ബാലചന്ദ്രകുമാറിന്റെ കൈയിൽ നിന്ന് ടാബ് നഷ്ടപ്പെട്ടു; ആ ശബ്ദരേഖകൾ എല്ലാം ഭദ്രമായി സുരാജിന്റെ കൈയിൽ ; വമ്പൻ ട്വിസ്റ്റിലേക്ക് !

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്‍കി. ഒന്നര മാസം കൂടി അധികമായി അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ സമയം വേണമെന്ന അന്വേഷണ സംഘങ്ങത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ദിലീപ് മറിച്ചായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്.

ദിലീപിന്റെ വാദം തള്ളുകയാണ് കോടതി ചെയ്തിരിക്കുന്നത്. ഇനിയും ഒന്നര മാസം കൂടി അന്വേഷണത്തിന് സമയം ലഭിക്കുമ്പോള്‍ ദിലീപിനെതിരായ കുരുക്ക് അന്വേഷണ സംഘം മുറുക്കുമെന്നാണ് കരുതുന്നത്. കാവ്യമാധവനെ സാക്ഷിപട്ടികയില്‍ നിന്ന് പ്രതിപ്പട്ടികയിലേക്ക് മാറ്റുമോ എന്ന ചോദ്യത്തിനും ഉത്തരമുണ്ടാകും…

അതെ സമയം ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണത്തിനു വഴിയൊരുക്കിയ ശബ്ദരേഖകൾ ശേഖരിച്ചിരുന്ന ലാപ്ടോപ് കേസിലെ പ്രതിയായ നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു. ഈ ലാപ്ടോപ് കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപും കൂട്ടാളികളും നടത്തിയ ഗൂഢാലോചനകളും സംഭാഷണങ്ങളും റെക്കോർഡ് ചെയ്ത ടാബ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പക്കൽ നിന്നു നഷ്ടപ്പെട്ടു. എന്നാൽ അതിലെ ശബ്ദ ഫയലുകൾ ഇപ്പോൾ സുരാജിന്റെ പക്കലുള്ള ലാപ്ടോപ്പിലേക്കു മാറ്റിയതിനു ശേഷമാണു അതു പെൻഡ്രൈവിൽ ശേഖരിച്ചത്.

ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖകളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിനിടയിലാണു പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയിൽ ബോധിപ്പിച്ചത്. ബാലചന്ദ്രകുമാർ ശബ്ദരേഖ ശേഖരിക്കാൻ ഉപയോഗപ്പെടുത്തിയ ലാപ്ടോപ് ദിലീപിന്റെ സഹോദരീഭർത്താവിന്റെ കൈവശമെത്തിയ സാഹചര്യം പ്രോസിക്യൂഷൻ വെളിപ്പെടുത്തിയില്ല. അന്വേഷണ പരിധിയിലുള്ള കാര്യമായതിനാലാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ളതെന്നും പ്രോസിക്യൂഷൻ തുടർന്നു ബോധിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ടു ബാലചന്ദ്രകുമാറിന്റെ 8 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശം അടുത്തദിവസം കോടതിയിൽ സമർപ്പിക്കുമെന്നും പ്രതിഭാഗം അറിയിച്ചു. കേസുമായി ബന്ധപ്പെട്ടു പ്രതി ദിലീപിന്റെ കൂട്ടാളിയായ ജി.ശരത്തിനെ അറസ്റ്റ് ചെയ്ത കാര്യം വിചാരണക്കോടതിയെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു കോടതി ആരാഞ്ഞു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ 14നു വാദം തുടരും.

അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. മൂന്ന് മാസത്തെ സമയം കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഇക്കാര്യം പൂര്‍ണമായി അംഗീകരിച്ചില്ല. എന്നാല്‍ തള്ളുകയും ചെയ്തില്ല. ഒന്നര മാസം കൂടി അന്വേഷണത്തിന് അനുവദിച്ചിരിക്കുകയാണ്. മെയ് 30ന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നത്.

കാവ്യമാധവനിലേക്ക് അന്വേഷണം നീങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. കാവ്യമാധവനെ കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കള്ള തെളിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണിപ്പോഴുള്ളതെന്നും ദിലീപ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കാവ്യ ഇപ്പോഴും കേസില്‍ സാക്ഷിയാണ്. കാവ്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്ന സുരാജിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു.

തുടരന്വേഷണത്തിന് സമയം നീട്ടിക്കിട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും തെളിവുകള്‍ ഹാജരാക്കാനുമുള്ള ശ്രമത്തിലുമാണ് പൊലീസ്. എന്നാല്‍ നീട്ടിക്കിട്ടിയ സമയത്തിലും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. യോഗം ചേർന്ന ശേഷമായിരിക്കും തുടർ നടപടികളില്‍ തീരുമാനം എടുക്കുക.

അടുത്ത മാസം 15 വരെയാണ് അധിക കുറ്റപത്രം നൽകാൻ ഹൈക്കോടതി അനുമതിയും നൽകിയിട്ടുള്ളത്. അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടി രംഗത്ത് വന്നതോടെയാണ് സർക്കാർ ഹൈക്കോടതിയിൽ സാവകാശം തേടിയത്. നേരത്തെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചതോടെ വലിയ സമ്മർദ്ദമായിരുന്നു വിവിധ കോണുകളില്‍ നിന്നും അന്വേഷണ സംഘത്തിന് മേലുണ്ടായത്.ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നീക്കം ചെയ്യാന്‍ നാല് അഭിഭാഷകരും മുംബൈയിലേക്ക് പോയിരുന്നു. സീനിയർ അഭിഭാഷകന്‍ അടക്കം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഇക്കാര്യത്തിലടക്കം അഭിഭാഷകരെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ട്. എന്നാൽ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിന് ഉന്നത അനുമതി ആയിട്ടില്ല. അതേസമയം, ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണുകളിൽ നിന്ന് ലഭിച്ച തെളിവുകളുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.

AJILI ANNAJOHN :