തോഷത്തിലാണ്. റൊമാന്റിക് ട്രാക്കിലേക്ക് മാറിയ അഞ്ജലിയേയും ശിവനേയും കണ്ട് ഏറെ ആഹ്ളാദിക്കുകയാണ് ഇപ്പോള്‍ ആരാധകരും.
സുഹൃത്തിന്റെ വീട്ടിലേക്കുള്ള രസകരമായ യാത്രയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡുകളുടെ ഹൈലൈറ്റ്. കാറിലും ബസിലുമായി യാത്ര ചെയ്ത ശിവാഞ്ജലിമാരുടെ പ്രണയനിമിഷങ്ങളും വര്‍ത്തമാനങ്ങളും ഏറെ രസകരമായി തന്നെ പ്രേക്ഷകര്‍ ആസ്വദിച്ചു.
ഇപ്പോഴിതാ സുഹൃത്തിന്റെ വീട്ടിലെത്തി അഞ്ജു സാരിയില്‍നിന്നും മാറി ചുരിദാർ അണിഞ്ഞിരിക്കുകയാണ്. സാന്ത്വനം വീട്ടിലായിരുന്നപ്പോള്‍ ദേവിയും അപ്പുവും അഞ്ജുവുമെല്ലാം സാരി മാത്രമേ ധരിച്ചിരുന്നുള്ളൂ.
എന്നാല്‍ ശിവന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ അവരെ കാത്തിരിക്കുന്നത് മോഡേണായ ശിവന്റെ കളിക്കൂട്ടുകാരാണ്. രാഹുലും മാളുവും ശിവനൊപ്പം കളിച്ചു വളര്‍ന്നവരാണ്. മാളു തന്റെ ഡ്രസ്സുകള്‍ അഞ്ജലിക്ക് നല്കി ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ,
തന്റെ കൈവശമുള്ള ചുരിദാറാണ് മാളു അഞ്ജുവിന് നല്‍കുന്നത്. അഞ്ജു ചുരിദാറിട്ട് പടികളിറങ്ങി വരുന്നത് കാണുമ്പോള്‍ തന്നെ ശിവന് അമ്പരക്കുകയാണ്. പ്രേക്ഷകരുടെ അവസ്ഥയും അതു തന്നെ. അഞ്ജുവിനെ കണ്ട് മറ്റെല്ലാം മറന്നു നില്‍ക്കുകയാണ് ശിവേട്ടന്.
അഞ്ജുവിനെ ചുരിദാറില്‍ കാണാന്‍ വളരെ സുന്ദരിയായിട്ടാണെന്നാണ് മിക്ക ആരാധകരും പറയുന്നത്. ശിവന്റെ വാ പൊളിച്ചുള്ള നില്‍പ്പിനേയും പലരും ട്രോളുന്നു. ‘എന്തായാലും മാളു കൊള്ളാം, പുള്ളിക്കാരി കാരണം അഞ്ജു ചുരിദാര്‍ ഇട്ടത് കാണാന്‍ വീണ്ടും ശിവന് ഭാഗ്യം ഉണ്ടായല്ലോ’, ‘ദൈവമേ ശിവേട്ടന് ഒരു കോഴിയാകുവാണല്ലോ’ എന്നു തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
ഇതിനിടയില്‍ ഇരുവരുടെയും പ്രണയരംഗങ്ങളെ വിമര്‍ശിക്കുന്നവരുമുണ്ട്.’ദേവേച്ചിയെ വെളുപ്പിക്കാന്‍ നോക്കി നോക്കി ഒടുവില്‍ എല്ലാവരെയും കൊണ്ട് വെറുപ്പിച്ചപോലെ ഇനി അടുത്തത് ശിവാഞ്ജലിയുടെ ലവ് സീന്സും വെറുപ്പിച്ചു കയ്യില്‍ തരുമെന്ന് തോന്നുന്നു ചില സമയത്തെ നോട്ടം, നാണം, അതിശയം ഒക്കെ കണ്ടാല്‍ തോന്നും ഇവര്‍ ഒരാഴ്ച മുന്‍പ് കണ്ട് ഇന്നലെ കല്യാണം കഴിഞ്ഞതാണന്ന്’.
about santhwanam