തനിക്ക് മറ്റേയാളുടെ കുറ്റമൊന്നും പറയാനില്ലെന്ന് കരഞ്ഞ് പറഞ്ഞു, പറഞ്ഞാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ പറ്റുകയുള്ളൂവെന്ന് ചാനലുകള്‍, അവർ തീരുമാനിക്കുന്നാണ് പ്രേക്ഷകര്‍ കാണുന്നത്; റോബിന്റെ ആരാധകരുടെ പ്രതികരണം അതിര് കടക്കുന്നു…അശ്വതിയുടെ പ്രതികരണം ഇങ്ങനെ

ഇത്തവണത്തെ ബിഗ് ബോസ്സിൽ നിന്നും മത്സരാര്‍ത്ഥിയായിരുന്ന ഡോ.റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയതിൽ ചാനലിനെതിരേയും ഷോയ്ക്ക് എതിരെയും ആരാധകർ വിമർശനവുമായി എത്തിയിരുന്നു. റോബിന്‍ ഷോയില്‍ നിന്ന് പുറത്തായതിനു പിന്നാലെ ആരാധകരുടെയിടയില്‍ ഉയര്‍ന്നുവന്ന സമ്മിശ്രപ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു.

റോബിന്റെ ആരാധകരുടെ പ്രതികരണങ്ങള്‍ അതിരുകടക്കുന്ന സാഹചര്യത്തില്‍ റിയാലിറ്റി ഷോകളെക്കുറിച്ച് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ മനസ്സുതുറന്നിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.

പണ്ടൊരു റിയാലിറ്റി ഷോ ചെയ്തിരുന്നു. കുറച്ചൊക്കെ ആളുകളെ റിയലായി കാണിച്ചിരുന്ന ഷോയായിരുന്നു. ഷോയില്‍ കോണ്‍ഫ്ളിക്റ്റുകള്‍ ഉണ്ടാകുന്നുണ്ടായിരുന്നില്ല. അതിനാല്‍ പ്രേക്ഷകരുമായി അതിന് വലിയ കണക്ഷന്‍ ഇല്ല. മത്സരാര്‍ത്ഥികള്‍ തമ്മില്‍ നല്ല സിങ്കായിരുന്നു.

എന്നാല്‍ ഷോയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഏത് തരത്തിലും റേറ്റിംഗ് കൂട്ടിയേ പറ്റുകയുള്ളൂ. അതിനാല്‍ അവരെ എങ്ങനെ തമ്മിലടിപ്പിക്കാം എന്ന് റിസേര്‍ച്ച് ചെയ്യാനായി പുറത്തുനിന്നുമൊരു ടീമിനെ കൊണ്ടുവരികയായിരുന്നു. എന്നിട്ട് നിര്‍ബന്ധമായും ഒരാള്‍ മറ്റൊരാളുടെ കുറ്റം പറയണമെന്ന് നിര്‍ബന്ധിച്ചു.

ഒരാള്‍ കരഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. തനിക്ക് മറ്റേയാളുടെ കുറ്റമൊന്നും പറയാനില്ലെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ പറ്റുകയുള്ളൂവെന്ന് പറയുകയായിരുന്നു.ചാനലുകള്‍ തീരുമാനിക്കുന്നാണ് പ്രേക്ഷകര്‍ കാണുന്നത്. അത് മനസിലാക്കാനുള്ള ബോധം പ്രേക്ഷകര്‍ എന്ന നിലയില്‍ നമ്മളിലും കാണണമെന്നും താരം അഭിപ്രായപ്പെട്ടു

Noora T Noora T :